പോസ്റ്റ് വൈറലായി റാമിനൊപ്പം ചെന്നൈയെ സഹായിക്കാന്‍ നിലയ്ക്കാത്ത പ്രവാഹം

പോസ്റ്റ് വൈറലായി റാമിനൊപ്പം ചെന്നൈയെ സഹായിക്കാന്‍ നിലയ്ക്കാത്ത പ്രവാഹം

Wednesday December 16, 2015,

1 min Read

ഭീകരമായ വെള്ളപ്പൊക്കത്തിനുശേഷം ചെന്നൈ നഗരത്തെ സഹായിക്കാന്‍ സുമനസുകളുടെ ഒഴുക്കാണ്. ആഹാരത്തിനും വസ്ത്രങ്ങള്‍ക്കുമായി സുമനസുകളെ തേടിയിരിക്കുന്ന ചെന്നൈയ്ക്ക് കൈത്താങ്ങ് നല്‍കാന്‍

റാം കശ്യപ് എന്ന ചെറുപ്പക്കാരനും ഇറങ്ങിത്തിരിച്ചു. ബംഗളൂരുവില്‍ നിന്ന് ചെന്നൈയ്ക്ക് സാധനങ്ങളെത്തിക്കാന്‍ ആദ്യം റാം ഒറ്റയ്ക്കായിരുന്നു. തന്റെ സഹായം പരിമിതമാണെന്ന് മനസിലാക്കിയ റാം ഫേസ്ബുക്കിലും ട്വിറ്ററിലും യാത്രയെപ്പറ്റി പോസ്റ്റിട്ടു. റാമിനെപ്പോലെ ടെക്കികളും മറ്റു യുവാക്കളും ഏറ്റെടുത്ത് പോസ്റ്റ് വൈറലായപ്പോള്‍ റാമിനെ തേടി നിരവധി വിളികള്‍ എത്തി. ഡിസംബര്‍ രണ്ടിനു പോസ്റ്റ് കണ്ട ശേഷം ഒഴുകിയെത്തിയ സഹായവുമായി തൊട്ടടുത്ത ദിവസം റാമും കൂട്ടുകാരും ചെന്നൈയ്ക്ക് തിരിച്ചു. ആഹാരം, കുടിവെള്ളം, ഫസ്റ്റ്എയ്ഡ് കിറ്റ്, കുട്ടികള്‍ക്ക് ആവശ്യമായ വസ്തുക്കള്‍, പാത്രങ്ങള്‍ എന്നിവയൊക്കെയായി ആദ്യ കൈത്താങ്ങ് എത്തിച്ചു.

image


ഫേസ്ബുക്ക് പോസ്റ്റ് കണ്ട് നിരവധി സഹായങ്ങള്‍ വീണ്ടും എത്തുന്നതുകൊണ്ട് ചെന്നൈ യാക്ര തുടര്‍ന്നുകൊണ്ടിരിക്കുകയാണ് റാം കശ്യപ്. ഡിസംബര്‍ അഞ്ചിന് നടത്തിയ രണ്ടാം യാത്രയില്‍ 20 കാറുകളിലും മൂന്ന് ട്രക്കുകളിലുമായാണ് റാമും കൂട്ടുകാരും സഹായമെത്തിച്ചത്. സാധനങ്ങള്‍ എത്തിക്കേണ്ട സ്ഥലങ്ങളും വിവരങ്ങളും കണക്കുകൂട്ടി വോളണ്ടിയര്‍മാരും ടീമിനൊപ്പമുണ്ട്. ഫേസ്ബുക്കും ട്വിറ്ററും ഉപയോഗിച്ചാണ് വോളണ്ടിയര്‍മാരെയും സാധനങ്ങളുടെ വിതരണവും അവര്‍ നിയന്ത്രിക്കുന്നത്. ചെന്നൈ സാധാരണഗതിയിലേക്ക് നടന്നു തുടങ്ങും വരെ സഹായമെത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇവര്‍.