പാചക കലയുടെ കൂട്ടുകാരി

പാചക കലയുടെ കൂട്ടുകാരി

Thursday November 12, 2015,

4 min Read

'പാചകത്തില്‍ ഞാനൊരു ഭാവി ഉണ്ടാക്കുമെന്ന് എന്റെ വീട്ടുകാര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ അങ്ങനെ സംഭവിച്ചു.'വിനിത ജെയിന്‍ പറയുന്നു. ബാംഗ്ലൂരിലെ ഒരു വ്യവസായിയാണ് വിനിത. വീട്ടില്‍ ഉണ്ടാക്കുന്ന സോസുകള്‍ ഉപയോഗിച്ച് ഇറ്റാലിയന്‍ രീതിയിലുള്ള പാസ്ത, പിസ്സ എന്നിവ എളുപ്പത്തില്‍ ഉണ്ടാകാനുള്ള വിദ്യയാണ് 'വിനീസ് ഫുഡ്‌സ്' നല്‍കുന്നത്. പാസ്തയെയും പിസ്സയെയും കുറിച്ചുള്ള ആള്‍ക്കാരുടെ തെറ്റിദ്ധാരണ മാറ്റാനാണ് വിനിത ശ്രമിക്കുന്നത്. നല്ല രീതിയില്‍ ഉണ്ടാക്കി കഴിഞ്ഞാല്‍ ഇവയെല്ലാം പോഷക ഘടകങ്ങള്‍ നിറഞ്ഞ ഭക്ഷണങ്ങളാണ്. തന്റെ അനുഭവങ്ങളാണ് വിനിതക്ക് ഇത്തരത്തില്‍ ഒരു സംരംഭം തുടങ്ങാന്‍ പ്രചോദനമായത്. വിനിതയുടെ മകന് ആഹാരത്തില്‍ നിന്ന് അലര്‍ജി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വീട്ടിലെ ആഹാരം മാത്രമാണ് ഉപയോഗിച്ചിരുന്നത്. വിപണിയില്‍ ലഭിക്കാത്ത സോസുകള്‍ വീട്ടില്‍ ഉണ്ടാക്കാന്‍ തുടങ്ങി. അങ്ങനെയാണ് ഒരു ദിവസം ഇത് വ്യാവസായികമായി തുടങ്ങാന്‍ പദ്ധതിയിട്ടത്.

വിനിതയുടെ വിദ്യാഭ്യാസ യോഗ്യത കണക്കാക്കുമ്പോള്‍ ഈ മോഖലയിലേക്കുള്ള കടന്നുവരവ് ഒരു അതിശയമായാണ്. രാജസ്ഥാനിലെ അജ്‌മേറിലാണ് വിനിത ജനിച്ചതും വളര്‍ന്നതും. ഒരു സാധാരണ കുടുംബമായിരുന്നു ഇവരുടേത്. മാതാപിതാക്കള്‍ അധ്യാപകരായിരുന്നു. കണക്കിനോടായിരുന്നു വിനിതക്ക് താത്പര്യം. ആര്‍ക്കിടെക്ചര്‍ പഠിക്കമെന്നായിരുന്നു ആഗ്രഹമെങ്കിലും നടന്നില്ല. എന്നാലും കണക്കിനോടുള്ള ഇഷ്ടം അങ്ങനെ തന്നെ ഉണ്ടായിരുന്നെങ്കിലും കമ്പ്യൂട്ടര്‍ സയന്‍സുമായി ബന്ധപ്പെട്ട് കോഴ്‌സുകളാണ് ചെയ്തത്. കുടുംബപരമായി അധ്യാപനത്തിന്റെ വേരുകള്‍ ഉണ്ടായിരുന്നതുകൊണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ ട്യൂഷന്‍ എടുക്കുമായിരുന്നു. അക്കാലത്ത് 9 മുതല്‍ 5 വരെയുള്ള ജോലികളോട് വിനിതക്ക് വെറുപ്പായിരുന്നു. എന്തെങ്കിലും സ്വന്തമായി ചെയ്യാനായിരുന്നു അവരുടെ ആഗ്രഹം.

image


ഡിഗ്രി കഴിഞ്ഞപ്പോള്‍ വിവാഹം നടന്നു. വിവാഹ ജീവിതം വിനിതയുടെ പുതിയ ഒരു അദ്ധ്യായനമായിരുന്നു. വിനിത 3 രാജ്യങ്ങളുടെയും സംസ്‌കാരത്തിന്റെ ഭാഗമായി മാറി. ഇന്ത്യ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്. വിവാഹത്തിനി ശേഷം ഈ 3 രാജ്യങ്ങളില്‍ അവര്‍ മാറി മാറി താമസിച്ചു. ആദ്യം ഓസ്‌ട്രേലിയക്ക് പോയപ്പോള്‍ അവിടെ ചൈല്‍ഡ് കെയര്‍ കോ-ഓര്‍ഡിനേറ്ററായി ജോലി നോക്കി. പിന്നീട് അവിടുത്തെ ഒരു ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ ചേര്‍ന്നു.

'ആദ്യമൊക്കെ യാത്രകള്‍ എനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നു. രണ്ട് മൂന്ന് തവണയായപ്പോള്‍ തനിയെ ഇഷ്ടപ്പെട്ടുതുടങ്ങി. ഞാന്‍ ഇപ്പോഴും സ്വതന്ത്രയാണ്. അതുകൊണ്ടുതന്നെ എനിക്ക് കുട്ടികളെയും കൂട്ടി ഒറ്റക്ക് യാത്ര ചെയ്യാന്‍ ഒരു പ്രയാസവും ഇല്ലായിരുന്നു. ഒരുവീട്ടില്‍ നിന്ന് മറ്റൊരു വീട്ടിലേക്ക് മാറുന്നത് ശീലമായിമാറി.' വിനിത പറയുന്നു.

ആസ്‌ട്രേലിയയില്‍ നിന്ന് രണ്ട് വര്‍ഷം കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിച്ച് വന്നു. ഒരു അമ്മ എന്ന നിലയില്‍ വളരെ അഭിമാനവും സന്തോഷവും ഉണ്ടായിരുന്നു. 'ഞാന്‍ ഒരു മുഴുനീള വീട്ടമ്മയായി മാറിയിരുന്നു. എന്റെ കുട്ടികള്‍ക്കാണ് ഞാന്‍ എപ്പോഴും മുന്‍ഗണന നല്‍കിയിരുന്നത്.' എന്നിരുന്നാലും എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹം മനസ്സില്‍ അപ്പോഴും ഉണ്ടായിരുന്നു. തുടര്‍ന്ന് തന്റെ ഒരു സഹോദരന്റെ കൂടെ ജോലി ചെയ്യാന്‍ അവര്‍ അവര്‍ തീരുമാനിച്ചു. അവിടെ നിന്ന് ബാനറുകളും ലോഗോയും ഡിസൈന്‍ ചെയ്യാന്‍ പഠിച്ചു. 'അവനില്‍ നിന്നാണ് ഒരു ഉത്പന്നത്തിന്റെ സ്ഥിതി, കസ്റ്റമറുമായുള്ള ഇടപെടല്‍ പിന്നെ മാര്‍ക്കറ്റിങ്ങ് എന്ന കല എന്നിവയെ കുറിച്ച് പഠിച്ചത്.'

image


'വിവാഹത്തിന് മുമ്പ് ഞാന്‍ അങ്ങനെ പാചകം ചെയ്യാറില്ലായിരുന്നു. എന്നാല്‍ എന്റെ അമ്മ ചെയ്യുന്നത് നോക്കി നില്‍ക്കുമായിരുന്നു. വിദേശത്ത് പോയപ്പോള്‍ സ്വന്തമായി പാചകം ചെയ്യാന്‍ തുടങ്ങി. പാചകം ചെയ്യന്‍ ഞാന്‍ അത്ര മോശമല്ല എന്ന് അപ്പോള്‍ മനസ്സിലായി.' അവര്‍ പറയുന്നു. 'എനിക്ക് പുതിയ പുതിയ ആള്‍ക്കാരെ പരിചയപ്പെടാന്‍ വളരെ ഇഷ്ടമായിരുന്നു. ഞങ്ങള്‍ താമസിച്ചിരുന്ന സ്ഥലത്തെല്ലാം എനിക്ക് ഇന്ത്യാക്കാരുമായും ആ പ്രദേശത്തുള്ളവരുമായും സൗഹൃദം ഉണ്ടായിരുന്നു. ഞാന്‍ ഉണ്ടാക്കുന്ന ആഹാരം എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. ഇത് എനിക്കെപ്പോഴും എന്തെങ്കിലും പുതുതായി പരീക്ഷിക്കാന്‍ പ്രചോദനമായി.' അവര്‍ പറയുന്നു. വിനിതയും ഇന്ത്യക്കാരായ സുഹൃത്തുക്കളും ചേര്‍ന്നാണ് നിരവധി പാചക വിദ്യകള്‍ പരീക്ഷിക്കുമായിരുന്നു. 'പാചകത്തിനോടുള്ള എന്റെ താതപര്യം കൂടി. ഞാന്‍ മുമ്പ് ചെയ്യാത്ത പല പാചകങ്ങളും ചെയ്യാന്‍ ശ്രമിച്ചു.' ബ്രിസ്‌ബെയിനിലുള്ള ഒരു സുഹൃത്ത് സ്വന്തമായി റെസ്റ്റോറന്റ് തുടങ്ങുന്നുണ്ടായിരുന്നു. ഒരു നല്ല പാചകക്കാരി കൂടിയായിരുന്നു ആ സുഹൃത്ത്. പുതിയ പാചക വിദ്യകള്‍ ചെയ്യാന്‍ വിനിതയെ പഠിപ്പിച്ചത് അവരാണ്.

ഇംഗ്ലണ്ടിലായിരുന്നപ്പോള്‍ ഇളയ കുഞ്ഞ് വളരെ ചെറുതായിരുന്നു. അതുകൊണ്ട് കൂടുതല്‍ സമയവും വീട്ടില്‍ തന്നയാണ് ചെലവഴിച്ചത്. വിദേശത്ത് ആരുടേയും സഹായം ലഭിക്കാത്തത് കൊണ്ട് നിരവധി ജോലികള്‍ ഉണ്ടായിരുന്നു. കൂടുതല്‍ സമയവും ചെലവഴിച്ചത് കുട്ടികളെ സ്‌കൂളിലേക്കും തിരിച്ചും എത്തിക്കാനായിരുന്നു. കൂടാതെ മ്യൂസിക് ക്ലാസ്, ടെന്നീസ്, പാര്‍ക്ക് ഇവിടെയെല്ലാം ഞാനായിരുന്നു കൊണ്ടുപോയിരുന്നത്. വളരെ തിരക്ക് പിടിച്ച ജീവിതമായിരുന്നു എന്റേത്. എനിക്ക് ആ ദിനങ്ങള്‍ ഇപ്പോഴും ഇഷ്ടമാണ്. കാരണം, എനിക്ക് ഡ്രൈവ് ചെയ്യാനും കുട്ടികളുടെകൂടെ കളിക്കാനും വളറെ ഇഷ്ടമായിരുന്നു. അവരുടെ രണ്ട് മക്കളും ആസ്‌ട്രേലിയയില്‍ പാട്ട് പഠിക്കുന്നുണ്ട്. തന്റെ മകന്‍ ഒരു സംഗീതോപകരണം പഠിക്കാന്‍ വിനിതയെ ഒരുപാട് പ്രോല്‍സാഹിപ്പിച്ചിരുന്നു. അങ്ങനെ ഞാന്‍ ഓടക്കുഴല്‍ പഠിക്കാന്‍ തീരുമാനിച്ചു. 'ഞാന്‍ പെട്ടെന്ന് പഠിച്ചെടുത്തു. എന്നാല്‍ ഇപ്പോള്‍ പ്രാക്ടീസ് ചെയ്യാത്തതുകൊണ്ട് കുറേയൊക്കെ പോയി. ഓടക്കുഴല്‍ ഇനിയും പഠിക്കണമെന്ന് ആഗ്രഹമുണ്ട്.'

വിനിത എപ്പോഴും പഠിക്കാന്‍ ആഗ്രഹിച്ചിരുന്നു. അത് ഒരു സുഹൃത്തില്‍ നിന്നായാലും അപരിചിതനില്‍ നിന്നായാലും ഒരുപോലെ തന്നെ. 'എനിക്ക് ഇംഗ്ലണ്ടിലും ആസ്‌ട്രേലിയയിലും ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് ആവിടുത്തെ ആള്‍ക്കാരുടെ പെരുമാറ്റമാണ്. എല്ലാ വിഷമങ്ങളും മറന്ന് ഞങ്ങളോട് വളരെ മാന്യമായാണ് അവര്‍ പെരുമാറുന്നത്. ഒരു പച്ചക്കറി കടയില്‍ ചെന്നാല്‍ പോലും അവര്‍നിങ്ങളെ വന്ദിക്കും. നിങ്ങല്‍ക്ക് സുഖം തന്നെയല്ലോ എന്ന് ചോദിക്കും. ഇടപാടുകാരോട് പെരുമാറേണ്ട രീതി ഞാന്‍ അവിടെ നിന്നാണ് പഠിച്ചത്. ഒരു വ്യവസായി ആകുന്നതുപോലെ പ്രാധാന്യം ഇടപാടുകാരെ സന്തോഷിപ്പിക്കുന്നതിലും ഉണ്ട്.'

ഒരു വ്യവസായി ആകുന്നത് അത്ര എളുപ്പമല്ല. സമയം വളരെ കുറച്ച് മാത്രമേ കിട്ടൂ. തുടക്കത്തില്‍ വിനിത വല്ലാതെ ബുദ്ധിമുട്ടി. ഉത്പാദനം, വിപണിയില്‍ എത്തിക്കല്‍, അക്കൗണ്ടിങ്ങ് ഇതെല്ലാം ഒറ്റക്ക് നോക്കണമായിരുന്നു. കൂടാതെ കുട്ടികളുടെയും വീട്ടുകാര്യങ്ങളും ശ്രദ്ധിക്കണം. ചില സമയത്ത് കൈവിട്ടുപോകാറുണ്ട്. ഇത് ഞാന്‍ ചെയ്യണമോ എന്ന് തോന്നിയിട്ടുണ്ട്. പക്ഷം മനസ്സ് എപ്പോഴും ചെയ്യണം എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ഒരു ടീം ഉണ്ടാക്കി കഴിഞ്ഞപ്പോള്‍ എല്ലാം എളുപ്പമായി. വിനിത പറയുന്നു. 'ഇപ്പോഴത്തെ സ്ഥിതിയില്‍ ഞാന്‍ ഒരുപാട് സമ്പാദിക്കുന്നില്ല. പക്ഷേ പക്ഷേ എന്തോ വലിയ ആത്മ സംതൃപ്തി തോന്നുന്നു. പണ്ടത്തെക്കാള്‍ ആത്മവിശ്വാസം കൂടിയിട്ടുണ്ട്.

വിനീസ് ഫുഡിന് പുറമെ ഒരു എന്‍.ജി.ഒ നടത്തുന്ന തന്റെ സുഹൃത്തിനെ സഹായിക്കാനും സമയം കണ്ടെത്താറുണ്ട്. ആദ്യമൊക്കെ ഞാന്‍ ഒരുപാട് വായിക്കുമായിരുന്നു. എന്നാല്‍ ഇന്ന് അതിന് സമയം കിട്ടാറില്ല. ഒരു ദിവസം തീരുന്നതിന് മുമ്പ് കുറച്ച് നേരം ടി.വി കാണും അത്ര തന്നെ. 'എനിക്ക് തായ് ഫുഡാണ്. നടക്കാന്‍ ഇഷ്ടമായതുകൊണ്ട് എന്നും സുഹൃത്തുക്കളോടൊപ്പം നടക്കാന്‍ പോകാറുണ്ട്. അത് ഏറ്റവും നല്ല നിമിഷങ്ങളാണ്. ഒരുപാട് സംസാരിക്കാന്‍ അവസരം കിട്ടാറുണ്ട്.' അവര്‍ പറയുന്നു.

താന്‍ ഒരു ലളിതമായ വ്യക്തിയാണ് വിനിത പറയുന്നു. 'എനിക്ക് ഫാഷനോട് നല്ല താത്പര്യമാണ്. എന്നാല്‍ വളരെ ലളിതമായ വസ്ത്രങ്ങളാണ് ഞാന്‍ ഉപയോഗിക്കുന്നത്. എനിക്ക് ഓറഞ്ചും പിങ്കുമാണ് ഏറ്റവും ഇഷ്ടം. ഒരു സ്വാഭാവികമായി ഭംഗിയാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'

യാത്രകളും വ്യത്യസ്തമായ ആള്‍ക്കാര്‍ തമ്മിലുള്ള സൗഹൃദവും വിനിതയെ ജീവിതത്തില്‍ ഒരുപാട് സഹായിച്ചു. 'ആരെ സഹായിക്കണം, എങ്ങനെ സഹായിക്കണം, മാന്യമായ രീതിയില്‍ 'ഇല്ല' എന്ന് പറയാനൊക്കെ ഞാന്‍ പഠിച്ചു. ഞാന്‍ ശിരിയായ വഴിയിലാണ് സഞ്ചരിക്കുന്നതെന്ന് ഇടക്കൊക്കെ തോന്നാറുണ്ട്. കാരണം എനിക്ക് അത്ര വലിയ സന്തോഷമാണ് ലഭിക്കുന്നത്. കൂടുതല്‍ കാലം കേടാവാതിരക്കാനുള്ള ആഹാരം വിപണിയില്‍ എത്തിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. എനിക്ക് ഒരുപാട് സ്ത്രീകളെ സഹായിക്കണമെന്നുണ്ട്. അവര്‍ക്ക് ഒരു ജോലി നല്‍കാനാണ് ആഗ്രഹിക്കുന്നത്. എല്ലാവരുടേയും സാധനങ്ങളുടെ പട്ടികയില്‍ വീനസ് ഫുഡും വരണമെന്നാണ് ആഗ്രഹം.

'ഒരു സ്ത്രീ എന്ന നിലയില്‍ ഇത് ഒരു വെല്ലുവിളി തന്നെയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് തുല്യമായ അവസരം നല്‍കുന്ന കുടുംബത്തില്‍ ജനിച്ചത് വലിയ ഒരു ഭാഗ്യമാണ്. എന്റെ ഭര്‍ത്താവ് എനിക്ക് വേണ്ട എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നു. അദ്ദേഹവും നല്ല പാചകക്കാരനാണ്. നല്ലരീതിയില്‍ പാചകം ചെയ്യാന്‍ അദ്ദേഹമാണ് എന്നെ പ്രോല്‍സാഹിപ്പിക്കുന്നത്.' അവര്‍ പറയുന്നു

സ്ത്രീകളെ കൂടുതല്‍ പ്രോല്‍സാഹിപ്പിച്ച് കഴിഞ്ഞാല്‍ ഈ സമൂഹവും മെച്ചപ്പെട്ട നിലയിലെത്തും. വരുമാനം ഉണ്ടാക്കുക മാത്രമല്ല ഒരു വീട്ടമ്മയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അവര്‍ വീട്ടില്‍ ചെയ്യുന്ന കാര്യങ്ങളെ ബഹുമാനിക്കുക എന്നതാണ് വിനിതയുടെ അഭിപ്രായം.