നെയ്ത്തുകാരെ ജീവിക്കാന്‍ പഠിപ്പിച്ച ചൗധരി

നെയ്ത്തുകാരെ ജീവിക്കാന്‍ പഠിപ്പിച്ച ചൗധരി

Saturday October 31, 2015,

3 min Read

ഇന്ത്യയിലെ ആയിരക്കണക്കിന് നെയ്ത്തുകാര്‍ക്ക് ജീവിത ഒരു ജീവിത മാര്‍ഗം കാട്ടി മാതൃകയായ വൃക്തിത്വത്തിന് ഉടമയാണ് നന്ദ് കിഷോര്‍ ചൗധരി. സാധാരണക്കാരായ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ട് ഇദ്ദേഹം രൂപീകരിച്ച സംഘടനയാണ് ജയ്പൂര്‍ റഗ്‌സ് ഫൗണ്ടേഷന്‍ (ജെ ആര്‍ എഫ്). പരവതാനികളുടെ ഇന്ത്യയിലെ ഏറ്റവും വലിയ ഉത്പാദകരും കയറ്റുമതിക്കാരുമായ ജയ്പൂര്‍ റഗ്‌സ് ഗ്രൂപ്പിന്റെ(ജെ ആര്‍ ജി)യുടെ ഭാഗമായാണ് റഗ്‌സ് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. 40000 നെയ്ത്തുകാരുള്‍പ്പെടുന്ന 106 കോടി വരുമാനമുള്ള സ്ഥാപനമാണ് ജയ്പൂര്‍ റഗ്‌സ് ഗ്രൂപ്പ്. തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിലെ വിവിധ ഗ്രാമവാസികള്‍ക്ക് പുത്തന്‍ ദിശാബോധം പകര്‍ന്ന് നല്‍കാന്‍ കഴിഞ്ഞുവെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നെയ്ത്തുകാര്‍ക്ക് ജീവിക്കാന്‍ വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുക എന്നതാണ് ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം.

image


35 വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജസ്ഥാനിലെ ചുരു ഗ്രാമത്തില്‍ അച്ഛന്റെ കയ്യില്‍ നിന്ന് നിന്ന് കിട്ടിയ അയ്യായിരം രൂപയുമായി ഒമ്പത് നെയ്ത്തുകാരെ തന്റെ കൂടെക്കൂട്ടിയാണ് ചൗധരി തന്റെ യാത്രക്ക് തുടക്കമിട്ടത്. വേറിട്ട രീതിയില്‍ എന്തെങ്കിലും ചെയ്യണമെന്നൊരാശയത്തില്‍ നിന്നാണ് അദ്ദേഹം നെയ്ത് വ്യവസായത്തിലേക്ക് എത്തിയത്. രണ്ട് നെയ്ത്ത് യന്ത്രങ്ങളും ഒരു സൈക്കിളും കുറച്ച് കമ്പിളിയും പരുത്തിയും വാങ്ങിയായിരിന്നു ഈ രംഗത്തെ അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് സ്വന്തമായി നെയ്ത്ത് പഠിച്ച ചൗഥരി ഭാര്യയെയും അഞ്ച് കുട്ടികളെയും ഗുജറാത്തിലെ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.

ഇന്ന് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ രംഗത്തേക്ക് അദ്ദേഹത്തിന്റെ മക്കള്‍ എത്തിയിരിക്കുന്നു. അടുത്ത തലമുറയിലേക്കുള്ള ചൗധരിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ഇനി അവരാണ്. മൂത്തമകള്‍ ആശ അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പേള്‍ ഇളയ മകള്‍ അര്‍ച്ചനക്കാണ് ഗുണനിലവാര മേല്‍നോട്ടത്തിന്റെ ഉത്തരവാദിത്തം. ഏറ്റവും ഇളയ മകള്‍ കവിതയാണ് ഡിസൈനിംഗ് വകുപ്പിനെ നയിക്കുന്നത്. മകന്‍ യോഗേഷ് മറ്റ് പ്രവര്‍ത്തനങ്ങള്‍ കൈകാര്യംചെയ്യുന്നു.

image


നിര്‍ധനരായ ഗ്രാമവാസികള്‍ക്ക് നല്ലൊരു വരുമാന മാഗം കൂടി കാട്ടിക്കൊടുക്കുക എന്നതാണ് ജെ ആര്‍ എഫ് അടിസ്ഥാനപരമായി ഊന്നല്‍ നല്‍കുന്നത്. സാമൂഹ്യപരമായും സാമ്പത്തികപരമായും പിന്നോക്കം നില്‍ക്കുന്ന 11 സംസ്ഥാനങ്ങളിലെ 102 ഗ്രാമങ്ങളിലും 7 ബ്ലോക്കുകളിലും 5 ജില്ലകളിലും അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. ഗ്രാമവാസികളില്‍ 80 ശതമാനം തൊഴിലാളികളും നിരക്ഷരരായ സ്ത്രീകളാണ്. ജെ ആര്‍ എഫ് ഇടപെടുന്നതിന് മുമ്പ് ഇവരെല്ലാം ദാരിദ്ര്യ രേഖക്ക് താഴെയായിരുന്നു. ഇപ്പോള്‍ ജെ ആര്‍ എഫ് അവര്‍ക്ക് വേണ്ട പരിശീനം നല്‍കി മറ്റ് കമ്പനികളുമായി സഹകരിച്ച് മികച്ച വരുമാനം ഉറപ്പ് വരുത്തുന്നു. ഇതിലൂടെ ഒരു സ്ത്രീ തൊഴിലാളിക്ക് അവര്‍ പരിശീലനത്തിന് നല്‍കുന്ന തുകയെക്കാള്‍ എട്ട് മടങ്ങ് സമ്പാദിക്കാന്‍ കഴിയുന്ന ്സ്ഥിതി ഇന്നുണ്ട്. ഇവിടുത്തെ നെയ്ത്തുകാര്‍ ഉണ്ടാക്കുന്ന ഉത്പന്നങ്ങള്‍ വില്‍ക്കുന്നത് ജയ്പൂര്‍ റഗ്‌സ് ആണ്. ഇവക്ക് ആവശ്യക്കാര്‍ ഏറെയാണ്. നെയ്ത്തുകാര്‍ക്ക് അവരുടെ കഴിവും ബാവനയും അനുസരിച്ച് സ്വതന്ത്രമായി രൂപകല്‍പ്പന ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. അങ്ങനെ ചെയ്തിട്ടുള്ളവക്ക് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. ഓരോരുത്തും പരമാവധി അവരുടെ വിയര്‍പ്പും ശ്രദ്ധയും അര്‍പ്പിക്കുന്നതുകൊണ്ടാണ് ഈ ഉത്പന്നങ്ങള്‍ക്ക് ഇത്രയധികം സ്വീകാര്യത ലഭിക്കുന്നതെന്നാണ് ചൗധരി പറയുന്നത്.

ജെ ആര്‍ എഫിന്റെ പ്രവര്‍ത്തനളെ പ്രധാനമായും രണ്ടായി തിരിക്കാം. സംരംഭകത്വ പരോഗതിയും സാമൂഹിക പുരോഗതിയും. ഇതില്‍ സംരഭകത്വ പുരോഗതി ഊന്നല്‍ നല്‍കുന്നത് കഴിവിനും ജീവിത മാര്‍ഗത്തിനുമാണെങ്കില്‍ സാമൂഹിക പുരോഗതി ലക്ഷ്യമിടുന്നത് ബോധവത്കരണമാണ്. ഇതുകൂടാതെ ആരോഗ്യ പരിരക്ഷയും ഇന്‍ഷ്വറന്‍സും നല്‍കുന്നു. എനിക്ക് വ്യക്തിപരമായി നിരവധിപേരെ അറിയാം. അവര്‍ക്ക് നല്ല വസ്ത്രങ്ങള്‍ ധരികകാനോ കുട്ടുകളെ സ്‌കൂളിലേക്ക് അയക്കാനോ കഴിയുന്നില്ല. എന്നാല്‍ ഞങ്ങളെ സമീപിക്കുന്നവര്‍ക്ക് ജീവിതത്തില്‍ ഒരു മാറ്റം ഉറപ്പാണ്. എന്തെന്നാല്‍ ഇവിടെ ജോലി ചെയ്യുന്നവരുടെ മാറ്റത്തിന്റെ കഥകളാണ് എന്റെ ആത്മവിശ്വാസം.

എന്നാല്‍ തൊട്ടുകൂടായ്മ ഒരു പ്രശ്‌നമായി ഉയര്‍ന്നുവന്നതിനാല്‍ എഴുപതുകളുടെ കാലത്ത് കീഴ് ജാതിക്കാര്‍ക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ വളരെയധികം പ്രയാസമേറിയതായിരുന്നു. ജാതിയുടെ പേരുപറഞ്ഞ് കഴിവും സത്യസന്ധതയുമുള്ളയാളെ എങ്ങനെയാണ് തരം താഴ്ത്തുന്നത്. അതുകൊണ്ടു തന്നെ എന്റെ സമുദായക്കാരില്‍ നിന്ന് ലഭിക്കുതിനെക്കാള്‍ കൂടുതല്‍ സ്‌നേഹം എന്റെ നെയ്ത്തുകാര്‍ എനിക്ക് തന്നു. എന്റെ കുടുംബത്തിന്റെ സഹായത്തോടെ ശരിയെന്ന് തോന്നിയത് ഞാന്‍ ചെയ്തു.

പിന്നീട് അദ്ദേഹം ജയ്പൂരിലേക്ക് താമസം മാറി 199ല്‍ ജയ്പൂര്‍ റഗ്‌സ് സ്ഥാപിച്ചു. 2004 ല്‍ ജയ്പൂര്‍ റഗ്‌സ് ഫൗണ്ടേഷനും. പിന്നീട് പല വിദേശികളും അദ്ദേഹത്തിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ നല്‍കി.

image


സമൂഹത്തില്‍ ഒരു മാറ്റം വരുത്താനുള്ള ഒരു മനസ്സുള്ളതാണ് നല്ലത്. 'ഒരാള്‍ക്ക് ഒരു മീന്‍ കൊടുത്താല്‍ ഒരു ദിവസം കഴിക്കും എന്നാല്‍ മീന്‍ പിടിക്കാന്‍ പഠിപ്പിച്ചാല്‍ ജീവിത കാലം മുഴുവനും കഴിക്കാം' അദ്ദേഹം പറയുന്നു. ഈ നെയ്ത്തുകാരെ വിപണിയുമായി ബന്ധിപ്പിക്കുക എന്നതാണ് തന്റെ അന്തിമാഭിലാഷം. ഇതിലൂടെ സാമ്പത്തിക ഭദ്രതയും സ്വന്തം കഴിവിനെ തിരിച്ചറിയാനുള്ള കഴിവുമാണ് അവര്‍ക്ക് ലഭിക്കുന്നത്.

എല്ലാവരോടും കരുണ കാട്ടുക എന്നതാണ് മറ്റുള്ളവരോടുള്ള ചൗധരിയുടെ ഉപദേശം. എന്നെ ശരിയായ പാതയിലേക്ക് നയിച്ചത് കരുണ, സത്യസന്ധത, ലാളിത്യം എന്നിവയാണ്. താഴേത്തട്ടിലുള്ളവരുടെ കൂടെ പ്രവര്‍ത്തിക്കണമെങ്കില്‍ അവരില്‍ ഒരാളാകണം. അവര്‍ എങ്ങനെയാണ് ചിന്തിക്കുന്നതെന്ന് മനസിലാക്കണം. രണ്ടാമത്തേത് സമ്പാദനത്തിന് കച്ചവടം നന്നായി അറിഞ്ഞിരിക്കണം. കാരണം ചെറിയ വിഭവങ്ങള്‍ കൈമുതലായുള്ള ഒരുകൂട്ടം സാധാരണക്കാര്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരു സാമൂഹ്യ സംരംഭമാണ്.