ലാല്‍ 10; ഇന്ത്യന്‍ കരകൗശലത്തിന് ഒരു കൈത്താങ്ങ്

ലാല്‍ 10; ഇന്ത്യന്‍ കരകൗശലത്തിന് ഒരു കൈത്താങ്ങ്

Saturday November 21, 2015,

3 min Read

യാത്രയോടുള്ള മനീത് ഗോഹിലിന്റെ പ്രിയമാണ് ഒരു പുതിയ സംരഭത്തിന് തുടക്കം കുറിക്കാന്‍ കാരണമായത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കൈത്തറി, കരകൗശല വസ്തുക്കള്‍, ആഹാര സാധനങ്ങള്‍ എന്നിവയാണ് ലാല്‍10 എന്ന സംരംഭത്തിലെ ഉത്പന്നങ്ങള്‍. ഉത്തര്‍പ്രദേശിലേക്ക് യാത്ര നടത്തിയ മനീത് ഒറായിയ എന്ന ജില്ലയിലെ ഒരു ചെറിയ ഗ്രാമത്തിലെത്തി. ഇവിടുത്തെ ജനങ്ങള്‍, പ്രധാനമായി സ്ത്രീകള്‍ വളരെ ഗുണമേന്മയുള്ള പേപ്പറുകള്‍ കൈകൊണ്ട് നിര്‍മിക്കുന്നത് കാണാനിടയായി.

image


ഒരു എന്‍ ജി ഒയുടെ സഹായത്തോടെയാണ് ഇവര്‍ പ്രവര്‍ത്തിച്ചു വന്നത്. വളരെ കുഞ്ഞ വിലക്ക് വില്‍പ്പന നടത്തിയിരുന്ന ഈ ഉത്പന്നങ്ങള്‍ മികച്ച വിലക്ക് എങ്ങനെ വില്‍പന നടത്താം എന്നതായി തന്റെ മനീതിന്റെ ചിന്ത. വീട്ടില്‍പോയി ഇതേക്കുറിച്ച് നന്നയി ആലോചിച്ചു. ഇന്ത്യയിലെ കൃഷി ഇല്ലാത്ത ഗ്രാമങ്ങളിലെ പ്രധാന വ്യവസായമായിരുന്നു കരകൗശലം. ഇത് ഇന്ത്യയുടെ നെട്ടെല്ലുതന്നെയാണെന്ന് മനസിലാക്കി. തന്റെ യാത്ര ഡയറിയിലെ മഹാരാഷ്ട്ര, ആസാം, അരുണാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ വിവരങ്ങളും പരിശോധിച്ചു. മനീത് ഇതിനെക്കുറിച്ച ഗൗരവമായി തന്നെ ചിന്തിച്ചു. സെയ്ദ് എന്ന ഒരു സഹൃത്തിനേയും സംരംഭത്തില്‍ ഒപ്പം കൂട്ടി.

image


ഗ്രാമത്തിലെ കരകൗശലവും നഗരവും തമ്മിലുള്ള അന്തരം കുറക്കുകയായിരുന്നു സംരംഭത്തിന്റെ ലക്ഷ്യം. കരകൗശലത്തിന്റെ വര്‍ണാഭ ലോകം മുഴുവന്‍ വിളിച്ചറിയിക്കുക. ഗ്രാമപ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതിയും മറ്റ് വിളക്കുകളും ഉണ്ടായിരുന്നില്ല. റാന്തല്‍ വിളക്ക് എന്നര്‍ഥം വരുന്ന ലാന്റേണ്‍സ് എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്നുമാണ് സംരംഭത്തിന് പേര് നല്‍കിയത്. ഗ്രാമീണ ഭാഷയില്‍ ഇതിനെ ലാല്‍ടെണ്‍ എന്നാണ് പറയുക. ഇതില്‍ നിന്നാണ് ലാല്‍10 എന്ന പേരുണ്ടായത്. പല സ്ത്രീകള്‍ക്കും അവരുടെ മക്കള്‍ക്ക് സുരക്ഷിതഭാവി ഉണ്ടാക്കണം എന്ന ചിന്തയാണ് ഉണ്ടായിരുന്നത്. അവരില്‍ പലരും ചൂഷണം ചെയ്യപ്പെടുന്നുണ്ടായിരുന്നു.

image


ലാല്‍10ന് ഒരു വിദ്യാര്‍ഥി കൂട്ടായ്മയുണ്ടായിരുന്നു. ഇവര്‍ വിവിധ കരകൗശല വ്യവസായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ആ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ തുടങ്ങി. അതോടെ പലരും ഇത്തരം കരകൗശല സാധനങ്ങളെക്കുറിച്ച് അവയുടെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിച്ച് തുടങ്ങി. മാത്രമല്ല കരകൗശല തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ചും മനസിലാക്കാന്‍ തുടങ്ങി. രണ്ട് കാഴ്ചപ്പാടുകളുടെ അനന്തരഫലമായിരുന്നു സംരംഭം. ഒന്നു കരകൗശല തൊഴിലാളികളുടേയും മറ്റൊന്ന് ഉപഭോക്താക്കളുടേയും.

image


തൊഴിലാളികളുടെ സാമ്പത്തിക സ്ഥിതി വളരെ മോശമായിരുന്നു. പലരും അവരുടെ ജീവിതം മുന്നോട്ടു നീക്കാന്‍ കഴിയാത്ത അവസ്ഥയില്‍ പകച്ച് നിന്നപ്പോഴാണ് ലാല്‍10 സഹായ ഹസ്തവുമായി എത്തിയത്. ഇത് അവരുടേയെല്ലാം ജീവിതത്തില്‍ കുളിര്‍ക്കാറ്റ് വീശി.

image


ഉത്പന്നങ്ങള്‍ ലഭിച്ചു തുടങ്ങിയപ്പോള്‍ പലരും അവരുടെ വീടിന്റേയും ജീവിതത്തിന്റേയും രീതികള്‍മാറ്റി. കരകൗശല ഉത്പന്നങ്ങള്‍ ഉപയോഗിച്ച് മോടിപിടിപ്പിക്കാന്‍ തുടങ്ങി. പലര്‍ക്കും ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ലഭിക്കാതിരുന്നതായിരുന്നു പ്രശ്‌നം. എന്നാല്‍ ലാല്‍10 ഇതിന് പരിഹാരവുമായി എത്തി. പിന്നീട് സംരംഭത്തില്‍ ചില തൊഴിലാളികളേയും പങ്കാളികളേയും ചേര്‍ത്തു. നിലവില്‍ വിവിധ ഐ ഐ ടി, നിറ്റ്‌സ്, ഐ എം ടി, ഐ ഐ എം എസ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ സംരംഭത്തിന്റെ ഭാഗമാണ്.

image


ലാല്‍10ന്റെ വെബ്‌സൈറ്റില്‍ ദിവസം 1000 പേരാണ് സന്ദര്‍ശിക്കുന്നത്. സംരംഭം വളരെ ഉയരങ്ങളിലേക്ക് എത്തി. വളരെ ഗുണനിലവാരം കുറഞ്ഞതും വില കുറഞ്ഞതുമായ ഉത്പന്നങ്ങളുമായാണ് മത്സരിക്കേണ്ടി വന്നത്. പിന്നീട് ബി ടു ബി കോര്‍പ്പറേറ്റ് ഗിഫ്റ്റിംഗ് രീതിയിലേക്ക് സംരംഭത്തെ മാറ്റി. ഒരു മാസം 6000 ഉത്പന്നങ്ങളാണ് ഈ രീതീയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നതു മുതല്‍ തൊഴിലാളികള്‍ക്ക് പണം നല്‍കുന്നതുവരെ നിരവധി വെല്ലുവിളകളാണ് അവര്‍ നേരിട്ടത്. വെല്ലുവിളികള്‍ തരണം ചെയ്യാന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍ അതിനു പര്യാപ്തമായ ഫണ്ട് അവരുടെ കൈകളില്‍ ഉണ്ടായിരുന്നില്ല. കൂടുതല്‍ കരകൗശല തൊഴിലാളികള്‍ ഉള്ള സംസ്ഥാനത്തേക്ക് അവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇപ്പോള്‍ ഒന്നര വര്‍ഷം കൊണ്ട് അവര്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സംരംഭം മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നു.

രാജ്യത്തെ ഏഴ് മില്ല്യണ്‍ കരകൗശല തൊഴിലാളികളും അവരുടെ മികവ് ലോകത്തിന് കാട്ടണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഇതില്‍ നിന്നും മികച്ച വരുമാനമുണ്ടാക്കി നല്ല ജീവിതം നയിക്കണമെന്നാഗ്രഹിക്കുന്നവരാണ്. എന്നാല്‍ പലരും ഈ ജോലി ഉപേക്ഷിച്ച് മറ്റ് പല ഉപജീവന മാര്‍ഗങ്ങളും തേടി പോയി. എന്നാല്‍ ഈ അവസ്ഥ മാറ്റി അസംഘടിതമേഖലയായ കരകൗശല തൊഴിലാളി മേഖലയെ സംഘടിതമാക്കാനായിരുന്നു അവരുടെ ശ്രമം. ഇതിനായി മാര്‍ക്കറ്റില്‍ ഏറ്റവും ഉര്‍ന്ന ബ്രാന്‍ഡ് ആയി മാറാന്‍ ലാല്‍10 ശ്രമിച്ചു.

image


ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ ഒരു കരകൗശലവിദഗ്ധനുമായി നടത്തിയ കൂടിയാലോചനക്കുശേഷം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ബി ടു ബി കോര്‍പ്പറേറ്റ് ഗിഫ്റ്റിംഗിന്റെ ഓര്‍ഡറുകള്‍ മുഴുവനും നല്‍കുന്നത് ഇവിടെ നിന്നാണ്. മാത്രമല്ല ആ ഗ്രാമത്തിലെ പകുതി വീട്ടുകാര്‍ക്കും ഇതിലൂടെ തൊഴിലും നല്‍കാനായെന്ന് മനീത് പറയുന്നു.