കടല്‍ വെള്ളത്തെ ശുദ്ധീകരിക്കുന്ന കണ്ടുപിടിത്തവുമായി ഗാബ്രീലെ ദ്യാമന്തി

കടല്‍ വെള്ളത്തെ ശുദ്ധീകരിക്കുന്ന കണ്ടുപിടിത്തവുമായി ഗാബ്രീലെ ദ്യാമന്തി

Tuesday April 19, 2016,

1 min Read


ഇന്ന് ലോകം നേടിരുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് ജലദൗര്‍ലഭ്യം. ഇന്നവേറ്റീവ് ഡിസൈനറായ ഗാബ്രീലെ ദ്യാമന്തി ജലദൗര്‍ലഭ്യത്തിന് ഫലപ്രദമായ ഒരു പരിഹാരം കണ്ടെത്തി. എലിയോഡൊമെസ്റ്റിക്കോ ഡിസൈന്‍ ചെയ്ത വ്യക്തിയാണ് ഗാബ്രീലെ. കടല്‍വെള്ളത്തില്‍നിന്നും ഉപ്പ് വേര്‍തിരിക്കാനുള്ള സംവിധാനമാണ് എലിയോഡൊമെസ്റ്റിക്കോ. ചായയും കോഫിയുമെല്ലാം അരിച്ചെടുക്കുന്ന മാതൃകയിലാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്. ഉപയോഗത്തിലും നിര്‍മാണത്തിലും ഏറെ ലാളിത്യം പുലര്‍ത്തിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്.

ദ ഫ്രീ തോട്ട് പ്രൊജക്ടിലെ ജേര്‍ണലിസ്റ്റായ സിര്‍മോപൗലോസിന്റെ വാക്കുകളനുസരിച്ച് ഇ സെറാമിക് സോളാര്‍ ഉപകരണം ആധുനിക സമൂഹത്തില്‍ വളരെ വിപ്ലവകരമായ കണ്ടുപിടിത്തമാണ്. സൗരോര്‍ജ്ജം ഉപയോഗിച്ചാണ് കടല്‍ ജലത്തെ ഉപ്പ് വേര്‍തിരിച്ച് ശുദ്ധജലമാക്കി മാറ്റിയെടുക്കുന്നത്. 50 യു എസ് ഡോളറില്‍ താഴെ ചിലവില്‍ ഇത് നിര്‍മിക്കാനാകും.

ഒന്നിന് മുകളില്‍ ഒന്നായി രണ്ട് സെറാമിക് പാത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് സംവിധാനം. ഏറ്റവും മുകളിലുള്ളത് കറുത്ത നിറത്തിലുള്ള സെറാമിക് പാത്രമാണ്. ഇതിലാണ് ഉപ്പുവെള്ളം നിറയ്ക്കുന്നത്. സൂര്യപ്രകാശമേറ്റ് പാത്രത്തിലെ വെള്ളം നീരാവിയാകും. ഈ നീരാവി ഒരു കുഴലിലൂടെ തൊട്ട് താഴെ വച്ചിരിക്കുന്ന സെറാമിക് പാത്രത്തിലേക്കിറങ്ങും. ഇത് ഒരു ബേസിലിനേക്ക് ശേഖരിക്കാനാകും.

image


യാത്ര പോകുന്ന സമയത്തും കൂടെ കൊണ്ടു പോകാവുന്ന തരത്തിലാണ് എലിയോഡൊമെസ്റ്റിക്കോ രൂപകല്‍പന ചെയ്തിരിക്കുന്നത്. പല സ്ഥലങ്ങളിലും ആളുകള്‍ക്ക് വെള്ളം ശേഖരിക്കാന്‍ ഏറെ ദൂരം പോകേണ്ട അവസ്ഥ നിലനില്‍ക്കുന്നുണ്ട്. അതേസമയം ഈ സംവിധാനത്തിന് ദിവസവും അഞ്ച് ലിറ്റര്‍ വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ശേഷിയുണ്ട്. നിര്‍മാണ ചിലവ് വളരെ കുറവായതിനാല്‍ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജലക്ഷാമം നേരിടുന്നവര്‍ക്ക് ഇത് സുഗമമായി ഉപയോഗിക്കാവുന്നതാണ്.

ഗബ്രീലേയുടെ വെബ്‌സൈറ്റ് പ്രകാരം ഫൗണ്ടേഷന്‍ ദ എന്റര്‍പ്രൈസ് ഹെര്‍മ്‌സ് ആണ് ഇതിനുള്ള ഫിനാന്‍സ് നല്‍കുന്നത്. 2005 മുതല്‍ 2012 വരെയായി എട്ട് വര്‍ഷത്തെ പരീക്ഷണത്തിന് ശേഷമാണ് ഉല്‍പന്നം വെളിച്ചം കണ്ടത്. 2011ലെ പ്രിക്‌സ് എമിലീ ഹെര്‍മ്‌സ് മത്സരത്തില്‍ ഫൈനലിസ്റ്റായി എലിയോഡൊമെസ്റ്റിക്കോ എത്തിയിരുന്നു. കൂടാതെ 2012ല്‍ വെല്‍ടെക് അവാര്‍ഡും ക്രോര്‍ 77 ഡിസൈന്‍ അവാര്‍ഡും സാമൂഹ്യ സേവന രംഗത്തെ പ്രകടനം കണക്കിലെടുത്ത് ഇതിന് ലഭിച്ചിരുന്നു.