പരാജയങ്ങളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഉയരങ്ങള്‍ കീഴടക്കി അന്‍ഷുല്‍

0

തന്നെയൊരു ശക്തയായ സംരംഭകയാക്കി മാറ്റിയ കഥയാണ് അന്‍ഷുല്‍ ഖണ്ഡേല്‍വാലിന് പറയാനുള്ളത്. തോല്‍വികളില്‍ പിന്‍വാങ്ങാതെ മുന്നോട്ട് യാത്ര ചെയ്തതിന്റെ ഫലമാണ്‌ ഇപ്പോഴത്തെ വിജയമെന്ന് അന്‍ഷുല്‍ മനസിലാക്കുന്നു. തന്റെ സംരംഭത്തില്‍ നിന്നും ലാഭം ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ രണ്ട് തവണ തന്നെ തോല്‍വി കീഴ്‌പ്പെടുത്തി. എന്നാല്‍ അതില്‍ തളരാന്‍ അന്‍ഷുല്‍ തയ്യാറായിരുന്നില്ല. നിലവില്‍ അപ്‌സൈഡ്9 എന്ന സ്ഥാപനമാണ് അന്‍ഷുല്‍ നടത്തുന്നത്. ആപ്പ് ഡെവലപ്‌മെന്റിനായുള്ള ഒരു സ്റ്റുഡിയോയാണിത്.

2006ല്‍ എന്‍ജിനിയറിംഗ് കോളജില്‍ നിന്നും ബിരുദം നേടിയ ശേഷം ഒരു പ്രമുഖ ഐ ടി കമ്പനിയില്‍ ജോലി ലഭിച്ച് ബാഗ്ലൂരിലേക്ക് പോയി. അപ്പോഴും സംരംഭകയാകുക എന്ന മോഹം മനസ്സില്‍ ഉണ്ടായിരുന്നു. ഈ സമയത്താണ് തന്റെ സുഹൃത്തുക്കള്‍ മാത്തമാറ്റിക്‌സ ടൂട്ടോറിയലിനെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഇന്റര്‍നെറ്റ് വഴിയുള്ള ക്ലാസ്സുകളായിരുന്നു അത്. 2013ലാണ് അപ്‌സൈഡ്9 ആരംഭിക്കുന്നത്. കണക്കില്‍ വളരെ മിടുക്കിയായിരുന്ന താന്‍ മറ്റൊരു സുഹൃത്തിന്റെ പ്രേരണയെ തുടര്‍ന്നാണ് ഒരു ചാറ്റ് ബേസ്ഡ് ട്യൂട്ടോറിയല്‍ ആരംഭിച്ചത്. എപ്പിഡൈ ഡോട്ട് കോം എന്നതായിരുന്നു കമ്പനിയുടെ പേര്.

എന്‍ സി ഇ ആര്‍ ടി മാത്ത്‌സ് ടെക്സ്റ്റ് ബുക്ക് സൈറ്റില്‍ ചേര്‍ത്ത് കുട്ടികളെ പരിശീലിപ്പിക്കാന്‍ തീരുമാനിച്ചു. എട്ടു മുതല്‍ 10 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്കായിരുന്നു പരിശീലനം. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവും ഓണ്‍ലൈനിലൂടെ നല്‍കി. മാത്രമല്ല ഓരോ പാഠത്തിന്റേയും വിശദാംശങ്ങളും വെബസൈറ്റില്‍ ലഭ്യമാക്കി. ഒരു പാഠത്തിന് 250 രൂപയാണ് ഈടാക്കിയിരുന്നത്. മാത്രമല്ല ഇതിന്റെയൊക്കെ ഓഡിയോ ഫൈല്‍കൂടി തയ്യാറാക്കിയിരുന്നു. ബാംഗ്ലൂരിലെ നാല് സ്‌കൂളുകളുമായി ചേര്‍ന്ന് പദ്ധതി വിപുലപ്പെടുത്താന്‍ അന്‍ഷുല്‍ തീരുമാനിച്ചത്. എല്ലാ പാഠങ്ങളടേയും ഓഡിയോ ഫൈലുകള്‍ തയ്യാറാക്കിയത്, സംശയ തോന്നുമ്പോള്‍ വിദ്യാര്‍ഥികള്‍ക്ക് വീണ്ടും കേട്ട് മനസിലാക്കാന്‍ സഹായകമായി. പക്ഷെ ചില വെല്ലുവിളികള്‍ നേരിടേണ്ടിവന്നു.

പകല്‍ സമയത്ത് ഓഫീസ് ജോലികള്‍ ചെയ്തശേഷം വൈകിട്ട് അഞ്ച് മണി മുതല്‍ വിദ്യാര്‍ഥികളെ പരിശീലിപ്പിക്കാന്‍ തുടങ്ങി. രണ്ട് വര്‍ഷങ്ങളോളം അത് മുന്നോട്ട് പോയെങ്കിലും രണ്ട് ജോലികളിലും കൂടിയുളള ജോലിഭാരം താങ്ങാന്‍ കഴിയാതെ വന്നു. രണ്ട് വഴികളാണ് ഉണ്ടായിരുന്നത്. ഒന്നുകില്‍ ജോലി ഉപേക്ഷിച്ച് പൂര്‍ണ സമയം സംരംഭത്തിനായി ചെലവഴിക്കണം. അല്ലെങ്കില്‍ സംരംഭം ഉപേക്ഷിച്ച് ജോലിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണം. തന്റെ പങ്കാളികൂടി ഉപേക്ഷിച്ച് പോയതോടെ സംരംഭം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയിലായി. 2009ല്‍ എപ്പിഡൈ ഡോട്ട് കോം അവസാനിപ്പിക്കേണ്ടി വന്നു.

ഒന്നരലക്ഷത്തില്‍ കുറയാത്ത തുക ഇതിനായ ചെലവഴിച്ചിരുന്നു. 2013ല്‍ ഒരു ഫുഡ് ഡെലിവറി സ്റ്റാര്‍ട്ട് അപ്പ് ആരംഭിച്ചതായിരുന്നു. രണ്ടാമത്തെ സംരംഭം. രാത്രി വൈകിയും ജോലി ചെയ്യുന്നവര്‍ക്കായുള്ള ഒരു സര്‍വീസ് ആയിരുന്നു അത്. എന്നാല്‍ പ്രതീക്ഷിച്ച ലാഭം ലഭിക്കാതെ വന്നതോടെ ആ സംരംഭവും അവസാനിച്ചു. സംരംഭങ്ങളിലെ പ്രതിസന്ധികളെക്കുറിച്ച് ഇതിനോടകം പഠിക്കാന്‍ അവള്‍ക്ക് സാധിച്ചു. ഉപഭോക്താക്കളെ കയ്യിലെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. ഒരു മാസത്തില്‍ അഞ്ച് തവണയെങ്കിലും ഒരു ഉപഭോക്താവ് തന്റെ പ്രോഡക്ട് തേടിയെത്തണം. എങ്കില്‍ മാത്രമേ പ്രതീക്ഷിച്ച ഫലം ലഭിക്കുകയുള്ളൂ.

രാജസ്ഥാനിലൂടെയുള്ള തന്റെ യാത്രയിലാണ് ഒരു മുഴുവന്‍ സമയ സംരംഭകയാകാന്‍ തീരുമാനിച്ചത്. അങ്ങനെയാണ് ഒരു ആപ്പ് സ്റ്റുഡിയോ എന്ന ആശയം ജനിച്ചത്. പരാജയങ്ങള്‍ നല്‍കിയ പാഠത്തിലൂടെയായിരുന്നു പുതിയ ചുവടുവെപ്പ്. 2014ലാണ് ഇതിന് തുടക്കം കുറിച്ചത്. ലോകം മുഴുവന്‍ ആപ്പുകള്‍ ആവശ്യമായ കാലം. ജയോപൂരില്‍ സ്ഥാപനം ആരംഭിച്ച അന്‍ഷുല്‍ ആന്‍ഡ്രോയിഡ്, ഐ ഒ എസ് എന്‍ജിനിയര്‍മാരെയാണ് ലോക നിലവാരമുള്ള ഉപഭോക്താക്കള്‍ക്കായി നിയോഗിച്ചത്. യു എസിലും ഇന്ത്യയിലുമുള്ള ഉപഭോക്താക്കള്‍ തേടിയെത്തി. 15 ലക്ഷമാണ് അവള്‍ സംരഭത്തിനായി ചെലവഴിച്ചത്. സ്വന്തം ആശയങ്ങള്‍ പ്രയോജനപ്പെടുത്തി സംരംഭം ഉയര്‍ച്ചയിലെത്തിക്കാന്‍ സാധിച്ചു. ആദ്യമായി അവള്‍ തയ്യാറാക്കിയത് കരോസെല്‍ എന്ന ആപ്പായിരുന്നു. ഉപയോഗിച്ച സാധനങ്ങളും ബുക്കുകളും മറ്റും വില്‍ക്കാന്‍ കഴിയുന്ന ഒരു ആപ്പായിരുന്നു അത്.

ഉപയോഗശേഷം വില്‍ക്കുന്നതില്‍ ഏറ്റവും മുന്നില്‍ ഇലക്ട്രോണിക് സാധനങ്ങളും കാറുകളുമായിരുന്നു. പഴയ ഇലക്ട്രോണിക് സാധനങ്ങള്‍ വില്‍ക്കുന്നതില്‍ ഗ്രീന്‍ഡസ്റ്റ് ആയിരുന്നു ഏറ്റവും മുന്നില്‍. 40 മില്ല്യണ്‍ ഡോളറായിരുന്നു ഇവര്‍ നേടിയത്. അപ്‌സൈഡ്9 മറ്റു കമ്പനികളില്‍ നിന്നും വ്യത്യസ്തമായി ചില ഓഫറുകള്‍ നല്‍കി. അതായത് നല്‍കുന്ന ഉത്പന്നങ്ങളുടെ ഗുണനിലവാരം ഗ്യാരന്റി നല്‍കാന്‍ ഇവര്‍ക്ക് സാധിച്ചു. വില സംബന്ധിച്ച് സംസാരിക്കുന്നതിന് ഒരു ചാറ്റ് മോഡ്യൂളും ഏര്‍പ്പെടുത്തി. ഇതിലൂടെ ഗുണനിലവാരവും കസ്റ്റമര്‍ സര്‍വീസും മികച്ചതാക്കാന്‍ അവര്‍ക്ക് സാധിച്ചു. എന്നാല്‍ മാര്‍ക്കറ്റിംഗിനായുള്ള മൂലധനം കണ്ടുപിടിക്കാനാകാത്തത് പ്രതിസന്ധിയായി. ഉത്പന്നങ്ങള്‍ കേടായതോതെ ഗുണനിലവാരം ഇല്ലാത്തതോ ആയാല്‍ കമ്പനിയുടെ സല്‍പേര് തന്നെ നഷ്ടമാകുമായിരുന്നു. പല പരാജയങ്ങളില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റ അന്‍ഷുലിന് സംരംഭം മുന്നോട്ടുകൊണ്ടുപോകാനുള്ള കഴിവുണ്ടായിരുന്നു. അവര്‍ തയ്യാറാക്കുന്ന ആപ്പുകള്‍ തന്നെ അവരുടെ മാര്‍ക്കറ്റിംഗിന് മാറ്റ് കൂട്ടി. ജയ്പൂര്‍, ഡല്‍ഹി തുടങ്ങിയ നഗരങ്ങളില്‍ സംരംഭത്തിന് അംഗീകാരം ലഭിച്ചതോടെ മൂലധനം കണ്ടെത്താന്‍ വളരെ എളുപ്പമായി.അതുകൊണ്ടുതന്നെ അന്‍ഷുലിന് പിന്നീട് പരാജയം നേരിടേണ്ടി വന്നില്ല.

അനുബന്ധ സ്‌റ്റോറികള്‍

1. ജ്വാലയായ് അശ്വതി....

2. നൃത്തത്തില്‍ വിസ്മയം തീര്‍ത്ത് രേഖ രാജു

3. തിരുവിതാംകൂറിനെ മലബാറിന്റെ രുചിക്കൂട്ട് പഠിപ്പിക്കാന്‍ കുടുംബശ്രീ വനിതകള്‍

4. കുപ്പയില്‍ നിന്നും കൗതുകം തീര്‍ത്ത് അമിഷി ഷാ

5. മനക്കരുത്തിന്റെ പ്രതീകം ' ഹന്‍സി മെഹ്‌റോത്ര'