വരള്‍ച്ചാമേഖലകളില്‍ മൂന്നരലക്ഷത്തോളം പേര്‍ക്ക് അധികമായി കുടിവെള്ളമെത്തിച്ചു -മന്ത്രി മാത്യു ടി തോമസ്

വരള്‍ച്ചാമേഖലകളില്‍ മൂന്നരലക്ഷത്തോളം പേര്‍ക്ക് അധികമായി കുടിവെള്ളമെത്തിച്ചു -മന്ത്രി മാത്യു ടി തോമസ്

Saturday April 29, 2017,

1 min Read

വരള്‍ച്ച പ്രതിരോധിക്കാന്‍ ജനുവരി ആദ്യം തന്നെ 1240 ലക്ഷത്തോളം രൂപ പ്രത്യേകമായി അനുവദിച്ച് പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ ഭാഗമായി 3,35,000 പേര്‍ക്ക് അധികമായി കുടിവെള്ളമെത്തിക്കാന്‍ കഴിഞ്ഞതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ് അറിയിച്ചു. 

image


രൂക്ഷമായ വരള്‍ച്ചയിലൂടെ കടന്നുപോയ ഈ വര്‍ഷം ഫലപ്രദമായ നിരവധി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ വകുപ്പിനു കഴിഞ്ഞു. 242 ചെറുകിട കുടിവെള്ള പദ്ധതികളും 6188 കുഴല്‍ക്കിണര്‍ കൈപ്പമ്പുകളും നവീകരിച്ച് പ്രവര്‍ത്തനക്ഷമമാക്കി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റുവിഹിതം ഉപയോഗിച്ച് 32 ചെറുകിട കുടിവെള്ള പദ്ധതികളും 81 കുഴല്‍ക്കിണര്‍ നിര്‍മ്മാണവും 810 കുഴല്‍ക്കിണര്‍ കൈപ്പമ്പുകളുടെ നവീകരണവും പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു പുറമേയാണ് വരള്‍ച്ചാപ്രതിരോധപ്രവര്‍ത്തനമെന്ന നിലയില്‍ പ്രത്യേകഫണ്ട് അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു.