ദൃഢവിശ്വാസം വിജയമാക്കാം: ഡോ. വന്ദന ജയ്ന്‍

0

ഇന്ത്യയിലെ സ്ത്രീകള്‍ വിവിധവും കൗതുകകരവുമായ പ്രവര്‍ത്തനങ്ങളിലേക്ക് ഇറങ്ങുകയാണ്. സാഹചര്യം എന്തുതന്നെ ആയാലും സ്വന്തം സ്വപ്നങ്ങളെ ഉപേക്ഷിക്കാനോ പൂഴ്ത്തിവയ്ക്കാനോ സ്ത്രീകള്‍ അനുവദിക്കരുത്. കുട്ടിയെ നോക്കുന്ന കാര്യമോ മറ്റെന്ത് ഉത്തരവാദിത്വമോ ഇതിനൊരു തടസമാകില്ല. നിങ്ങളുടെ സ്വപ്നങ്ങളില്‍ നിങ്ങള്‍ക്കു വിശ്വാസമുണ്ടെങ്കില്‍, അവ നേടാനുള്ള തീവ്രമായ ആഗ്രഹമുണ്ടെങ്കില്‍, മറ്റെല്ലാം തരപ്പെട്ടുവരികതന്നെ ചെയ്യും. ദൃഢവിശ്വാസമുണ്ടെങ്കില്‍ എങ്ങനെയൊക്കെയോ വിജയത്തിനായി മറ്റെല്ലാ ഘടകങ്ങളും വന്നുചേരും. സ്ത്രീകള്‍ ചെറിയ സ്വപ്നങ്ങള്‍ക്കായല്ല, വലിയ സ്വപ്നങ്ങള്‍ക്കായി ലക്ഷ്യമിടണം. ശക്തരായിരിക്കണം.' ഡോക്റ്ററും സംരംഭകയുമായ ഡോ. വന്ദന ജയ്ന്‍ ആണ് ഈ വാക്കുകളുടെ ഉടമ. കോര്‍മിയ സര്‍ജറിയില്‍ സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്ന വന്ദന അഡ്വാന്‍സ്ഡ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഇഎച്ച്‌ഐ) സ്ഥാപകരില്‍ ഒരാള്‍ കൂടിയാണ്. മൂന്നുവര്‍ഷം മുന്‍പാണ് വന്ദന എഇഎച്ച്‌ഐ സ്ഥാപിക്കുന്നത്. തന്റെ വിജയകഥ വന്ദന സ്വന്തം വാക്കുകളില്‍ പങ്കുവയ്ക്കുന്നു :

ഡല്‍ഹിയിലെ യാഥാസ്ഥിക കുടുംബത്തിലാണ് മൂന്നു മക്കളില്‍ ഒരാളായാണ് ഞാന്‍ വളര്‍ന്നത്. വളരെ ചെറുപ്പത്തില്‍തന്നെ എന്റെ മൂത്ത സഹോദരിയുടെ വിവാഹം നടത്തി. ആ കുടുംബത്തിലെ സ്ത്രീകളെ ഉന്നതവിദ്യാഭ്യാസം നേടുന്നതിനോ തൊഴില്‍മേഖല കണ്ടെത്തുന്നതിനോ ആരും പ്രോത്സാഹിപ്പിച്ചിരുന്നില്ല. തന്റെ ജീവിതംവച്ച് എന്തു ചെയ്യണമെന്ന് ചിന്തിക്കുന്നതിനൊര് അവസരം ലഭിക്കുന്നതിനു മുന്‍പുതന്നെ എന്റെ സഹോദരിയുടെ വിവാഹം നടന്നു. മുന്നേറണമെന്നും മെച്ചപ്പെടണമെന്നുമുള്ള ആഗ്രഹം എനിക്കു ബാല്യംമുതല്‍ തന്നെ ഉണ്ടായിരുന്നു. രണ്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ഞാന്‍ ക്ലാസില്‍ രണ്ടാം സ്ഥാനത്തായി. ഒന്നാംസ്ഥാനത്ത് എത്തുംവരെ എനിക്ക് സ്വസ്ഥതയുണ്ടായിരുന്നില്ല. ഈ ചിന്താഗതിയാണ് എന്റെ ജീവിതത്തിലെ നേട്ടങ്ങള്‍ക്കുപിന്നില്‍ പ്രധാന പങ്കുവഹിച്ചത്. ഒന്നാമതെത്താനുള്ള ഈ ആഗ്രഹം എങ്ങനെ കിട്ടി എന്നറിയില്ല. പെണ്‍കുട്ടിയായതുകൊണ്ട് അത്തരം ഉത്തരവാദിത്വങ്ങളോ ലക്ഷ്യങ്ങളോ എന്റെ മാതാപിതാക്കള്‍ നില്‍കിയിരുന്നില്ല.

കാലം പോകെ, കായികരംഗത്ത് എനിക്കുള്ള കഴിവിനെ ഞാന്‍തന്നെ തിരിച്ചറിഞ്ഞു. ദേശീയതലത്തിലൊക്കെ ഒട്ടമത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. കഠിനാധ്വാനത്തിന്റെയും മത്സരബുദ്ധിയുടെയും ആവശ്യകതയെപ്പറ്റി പഠിപ്പിച്ചത് കായികരംഗത്തെ വര്‍ഷങ്ങളാണ്. മികച്ചതൊന്ന് നേടാന്‍ കഠിനാധ്വാനമില്ലാതെ സാധിക്കില്ലെന്നു ബോധ്യപ്പെടുത്തുന്നതില്‍ ഇതു വലിയ പങ്കുവഹിച്ചു. എന്റെ മാതാപിതാക്കള്‍ എന്നെ കായികരംഗത്തേക്കോ മറ്റേതെങ്കിലും മേഖലയിലോ ഒന്നാമതെത്താന്‍ പ്രോത്സാഹിപ്പിച്ചിരുന്നില്ലെങ്കിലും ഒരു കാര്യത്തില്‍നിന്നും അവരെന്നെ തടഞ്ഞുമില്ല. പെണ്‍കുട്ടിയെ ഓട്ടമത്സരത്തിലെല്ലാം പങ്കെടുക്കുവാന്‍ അനുവദിച്ചതിന് അച്ഛന്റെ സഹോദരങ്ങള്‍ അദ്ദേഹത്തെ എതിര്‍ത്തിരുന്നു. എന്നിട്ടും എന്നെ തടയാതിരുന്നതിന് എനിക്ക് അച്ഛനോട് വളരെയധികം ബഹുമാനം തോന്നാറുണ്ട്.

അച്ഛനമ്മമമാരുടെ അനാരോഗ്യവും കാഴ്ച്ചയുടെ പ്രശ്‌നങ്ങളുമാണ് എന്നെ ഡോക്റ്റരാകുന്നതിലേക്ക് നയിച്ചത്. അവര്‍ വളര്‍ന്ന ഗ്രാമത്തില്‍ നല്ല ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമായിരുന്നില്ല. അച്ഛന് കണ്ണിന് ശസ്ത്രക്രിയ വേണ്ടിവന്നപ്പോള്‍ ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. നല്ല കാഴ്ച്ചയുണ്ടായിരുന്ന കണ്ണില്‍ ശസ്ത്രക്രിയ നടത്താന്‍ ഡോക്റ്റര്‍മാര്‍ സംശയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞുള്ള 15 ദിവസം അം അച്ഛന്‍ വളരെ വിഷമം അനുഭവിച്ചു. ആ സമയത്താണ് ഞാന്‍ നേത്ര ഡോക്റ്റര്‍ ആകണമെന്നു തീരുമാനിച്ചത്. മൗലാന ആസാദ് മെഡിക്കല്‍ കോളെജില്‍ നിന്നാണ് എംബിബിഎസും എംഎസും എടുത്തത്. എല്‍. വി. പ്രസാദ് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്നും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളില്‍നിന്നും ഫെല്ലോഷിപ്പും എടുത്തു. അതിനുശേഷമാണ് സ്റ്റാന്‍ഫോര്‍ഡില്‍നിന്ന് എംബിഎ എടുത്തത്.

എംബിഎ എടുക്കുന്ന കാര്യം ആലോചനയിലില്ലായിരുന്നു. മൂംബൈയില്‍ പ്രാക്റ്റീസ് ആരംഭിച്ചു നാലു വര്‍ഷം അതു തുടര്‍ന്നു. ജോലി രസകരമായിരുന്നു. പക്ഷേ പതിയെപ്പതിയെ മറ്റെന്തോ ആണ് എന്റെ ലക്ഷ്യമെന്നു തോന്നിത്തുടങ്ങി. ആരോഗ്യസേവനങ്ങള്‍ ആവശ്യക്കാര്‍ക്ക് എത്തിക്കുന്നതില്‍ ഉണ്ടാകുന്ന വിടവുകള്‍ എന്നെ അലട്ടി. അതിനൊരു പരിഹാരം കാണണമെന്ന തോന്നല്‍ സുഹൃത്തുക്കളോടും ഗുരുതുല്യരോടും പങ്കുവച്ചു. എംബിഎ എടുക്കുന്നത് ഒരു പരിഹാരമായി അവരില്‍ പലരും നിര്‍ദേശിച്ചു. ആദ്യമൊക്കെ എനിക്കതു സ്വീകാര്യമായി തോന്നിയില്ലെങ്കിലും ഇപ്പോഴവരുടെ പിന്തുണയോടു നന്ദിയാണ്. എന്റെ ഭര്‍ത്താവ് വിശേഷിച്ച് എന്റെ ശക്തിദുര്‍ഗമാണെന്നുതന്നെ പറയാം. സ്റ്റാന്‍ഫോര്‍ഡിലെ രണ്ടുവര്‍ഷങ്ങള്‍ എനിക്ക് ആത്മവിശ്വാസവും ലക്ഷ്യബോധവും തന്നു. വിനയത്തിന്റെയും യാഥാര്‍ഥ്യബോധത്തിന്റെയും പ്രാധാന്യവും അവിടെനിന്നു പഠിച്ചു. വ്യക്തിതലത്തിലും തൊഴില്‍പരമായുമുള്ള വളര്‍ച്ചയ്ക്ക് ഇവ രണ്ടും അത്യന്താപേക്ഷിതമാണ്.

2011 അവസാനത്തോടെ ഇന്ത്യയിലേക്കു തിരികെവന്നു. ബിസിനസ് മാനേജ്‌മെന്റും വൈദ്യശാസ്ത്ര പശ്ചാത്തലവും ഒരുപോലെ ഉപയോഗിച്ചു മെഡിക്കല്‍ സ്ഥാപനം തുടങ്ങുകതന്നെയായിരുന്നു ലക്ഷ്യം. വിവിധ സ്ഥാപനങ്ങളുടെ സാങ്കേതികസാമ്പത്തികതൊഴില്‍ശൈലി പ്രവര്‍ത്തനങ്ങള്‍ പഠിച്ചശേഷം ഇവയിലെ മികവെല്ലാം സമ്മേളിക്കുന്ന ഒരു സ്ഥാപനം ആരംഭിക്കാനുള്ള പരിശ്രമം തുടങ്ങി. 2011ല്‍ ഭര്‍ത്താവിനൊപ്പം അഡ്വാന്‍സ്ഡ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഇഎച്ച്‌ഐ) സ്ഥാപിച്ചു. വായ്പ്പയെടുത്തും ബന്ധുക്കളില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും കടമെടുത്തും 202 നവംബറോടെ പ്രവര്‍ത്തനമാരംഭിച്ചു.

അഡ്വാന്‍സ്ഡ് ഐ ഹോസ്പിറ്റല്‍ ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എഇഎച്ച്‌ഐ) ഒരു മള്‍ട്ടിസ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റലാണ്. ഏഴ് സ്‌പെഷ്യാലിറ്റികളില്‍നിന്നായി ഞാനടക്കം ഏഴ് ഡോക്റ്റര്‍മാരാണ് ഇവിടെയുള്ളത്. മെഡിക്കല്‍സാങ്കേതിക പരിജ്ഞാനം, ഗവേഷണപരത, നേതൃഗുണം എന്നിവ എല്ലാം തികഞ്ഞ ഡോക്റ്റര്‍മാരാണ് ഇവിയെടുള്ളത്. ഇന്നത്തെക്കാലത്ത് ഗൂഗിള്‍ വഴി സ്വയം രോഗനിര്‍ണയം നടത്തുന്നവരാണ് മിക്ക രോഗികളും. ഇങ്ങനെ ലഭിക്കുന്ന അറിവുകള്‍ തെറ്റിയേക്കാം. രോഗികള്‍ക്ക് ശരിയായ അറിവുനല്‍കി ശാക്തീകരിക്കുകയാണ് ഞങ്ങളുടെ സ്ഥാപനത്തിന്റെ ലക്ഷ്യം. ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ചികിത്സയ്‌ക്കൊപ്പം രോഗത്തപ്പറ്റി അറിയാന്‍ വിവരമടങ്ങിയ പേജുകളുടെ ലിങ്കുകള്‍ നല്‍കുന്നു. ഞങ്ങളുടെ ഡോക്റ്റര്‍മാര്‍ തന്നെ തയാറാക്കിയ ഈ വിജ്ഞാനം രോഗികള്‍ക്ക് അറിവും സ്വാസ്ഥ്യവും നല്‍കുന്നു.

ഡോക്റ്ററുടെയും സംരംഭകയുടേയും റോളുകള്‍ ബാലന്‍സ് ചെയ്തുകൊണ്ടുപോകുന്നത് രസകരമായ അനുഭവമാണ്. അല്‍പ്പം ബിസിനസ് സ്‌കില്ലുകള്‍ ആര്‍ജിക്കാന്‍ ഞാന്‍ എല്ലാ ഡോക്റ്റര്‍മാരേയും ഉപദേശിക്കുന്നു. സംരംഭകരാകാനല്ലെങ്കില്‍പോലും രോഗികളുമായുള്ള ഇടപെടലിലും വിവിധ ജോലികള്‍ കൈകാര്യം ചെയ്യുന്നതിലും ഇതവരെ സഹായിക്കും. ഡോക്റ്റര്‍ എന്ന നിലയിലെ താല്‍പര്യങ്ങളും സംരംഭക എന്ന നിലയിലെ താല്‍പര്യങ്ങളും തമ്മില്‍ പൊരുത്തക്കേടുകള്‍ ഉണ്ടാകാറുണ്ട്. തെറ്റുകുറ്റങ്ങളെ വെറുക്കുന്ന ഡോക്റ്ററുടെ പ്രകൃതവും തെറ്റുകളില്‍നിന്നു പഠിക്കുന്ന സംരംഭകയുടെ പ്രകൃതവും ബാലന്‍സ് ചെയ്യാന്‍ ബുദ്ധിമുട്ടാറുണ്ട്. രണ്ടു ജോലികളും മുഴുവന്‍സമയ ജോലികള്‍ ആയതുകൊണ്ടുതന്നെ ജീവിതത്തില്‍ മറ്റൊന്നിനും സമയമില്ല എന്നുതന്നെ പറയാം. ഭര്‍ത്താവിന്‍രെ പൂര്‍ണപിന്തുണ ലഭിക്കാറുണ്ട്. ആശുപത്രിയിലെ ഡയറക്റ്റര്‍മാരില്‍ ഒരാളായ അദ്ദേഹമാണ് മാര്‍ക്കറ്റിങ് അടക്കമുള്ള കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്.

ഭാവിയില്‍ പുതിയ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ പദ്ധതിയുണ്ട്. പടിഞ്ഞാറേ ഇന്ത്യയിലാണ് ഇപ്പോള്‍ ശ്രദ്ധ. പെട്ടന്നുള്ള വളര്‍ച്ചയിലല്ല, ഉറപ്പും ലക്ഷ്യബോധവുമുള്ള ഉയര്‍ച്ചയിലാണ് ഊന്നലെന്നും ഡോ. വന്ദന