ദാരിദ്ര്യത്തില്‍ തളരാതെ വിജയത്തിലേക്ക് കുതിച്ച ജൂലിയ

ദാരിദ്ര്യത്തില്‍ തളരാതെ വിജയത്തിലേക്ക് കുതിച്ച ജൂലിയ

Saturday November 21, 2015,

1 min Read

പഠനത്തോടൊപ്പം ദാരിദ്ര്യത്തിന്റെ ഭാരവും ചുമന്നാണ് ജൂലിയ മിന്‍സ് വിജയം കൈവരിച്ചത്. പ്ലസ് ടു പരീക്ഷയില്‍ ജാര്‍ഖണ്ഡിലെ വിജയികളില്‍ ഒമ്പതാം റാങ്ക് കരസ്ഥമാക്കിയ ജൂലിയക്ക് മറ്റൊരു മുഖം കൂടിയുണ്ട്. കഷ്ടപ്പാടില്‍ അമ്മക്ക് തണലായി നിര്‍മാണ മേഖലയിലെ ജോലിക്ക് പോയ ജൂലിയ. ഇതിനിടയില്‍ പഠനത്തില്‍ മികവ് കാട്ടാനും അവള്‍ക്ക് സാധിച്ചു. 

image


അച്ഛന്‍ മരിച്ചതോടെയാണ് ജൂലിയയുടെ കുടുംബത്തില്‍ ദാരിദ്ര്യം പിടിപെട്ടത്. പഠിക്കാന്‍ മിടുക്കിയായ അവള്‍ അതോടെ അമ്മക്കൊപ്പം ജോലിക്കിറങ്ങുകയായിരുന്നു. എങ്കിലും ഇടവേളകളില്‍ പഠനത്തിനായി സമയം കണ്ടെത്തിയിരുന്നു. ചെറുപ്പം മുതല്‍ തന്നെ പഠനത്തില്‍ മിടുക്കിയായിരുന്നതിനാല്‍ അധ്യാപകരും സഹപാഠികളും അവളെ സഹായിച്ചിരുന്നു. അതുകൊണ്ടുതന്നെ ജോലിക്ക് പോയിരുന്നപ്പോഴും പഠനം മുന്നോട്ടുകൊണ്ടുപോകാന്‍ അവള്‍ക്ക് സാധിച്ചു.

ജൂലിയക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് അച്ഛന്റെ മരണം.അന്നു മുതല്‍ ദാരിദ്ര്യത്തില്‍ ജീവിച്ച അവള്‍ക്ക് പഠിച്ച് ഉനന്തങ്ങളില്‍ എത്തണമെന്നും അമ്മയേയും ബന്ധുക്കളേയും മികച്ച രീതീയില്‍ സംരക്ഷിക്കണമെന്നും ആഗ്രഹമുണ്ടായിരുന്നു. ഇതാണ് ഉയരങ്ങളിലെത്തിക്കാന്‍ അവള്‍ക്ക് തുണയായത്.

ഐ എ എസ് ഓഫീസറാകുക എന്നതാണ് ജൂലിയയുടെ മോഹം. അതിനായുള്ള പരിശ്രമങ്ങളും അവള്‍ ആരംഭിച്ച് കഴിഞ്ഞു. ജാര്‍ഖണ്ഡ് വിദ്യാഭ്യാസ മന്ത്രി ജൂലിയയെ സന്ദര്‍ശിച്ചതോടെ ജൂലിയ പ്രശസ്തയായി. അദ്ദേഹം അവളുടെ പഠനത്തിനായി ഒരു സ്‌കോളര്‍ഷിപ്പും വാഗ്ദാനം ചെയ്തു. പല സഹായ ഹസ്തങ്ങളും അവള്‍ക്കായി മുന്നോട്ടു വന്നു. ദാരിദ്ര്യമാണ് തന്നെ മികച്ച വിജയത്തിന് അര്‍ഹയാക്കിയതെന്ന് ജൂലിയ പറയുന്നു. തന്റെ മോശമായ അവസ്ഥയില്‍ നിന്നും ഉയര്‍ന്ന് മെച്ചപ്പെട്ട അവസ്ഥയിലെത്തണമെന്ന ആഗ്രഹമാണ് തനിക്ക് തുണയായതെന്നും ജൂലിയ പറഞ്ഞു.