ദുര്‍ബല വിഭാഗക്കാര്‍ക്കുള്ള പദ്ധതികളുമായി ബാങ്കുകള്‍ സഹകരിക്കണം

ദുര്‍ബല വിഭാഗക്കാര്‍ക്കുള്ള പദ്ധതികളുമായി ബാങ്കുകള്‍ സഹകരിക്കണം

Sunday January 29, 2017,

1 min Read

ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവരുടെ ഉമനത്തിന് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികള്‍ വിജയകരമായി പൂര്‍ത്തികരിക്കാന്‍ ബാങ്കുകളുടെ സഹകരണം ഉറപ്പ് വരുത്തണമെന്ന് ജില്ലാതല ബാങ്കിംഗ് അവലോകന സമതി യോഗത്തില്‍ ജില്ലാ കളക്ടര്‍ സി.എ ലത പറഞ്ഞു. ജില്ലയിലെ ഭവനരഹിതര്‍ക്കായി സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി, യുവജനങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങള്‍, ജൈവകൃഷി എന്നിവ ബാങ്കുകളുടെ സാമ്പത്തിക പങ്കാളിത്തത്തോടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുത്. വിദ്യഭ്യാസ വായ്പ കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കുന്നതിന് ബാങ്കുകള്‍ തയ്യാറാകണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

image


കഴിഞ്ഞ മൂന്ന് മാസക്കാലയളവില്‍ ജില്ലയിലെ വിവിധ ബാങ്കുകളിലായി 32309.23 കോടി രൂപ ഡെപ്പോസിറ്റായി സമാഹരിച്ചതായി യോഗത്തില്‍ ആമുഖ പ്രഭാഷണം നടത്തിയ എസ്.ബി.ടി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ വിനായക് എല്‍ കൈസറേ പറഞ്ഞു. കൃഷി-അനുബന്ധ മേഖലകളില്‍ കാര്‍ഷിക ലോ, ചെറുകിട ജലസേചനം, ഭൂവികസനം, കാര്‍ഷിക യന്ത്രവത്കരണം, പച്ചക്കറി കൃഷി, ക്ഷീര വികസനം തുടങ്ങിയ പദ്ധതികള്‍ക്ക് 529.39 കോടി രൂപയും കാര്‍ഷികേതര മേഖലയില്‍ ചെറുകിട-ഗ്രാമീണ വ്യവസായ സ്‌കീമുകള്‍ക്ക് 144.22 കോടി രൂപയും ജില്ലയില്‍ വിവിധ ബാങ്കുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ ഹൗസിംഗ,് വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ 404.04 കോടി രൂപയുടെ വായ്പയും ലഭ്യമാക്കി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നല്‍കിയത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും (131 പേര്‍) കൂടുതല്‍ തുക വിദ്യാഭ്യാസ വായ്പയായി നല്‍കിയത് കാനറാ ബാങ്കുമാണ് (363.72 ലക്ഷം)

ഹോട്ടല്‍ ഐഡാ കോഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ നബാര്‍ഡ് ഡി.ഡി.എം ഷാജി സക്കറിയ ആര്‍.ബി.ഐ എല്‍.ഡി.ഒ സൂരജ,് ഡെപ്യൂട്ടി കളക്ടര്‍ വി.ഡി ജോ, ലീഡ് ബാങ്ക് മാനേജര്‍ സി.വി. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികള്‍ ബാങ്ക് പ്രതിനിധികള്‍ യോഗത്തില്‍ സംബന്ധിച്ചു.

    Share on
    close