തൊഴില്‍ നൈപുണ്യ പദ്ധതിയുടെ ഭാഗമായി ആയൂര്‍വേദ സ്പാ തെറാപ്പി കോഴ്‌സ്  

0

ദേശീയ നഗര ഉപജീവന ദൗത്യ പദ്ധതിപ്രകാരം (ചഡഘങ) കുടുംബശ്രീ മിഷന്റെ മേല്‍നോട്ടത്തിലുള്ള 'തൊഴിലും നൈപുണ്യവും' എന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭ പ്രാവര്‍ത്തികമാക്കുന്ന സൗജന്യ ആയൂര്‍വേദ സ്പാ തെറാപ്പി കോഴ്‌സിന്റെ ഉദ്ഘാടനം നഗരസഭാ മേയര്‍ അഡ്വ.വി.കെ.പ്രശാന്ത് നിര്‍വ്വഹിച്ചു. 

പഠിതാക്കള്‍ക്ക് പരിശീലന കിറ്റുകള്‍ വിതരണം ചെയ്തുകൊണ്ടാണ് മേയര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സ്ത്രീ ശാക്തീകരണത്തിനും ദാരിദ്ര്യ ലഘുകരണത്തിനും കുടൂംബശ്രീയുടെ പ്രവര്‍ത്തനങ്ങള്‍ ലോകത്തിനുതന്നെ മാതൃകയാണെന്നും, മേയര്‍ അഭിപ്രായപ്പെട്ടു. ആയുര്‍വേദ ചികിത്സ കേരളത്തില്‍ ഫലപ്രദമാണെന്നും, ആ മേഖലയിലെ സാദ്ധ്യതകളെ വേണ്ടത്ര ഉപയോഗപ്പെടു ത്തേണ്ടതുണ്ടെന്നും കുടുംബശ്രീയും ദേശീയ നഗര ഉപജീവന ദൗത്യവും ചേര്‍ന്നുകൊണ്ടുള്ള 'ആയുര്‍വേദ സ്പാ തെറാപ്പി' പരിശീലനം തൊഴില്‍ രംഗത്ത് പുതിയ സാദ്ധ്യതകള്‍ തുറക്കമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. നഗരസഭാ സിറ്റി പ്രോജക്ട് ഓഫീസര്‍ ഡോ.ഉമ്മു സെല്‍മയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.പി.അബ്ദുള്‍ ലത്തീഫ് സ്വാഗതം ആശംസിച്ചു. നഗരസഭാ പ്രോജക്ട് ഓഫീസര്‍ തുളസീധരന്‍ നായര്‍, ജനകീയാസൂത്രണ വിഭാഗം സൂപ്രണ്ട് രാജശേഖരന്‍ നായര്‍, സിറ്റി മിഷന്‍ മാനേജര്‍ ശ്രീജിത്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍മാരായ പത്മജ, ഷീല, ശ്രീലേഖ എന്നിവര്‍ സംബന്ധിച്ചു. കെ.പി.അലി അഷറഫ് യോഗത്തിന് നന്ദി രേഖപ്പെടുത്തി.