നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി എച്ച് എച്ച് ഹൈസ്‌കൂള്‍

നിര്‍ധനരായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കി എച്ച് എച്ച് ഹൈസ്‌കൂള്‍

Monday December 07, 2015,

3 min Read

എല്ലാ സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ ഒരു കഥ ഉണ്ടാകും. എച്ച് എച്ച് ഹൈസ്‌കൂളിന് പിന്നിലും ഒരു കഥയുണ്ട്. 2010 ജനുവരിയിലാണ് ബ്രോംബെയില്‍ ഇത് തുടങ്ങിയത്. ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 20 കി.മീ അകലെ യുള്ള ഒരു ഗ്രാമമാണിത്.

ഷദാബ് ഹസന്‍ ആണ് ഇതിന്റെ സ്ഥാപക ഡയറക്ടര്‍. അദ്ദേഹം തന്റെ അച്ഛന്‍ കുട്ടിക്കാലം ചിലവഴിച്ച ഗ്രാമത്തില്‍ ഒരു സ്‌കൂള്‍ നിര്‍മ്മിക്കാമനായി തനിക്ക് ലഭിച്ച ജെലി വാഗ്ദാനങ്ങള്‍ എല്ലാം തള്ളിക്കളഞ്ഞു.

image


ഷദാബിന്റെ അച്ഛന്‍ അദ്ദേഹത്തെ ഈ നിലയില്‍ എത്തിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടു. കുടുംബത്തിലെ സാമ്പത്തിക സ്ഥിതി ദയനീയമായതുകൊണ്ട്. പഠനം പൂര്‍ത്തിയാക്കാന്‍ ഒത്തിരി കഷ്ടപ്പെട്ടു. അദ്ദേഹം ഒന്നും ഉപേക്ഷിക്കാന്‍ തയ്യാറായില്ല. വളറെ കുഞ്ഞായിരിക്കുമ്പോള്‍ തന്നെ പഠിക്കാനായി ബലൂണുകളും മിഠായികളും വിറ്റ് പണമുണ്ടാക്കി.

അദ്ദേഹത്തിന്റെ അച്ഛന്‍ അനുഭവിച്ച പ്രയാസങ്ങള്‍ കണ്ടിട്ടാണ് സാധാരണക്കാരായ കുട്ടികള്‍ക്ക് വേണ്ടി അദ്ദേഹം ഒരു സ്‌കൂള്‍ തുറന്നത്.

പ്രയാസമേറിയ തുടക്കം

ബ്രോംബെയില്‍ ഒരു നല്ല സ്‌കൂള്‍ കണ്ടെത്താന്‍ മാതാപിതാക്കള്‍ ബുദ്ധിമുട്ടിയിരുന്നു. ഷദാബ് തന്റെ അമ്മ റോഷന്‍ അറായേയും അച്ഛനേയും കൂട്ടി 80 കുട്ടികളെ സംഘടിപ്പിച്ച് അവരെ പഠിപ്പിക്കാന്‍ തുടങ്ങി. ഈ 80 കുട്ടികളെ ലഭിക്കുക അത്ര എളുപ്പമല്ലായിരുന്നു. അവര്‍ അടുത്തുള്ള ഗ്രാമങ്ങളില്‍ പോയി ഓരോ വീടുകളിലും കയറി അവിടെയുള്ള കുട്ടികളുടെ എണ്ണമെടുത്തു. ഇതില്‍ എത്ര കുട്ടികള്‍ സ്‌കൂളില്‍ പോകുന്നുണ്ട് എന്നും മനസ്സിലാക്കി.

image


അങ്ങനെയാണ് റീച്ച് ടു റീച്ച് എന്ന ക്യാമ്പയിന്‍ തുടങ്ങിയത്. ഇതുവഴി ഗ്രാമവാസികളെ വിദ്യാബ്യാസത്തിന്റെ ഗുണങ്ങളെക്കുറിച്ച് മനസ്സിലാക്കിക്കൊടുത്തു. വരും വര്‍ഷങ്ങളില്‍ തങ്ങളുടെ കുട്ടികളുടെ ഭാവി വദ്യാഭ്യാസത്തിലൂടെ എങ്ങനെ മാറ്റിയെടുക്കാം എന്നും അവരെ ബോധ്യപ്പെടുത്തി.

അങ്ങനെ ദാരിദ്ര്യത്താല്‍ പാര്‍ട്ട് ടൈം ജോലികള്‍ ചെയ്ത് നടന്നിരുന്ന കുട്ടികള്‍ സ്‌കൂളില്‍ എത്താന്‍ തുടങ്ങി. സ്‌കൂള്‍ അധികൃതര്‍ അവര്‍ക്ക് ജോലി വീണ്ടും തുടരാം എന്ന ഉറപ്പ് മാതാപിതാക്കള്‍ക്ക് നല്‍കിയിരുന്നു. ഗ്രാമീണരായ മാതാപിതാക്കളുടെ സമീപനം മനസ്സിലാക്കി ഷദാബും ചില വോളന്റിയര്‍മാരും നേരിട്ട് അഡ്മിഷന്‍ ഫോമുമായി വീടുകളില്‍ എത്തി അവിടെ ഇരുന്ന് തന്നെ എല്ലാം മനസ്സിലാക്കി കുട്ടികളെ ചേര്‍ക്കാന്‍ തുടങ്ങി. ഇത് വലിയൊരു വിജയമായിരുന്നു.

'കുട്ടികള്‍ വന്ന് തുടങ്ങിയതോടെ അവര്‍ക്ക് വേണ്ടി കൂറേ കൂടി സൗകര്യങ്ങള്‍ ചെയ്തുതുടങ്ങി.' ഷദാബ് പറയുന്നു.

ബഞ്ച്, മേശ, കസേര ഇതൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഇരിക്കാനും എഴുതാനും വായിക്കാനും എല്ലാം ഒരേയൊരു സ്ഥലം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പരവതാനി ഇത് 20 രൂപ ദിവസ വാടകക്ക് വാങ്ങിയതാണ്. പിന്നെ ഒരു ബ്ലാക്ക് ബോര്‍ഡും. 'അധ്യാപകരെ ഒന്നും പുറത്ത് നിന്ന് എടുത്തിരുന്നില്ല. ഞാനും എന്റെ വോളന്റിയര്‍മാരും ചേര്‍ന്നാണ് എല്ലാം നടത്തിയിരുന്നത്. വോളന്റിയര്‍മാര്‍ എന്റെ സുഹൃത്തുക്കളും സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളും ആയിരുന്നു.'

image


ഏകദേശം 30 ശതമാനം വിദ്യാര്‍ത്ഥികളും ഒന്നുകില്‍ അനാഥര്‍ അല്ലെങ്കില്‍ അല്ലെങ്കില്‍ ഒരു രക്ഷകര്‍ത്താവ് മാത്രം ഉള്ളവരായിരുന്നു. ഫീസ് അടയ്ക്കാന്‍ വേണ്ടി മാത്രമായിരുന്നു വേണ്ടപ്പെട്ടവര്‍ വന്നിരുന്നത്.

'ഞങ്ങള്‍ ഇങ്ങനെയുള്ള കുട്ടികളെ തികച്ചും സൗജന്യമായി പഠിപ്പിച്ചുതുടങ്ങി. ബുക്ക്, യൂണിഫോം, ഷൂ, സോക്‌സ് എല്ലാം അവര്‍ക്ക് നല്‍കി. ഫീസിനെ കുറിച്ച് പേടിക്കാതെ അവര്‍ക്ക് സ്വസ്ഥമായി പഠിക്കാനുള്ള സാഹചര്യം ഞങ്ങള്‍ ഒരുക്കി'

സ്‌കൂള്‍ നിലനിര്‍ത്താനായി ഒരേയൊരു വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. കുട്ടികളുടെ എണ്ണം കൂട്ടുക. അങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളിലൂടെ ബ്രോംബെയില്‍ നിന്ന് കൂടുതല്‍ കുട്ടികള്‍ എത്തിച്ചേര്‍ന്നു. അടുത്തുള്ള ഗ്രാമങ്ങളില്‍ നിന്ന് കുട്ടികള്‍ക്കായി ഒരു വാന്‍ സൗകര്യവും ലഭ്യമാക്കി.

ലൈവ് ക്ലാസ് റൂം

സ്‌കൂള്‍ മാനേജ്‌മെന്റ് ലൈവ് ക്ലാസ് റൂമായി എത്തിയതോടെ അധ്യാപന രീതിയില്‍ നല്ല മാറ്റങ്ങല്‍ വന്നു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാന്‍ ആഗ്രഹമുള്ളവര്‍ക്ക് അവസരം നല്‍കി. ഗുണമേ•യുള്ള വിദ്യാഭ്യാസം നല്‍കുന്നതിന് പുറമേ അവിടത്തെ ജനങ്ങളുമായി അവര്‍ നല്ല ബന്ധം സ്ഥാപിച്ചു. അതുവഴി വിദ്യാര്‍ത്ഥികള്‍ക്കും ആ സമൂഹത്തിനും ഒരു സ്ഥാനം ലഭിച്ചു.

പ്രദേശവാസികളായ തയ്യല്‍ക്കാരെയാണ് കുട്ടികളുടെ യൂണിഫോം തുന്നിക്കാനായി ഏല്‍പ്പിച്ചത്. ഇതുവഴി അവര്‍ക്ക് ഒരു വരുമാന മാര്‍ഗ്ഗവും ലഭിക്കും. മാത്രമല്ല കുട്ടികള്‍ക്കും സ്‌കൂളിനും ഒരുപാട് പണവും ലാഭിക്കാം.

'ഇന്ത്യ് ജനസാന്ദ്രത കൂടിയ രാജ്യമായതിനാല്‍ ഒരു വീട്ടില്‍ മൂന്നില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അതില്‍ ഒന്നോ രണ്ടോ പേരെ മാത്രമേ പഠിപ്പിക്കുന്നുള്ളൂ. ബാക്കിയുള്ള കുട്ടികളെ അധിക വരുമാനത്തിനായി ജോലിക്ക് അയയ്ക്കുന്നു.'

എച്ച് എച്ച് എച്ച് എസ് ഒരു വീട്ടിലെ നാല് കുട്ടികളില്‍ ഒരാളെ സൗജന്യമായി പഠിപ്പിക്കുന്നു. ഇതുവഴി കൂടുതല്‍ കുട്ടികള്‍ക്ക് പഠിക്കാന്‍ സാധിക്കും.

മാറ്റങ്ങള്‍ വരുത്താതെയുള്ള മാറ്റം

മാതാപിതാക്കളുടെ മറ്റൊരു പ്രശനമാണ് ബുക്കുകളുടേയും മറ്റ് സാധനങ്ങളുടേയും ചിലവ്. 'ഇത് മനസ്സിലാക്കി പുസ്തകങ്ങള്‍ വീണ്ടും ഉപയോഗിക്കാന്‍ കുട്ടികളോട് പറഞ്ഞു. അങ്ങനെ എല്ലാ കുട്ടികളും വളരെ സൂക്ഷിച്ചാണ് പുസ്തകങ്ങള്‍ ഉപയോഗിച്ചിരുന്നത്.

മാത്രി അമ്മമാരെ പഠിപ്പിക്കാനുള്ള ഉദ്യമം

സ്ത്രീ ശാക്തീകരണത്തിനായി സ്‌കൂള്‍ തുടങ്ങിയ ഒരു പദ്ധതിയാണ് 'മാത്രി.' കുട്ടികളുടെ അമ്മമാര്‍ക്ക് വേണ്ടി എല്ലാ ഞായറാഴ്ചകളിലും പ്രത്യാക ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. അടിസ്ഥാന വിദ്യാഭ്യാസം കൂടാതെ ആരോഗ്യം, ശുചിത്വം എന്നിവയെ കുറിച്ച് ബോധവത്കരണം നടത്തുന്നു. കൂടാതെ സുരക്ഷിതമായി കുട്ടികളെ പരിപാലിക്കാനുള്ള പരിശീലനവും നല്‍കുന്നു.

ഈ യാത്രയില്‍ പങ്കുചേര്‍ന്ന് ഗൂഗിളും

ഗൂഗിള്‍ ലൈവ് ക്ലാസ്‌റൂം വഴി ഞങ്ങളെ സഹായിക്കുന്നു. ഗൂഗിളിലെ ജീവനക്കാര്‍ ഒഴിവ് സമയങ്ങളില്‍ ലൈവ് ക്ലാസ്‌റൂം വഴി ഇംഗ്ലീഷ്, കണക്ക്, സയന്‍സ്, ഐ ടി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നു. മുമ്പൊന്നും ലഭിക്കാത്ത അനുഭവമാണ് കുട്ടികള്‍ക്ക് ഇതുവഴി ലഭിക്കുന്നത്.

'അവര്‍ അവരുടെ ജോലി, നേട്ടങ്ങള്‍, പ്രയാസങ്ങല്‍ എല്ലാം അവരുമായി പങ്കുവെയ്ക്കുന്നു. ഇത് കുട്ടികള്‍ക്ക് അവരുടെ ഭാവി രൂപപ്പെടുത്താന്‍ ഏറെ സഹായിക്കുന്നു. സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ കണ്ട് ഗൂഗിള്‍ ഒരു 32 ഇഞ്ച് എല്‍ സി ഡി സമ്മാനിച്ചു. ഇതുവഴി കുട്ടികള്‍ക്ക് വീഡിയോ ക്ലാസുകള്‍ നല്ല രീതിയില്‍ വീക്ഷിക്കാന്‍ സാധിക്കും.'

പെഹല്‍

'ഒരു സ്ഥാപകന്‍ എന്ന നിലയിയില്‍ എനിക്ക് ലഭിച്ച് ഏറ്റവും വലിയ അംഗീകാരം ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ പ്രശംസ നേടാനായതും 2012ലെ യുവ പ്രബോധന്‍ അവാര്‍ഡ് ലഭിച്ചതുമാണ്.' ഇന്ന് എച്ച് എച്ച് ഹൈസ്‌ക്കൂളില്‍ 525 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. അതില്‍ 80 അനാഥരും ഒരു രക്ഷകര്‍ത്താവും ഉള്ള കു്ടികളെ സൗജന്യമായാണ് പഠിപ്പിക്കുന്നത്. അവരുടെ എല്ലാ ചിലവുകളും വഹിക്കുന്നത്. ചില വ്യക്തികളും സംഘടനകളും ചേര്‍ന്ന് ബ്ലെസ്സ് എ ചൈല്‍ഡ് എന്ന പദ്ധതിയിലൂടയാണ്.

ഇതിന്റെ നാല് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ 17 ക്ലാസ് മുറികള്‍ പണിയാന്‍ സാധിച്ചു. ഉപകരണങ്ങളും കായിക സൗകര്യങ്ങളും ഉണ്ട്. ബാഡ്മിന്റണ്‍, ഫുഡ്‌ബോള്‍, വോളിബോള്‍, ക്രിക്കറ്റ്, ടേബിള്‍ ടെന്നീസ്, കാരംബോര്‍ഡ് എ്ന്നിവ കളിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. 14 സ്ഥിര അധ്യാപകരെ അവരുടെ സേവനങ്ങല്‍ക്ക് മാസ ശമ്പളം നല്‍കി നിയമിച്ചിട്ടുമുണ്ട്.