മുഖ്യമന്ത്രിക്ക് സുധീരന്റെ വക്കീല്‍ നോട്ടീസ്

മുഖ്യമന്ത്രിക്ക് സുധീരന്റെ വക്കീല്‍ നോട്ടീസ്

Friday March 31, 2017,

1 min Read

പാതയോരത്തെ മദ്യശാലകള്‍ പൂട്ടുന്നത് സംബന്ധിച്ച സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പാക്കുന്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വി എം സുധീരന്‍. കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കുമെതിരെ സുധീരന്‍ വക്കീല്‍ നോട്ടീസയച്ചു. പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റുന്ന സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിഎം സുധീരന്‍ സുപ്രിംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. മദ്യശാലകള്‍ മാറ്റുന്നതിനെക്കുറിച്ചുള്ള സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ചാണ് ഹര്‍ജി.

image


ദേശീയ സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റണമെന്ന സുപ്രിംകോടതി ഉത്തരവ് ബിവറേജസ് ഔട്ട് ലെറ്റിന് മാത്രം ബാധകമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. അറ്റോണി ജനറല്‍ മുഗുള്‍ രോഹത്ഗിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഈ നിലപാട് സ്വീകരിച്ചത്. ഈ നടപടി സുപ്രിംകോടതി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിക്കുന്നതിന് തുല്യമാണെന്നാണ് സുധീരന്റെ വാദം. പാതയോരങ്ങളില്‍ മദ്യലഭ്യത ഒഴിവാക്കണമെന്നാണ് സുപ്രിംകോടതി ഉത്തരവിനറെ അന്തസത്ത. ബാറുകളും ബിയര്‍വൈന്‍ പാര്‍ലറുകളും എല്ലാം മദ്യം ലഭിക്കുന്ന ഇടങ്ങളാണ്. അതിനാല്‍ തന്നെ ബാറും ബിയര്‍വൈന്‍ പാര്‍ലറും ഒഴിവാക്കുന്നത് കോടതിയലക്ഷ്യത്തിന് തുല്യമാണെന്നും നടപടി സര്‍ക്കാര്‍ തിരുത്തില്ലെങ്കില്‍ കോടതിയലക്ഷ്യ കേസുമായി മുന്നോട്ട് പോകുമെന്ന് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. സുപ്രിം കോടതി ഉത്തരവിന്റെ അന്തസത്തക്ക് വിരുദ്ധമായി നിയമോപദേശം നല്‍കിയ അറ്റോണി ജനറല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് മുഗുള്‍ രോഹത്ഗിക്കും സുധീരന്‍ കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു.