ചെന്നൈയ്ക്ക് ഒരു കൈ സഹായവുമായി ജോണ്‍സ്

0

ചെന്നെയിലെ വെള്ളപ്പൊക്ക ദുരിതത്തിന് ഒരു കൈസഹായവുമായി മലയാളിയായ ജോണ്‍സും. ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പം ചേരാന്‍ ജോണ്‍സ് ചെന്നൈയിലേക്ക് പുറപ്പെട്ടു. യാത്രക്ക് മുന്നോടിയായി സഹായങ്ങള്‍ നല്‍കാന്‍ താല്‍പര്യമുള്ളവരെ കാത്ത് വെള്ളിയാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ എറണാകുളം സൗത്തില്‍ ജോണ്‍സ് നിലയുറപ്പിച്ചിരുന്നു. സൗത്ത് റയില്‍വേസ്റ്റേഷന് സമീപത്തുള്ള പാഴ്‌സല്‍ ഓഫീസിനടുത്ത് നിരവധി പേരാണ് ജോണ്‍സിനെ കണ്ട് സഹായം ഏല്‍പിക്കാന്‍ എത്തിയത്. ഒരു നേരത്തെ ഭക്ഷണമെങ്കില്‍ അത്, സുമനസുകള്‍ നല്‍കുന്ന എല്ലാം സ്വീകരിച്ചാണ് ജോണ്‍സ് യാത്ര തിരിച്ചത്. മനസ്സുള്ളവര്‍ക്ക് ഒരു നേരത്തെ ഭക്ഷണം ജോണ്‍സിനെ ഏല്‍പ്പിക്കാം. ധനസഹായത്തേക്കാള്‍ കൂടുതല്‍ ഒരുനേരത്തെ ഭക്ഷണമാണ് ചെന്നൈ സ്വദേശികള്‍ക്ക് ആവശ്യമെന്നതിനാല്‍ തന്നെ കൂടുതല്‍ ഭക്ഷണവും ശേഖരിച്ചായിരുന്നു ജോണ്‍സിന്റെ യാത്ര. രണ്ടാഴ്ച്ചയായി ചെന്നൈയിലെ ദുരന്തചിത്രം നേരിട്ട് മനസ്സിലാക്കിയ വ്യക്തിയാണ് ജോണ്‍സ്. ഫേസ്ബുക്ക് ക്യാംപെയിന്‍ വഴി നേരത്തെ ചെന്നൈയിലേക്ക് നേരത്തെ തന്നെ അരി എത്തിച്ചിരുന്നു. എന്നാല്‍ ചെന്നൈയിലെ ഇപ്പോഴത്തെ സാഹചര്യമനുസരിച്ച് അരിപാകം ചെയ്തു കഴിക്കുക പ്രായോഗികമല്ല, ആതിനാല്‍ റെഡി ടു ഈറ്റ് ഫുഡാണ് ഇത്തവണ എത്തിക്കുന്നത്.

ദുരിതാശ്വാസത്തില്‍ സജീവമായിരുന്ന ഈ മലയാളി യുവാവ് മഴസമ്മാനിച്ച രോഗത്തെതുടര്‍ന്ന് തിരികെ നാട്ടില്‍ എത്തിയതാണ്. രോഗം പൂര്‍ണ്ണമായു ഭേദമായിട്ടില്ല എങ്കിലും ജോണ്‍ യാത്രപുറപ്പെടുകയാണ് പ്രളയഭൂമിയിേക്ക്. സഹായമെത്തിക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് 9645562326 എന്ന നമ്പറില്‍ ജോണ്‍സിനെ ബന്ധപ്പെടാം. കഴിഞ്ഞ ഒരുവര്‍ഷമായി ഫേസ്ബുക്കിലൂടെ ഇതരത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്ന ക്യാംപെയ്‌നുമായി സജീവമാണ് കിങ്ങ് ജോണ്‍ എന്ന ജോണ്‍സ്.