സ്വന്തം സിനിമ ആദ്യം ഐഎഫ്എഫ്‌കെയില്‍പ്രദര്‍ശിപ്പിക്കാന്‍ വിദേശ സംവിധായകര്‍ക്ക് താല്പര്യം: മെല്‍ബണ് മേള ചെയര്‍പേഴ്‌സണ്‍

സ്വന്തം സിനിമ ആദ്യം ഐഎഫ്എഫ്‌കെയില്‍പ്രദര്‍ശിപ്പിക്കാന്‍  വിദേശ സംവിധായകര്‍ക്ക് താല്പര്യം: മെല്‍ബണ് മേള ചെയര്‍പേഴ്‌സണ്‍

Monday December 07, 2015,

1 min Read

സ്വന്തം സിനിമയുടെ ആദ്യ പ്രദര്‍ശനത്തിന് കൂടുതല്‍ വിദേശ സംവിധായകര്‍ ഐ എഫ് എഫ് കെയെ തിരഞ്ഞെടുക്കാന്‍ താല്പര്യപ്പെടുന്നതായി പ്രശസ്ത ഓസ്‌ട്രേലിയന്‍ സംവിധായിക ക്ലെയര്‍ഡോബിന്‍ പറഞ്ഞു.

image


മെല്‍ബ ഫിലിം ഫെസ്റ്റിവലിന്റെ ചെയര്‍പേഴസണ് കൂടിയായ തനിക്ക് കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ജനപങ്കാളിത്തം ഏറെ പ്രചോദനം തരുന്നുവെന്നും അവര്‍ പറഞ്ഞു. ഇരുപതാമത് ചലച്ചിത്രമേളയിലെ അരവിന്ദന്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍.

ചലച്ചിത്രമേളകളും ആഗോള പ്രേക്ഷകരും എന്നതായിരുന്നു പ്രഭാഷണത്തിന്റെ വിഷയം. ലോകത്തെ എല്ലാ ചലച്ചിത്രമേളകളും രാഷ്ട്രീയ വേദികളാണ്. ലോകത്തിലെ ആദ്യ ചലച്ചിത്രമേള വെനീസില്‍തുടങ്ങിയത് ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണാധികാരിയായിരുന്ന മുസ്സോളിനി ആയിരുന്നുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതിനെ പ്രതിരോധിക്കാനായുളള രാഷ്ട്രീയ ആയുധമായാണ് ഫ്രാന്‍സിലെ കാന്‍ ചലച്ചിത്രമേള തുടങ്ങിയത്. പിന്നീട് ലോകത്ത് നിലിവില്‍ വന്ന ചലച്ചിത്രമേളകള്‍ക്കെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

image


കാന്‍, ബെര്‍ലിന്‍, മെല്‍ബണ്‍ ചലച്ചിത്രമേളകളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ എന്നും നടിന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. അതത് രാജ്യങ്ങളില്‍നിന്നു മാത്രമല്ല, വിദേശരാജ്യങ്ങളില്‍നിന്നു പോലും എതിര്‍പ്പുകള്‍ നേരിടേണ്ടി വരാം. ചൈനീസ ്‌സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡോക്യുമെന്ററിയുടെ പേരില്‍ മെല്‍ബണ് ചലച്ചിത്രമേളയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് അട്ടിമറിക്കാന്‍ നോക്കി. കൗണ്ടറില്‍ വന്ന് ടിക്കറ്റ് വാങ്ങിയാണ് പ്രേക്ഷകര്‍ ഇതിനെ പ്രതിരോധിച്ചത്. അതിനാല്‍തന്നെ ഏതു ചലച്ചിത്രമേളയുടെയും ഹൃദയം അതിന്റെ പ്രേക്ഷകരാണെന്ന തിരിച്ചറിവുവേണമെന്നും ക്ലയര്‍ ഡോബിന്‍ പറഞ്ഞു. ചലച്ചിത്രമേളകള്‍ രാഷ്ട്രീയമായ നിലപാടുകള്‍ മുന്നോട്ടു വയ്ക്കണം. ഈ നിലപാട് സധൈര്യം പറയാന്‍ ചലച്ചിത്രമേളകള്‍ നല്‍കുന്ന സ്വാതന്ത്ര്യമാണ് ലോകത്തെ എല്ലാ മേളയെയും മികച്ചതാക്കുന്നത്.

ചലച്ചിത്രമേളകളിലെ പ്രദര്‍ശനങ്ങള്‍ ഏറെ പ്രധാനമാണ്. ടൊറൊന്റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചില്ലായിരുന്നെങ്കില്‍ സ്ലംഡോഗ് മില്യനയര്‍ എന്ന സിനിമ പ്രേക്ഷകര്‍ സ്വീകരിക്കുന്നത് വേറൊരു വിധത്തിലാകുമായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി, കാന്‍ മേളയിലെ മികച്ച ചിത്രമായിരുന്ന പിറവിയുടെ സംവിധായകനായ ഷാജി എന്‍ കരുണ്‍ തുടങ്ങിയ പ്രതിഭകള്‍ മലയാള സിനിമയ്ക്ക് അഭിമാനമാണെന്ന് അവര്‍ പറഞ്ഞു.