സംരംഭത്തിന് പണം നിക്ഷേപിക്കേണ്ടതെപ്പോള്‍

0

എപ്പോഴാണ് ഒരു സംരംഭത്തിന് നിക്ഷേപം ആവശ്യമായി വരിക? ഇക്കാര്യത്തില്‍ശരിയായ ഉപദേശമാണ് സംരംഭകര്‍ക്ക് നല്‍കേണ്ടതെന്ന് സംരംഭകനായ കശ്യപ് ഡിയോറ പറയുന്നു. ഒരു സംരംഭകന്‍ എന്ന നിലയില്‍ താന്‍ ഇതുവരെ നിക്ഷേപകരില്‍ നിന്നും വെന്ച്വര്‍ ക്യാപിറ്റല്‍ ഒന്നും സ്വീകരിച്ചിട്ടില്ല. തന്റെ മൂന്ന്് കമ്പനികളില്‍ രണ്ടെണ്ണം ഇപ്പോഴും നിലനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഒരെണ്ണം ഫണ്ട് സ്വരൂപിക്കാന്‍ സാധിക്കാതെ ക്രമാനുഗതമായി താഴേക്ക് പോകുന്ന അവസ്ഥയിലാണ്. ഇന്ത്യയില്‍ ആയിരക്കണക്കിന് സംരംഭകര്‍ നിക്ഷേപം സ്വീകരിക്കുന്നവരാണ്. നുറുകണക്കിന് സംരംഭകര്‍ മാത്രമാണ് നിക്ഷേപം സ്വീകരിക്കാതെ സംരംഭങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

പലരോടും നിക്ഷേപത്തിന് ശരിയായ സമയം എപ്പോഴാണെന്ന് ചോദിച്ചാല്‍ മറുപടി വ്യത്യസ്തമാണ്. നമുക്ക് പണത്തിന് ആവശ്യമില്ലാതിരിക്കുമ്പോഴാണ് നിക്ഷേപം സ്വീകരിക്കേണ്ടത് എന്ന് ചിലര്‍ പറയും. മറ്റു ചിലര്‍ ആവശ്യമുള്ളപ്പോള്‍ തന്നെയാണ് സ്വീകരിക്കേണ്ടതെന്ന അഭിപ്രായക്കാരാണ്. രണ്ട് അഭിപ്രായങ്ങളും രണ്ട് രീതിയില്‍ പ്രയോജനപ്രദമായതാണ്.

രണ്ട് എതിരഭിപ്രായങ്ങള്‍ എങ്ങനെ അര്‍ത്ഥവത്താക്കാമെന്നതാണ് കശ്യപിന്റെ ചോദ്യം. പണത്തിന് ദൗര്‍ലഭ്യം വരുമ്പോഴാണ് നാം നിക്ഷേപത്തെ ആശ്രയിക്കുന്നത്. പണമാക്കിമാറ്റാവുന്ന സ്വത്തുക്കള്‍ കൈവശം ഇല്ലാതിരിക്കുക, വിപണി മോശമാകുക, സംരംഭത്തില്‍ മറ്റ് തിരിച്ചടികള്‍ ഉണ്ടാകുക തുടങ്ങിയ സാഹചര്യങ്ങളില്‍ സംരഭത്തിന്റെ പെന്‍ഡുലം ചലിക്കുന്നത് മറ്റൊരു വഴിയിലും ഗതി എതിര്‍ദിശയിലും ആയിരിക്കും. ഈ സമയത്ത് നിക്ഷേപം സ്വീകരിക്കേണ്ട എന്ന അവസ്ഥ വരുന്നു. പണം ലോകത്ത് മറ്റെന്തിനേക്കാളും വലുതാണ് എന്ന ചിന്ത അപ്പോഴാണ് നമുക്കുണ്ടാകുന്നത്.

മാര്‍ക്കറ്റ് ഉര്‍ന്നുനില്‍ക്കുന്ന സമയത്ത് പണത്തിന് സംരംഭകര്‍ക്ക് ദൗര്‍ലഭ്യം ഉണ്ടാകില്ല. ടെക് കമ്പനികള്‍ക്ക് സംരംഭകരില്‍ നിന്നും നിക്ഷേപകരില്‍ നിന്നുമുള്ള പണം ആവാസ വ്യവസ്ഥയിലേക്ക് തിരിച്ച് പോകുന്നത് ഈ സമയത്താണ്. നിക്ഷേപങ്ങള്‍ സംരംഭകരെ പിന്തുടരും. ഏതെങ്കിലും അപൂര്‍വ സംരംഭങ്ങളാണെങ്കില്‍ ഒന്നില്‍കൂടുതല്‍ നിക്ഷേപകരായിരിക്കും നിങ്ങളെ തുരത്തുക. നിങ്ങള്‍ക്കായി നിക്ഷേപിക്കാന്‍ അവര്‍ മത്സരം തന്നെ നടത്തും. ഈ സമയത്ത് നിങ്ങള്‍ നിക്ഷേപം സ്വീകരിച്ചാല്‍ ടാര്‍ജറ്റിലുമധികം നേടാന്‍ നിങ്ങള്‍ക്ക് സാധിച്ചു എന്നാണ് അര്‍ത്ഥമാക്കുന്നത്. മാത്രമല്ല പണവും സമയവും ലാഭിക്കുകയും ഭാവിയില്‍ ഉദ്ദേശിക്കുന്ന പദ്ധതിയിലേക്ക് എത്തിച്ചേരാന്‍ കഴിയുകയും ചെയ്യും. അതുകൊണ്ടു തന്നെ പണം ആവശ്യമില്ലാത്ത സമയത്ത് പണം സ്വീകരിക്കുക എന്നത് പ്രയോജനപ്രദമായ ഒന്നായി മാറും.

ഇതിലൂടെ രണ്ട് വിപരീത കാര്യങ്ങള്‍ എങ്ങനെ പ്രയോജനപ്രദമായി മാറും എന്ന് സംരംഭകര്‍ക്ക് മനസിലാക്കാമെന്ന് കശ്യപ് പറയുന്നു. നിക്ഷേപം സ്വീകരിക്കേണ്ട സമയത്തെക്കുറിച്ചുള്ള അറിവില്ലായ്മകൊണ്ട് പല സംരഭകര്‍ക്കും നഷ്ടം സംഭവിക്കാറുണ്ട്. പലരും അപ്പാടെ പരാജയമായി തീരാറുണ്ട്. എന്നാല്‍ ഈ തത്വശാസ്ത്രത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് തങ്ങളുടെ നഷ്ടം നികത്താനാകും. ആദ്യം ഉത്പന്നം വികസിപ്പിച്ചെടുക്കുക, പിന്നീട് സംരംഭം ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സംഘം, റവന്യൂ പൈപ്പ് ലൈന്‍, തുടങ്ങി സംരംഭത്തിന് അടിസ്ഥാനപരമായി ആവശ്യമുള്ളതൊക്കെ തയ്യാറാക്കിയശേഷമാണ് നിക്ഷേപത്തെക്കുറിച്ച് ആലോചിക്കേണ്ടത്.