സൈനികര്‍ക്കും പൗരാവകാശങ്ങളുണ്ട് : ഗവര്‍ണര്‍

0

സൈനികര്‍ക്കും പൗരന്മാര്‍ എന്ന നിലയില്‍ അവകാശങ്ങളുണ്ടെന്നും അവകാശങ്ങളെക്കുറിച്ചും ഉത്തരവാദിത്തങ്ങളെക്കുറിച്ചും നരന്തര അവബോധം നല്‍കണമന്നും ഗവര്‍ണര്‍ റിട്ട ജസ്റ്റിസ് പി. സദാശിവം. സൈനികര്‍ക്ക് ആരോഗ്യപരിരക്ഷയടക്കമുള്ള ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

സായുധ സൈനിക ട്രിബ്യൂണലിന്റെ പ്രാദേശിക ബഞ്ചും ജില്ലാ ലീഗല്‍ സര്‍വീസസ് സൊസൈറ്റിയും സൈനികക്ഷേമ വകുപ്പും സംയുക്തമായി തിരുവന്തപുരത്ത് സൈനികര്‍ക്കായി സംഘടിപ്പിച്ച നിയമബോധവത്കരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. സൈനികരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ ട്രിബ്യൂണലിന്റെ പങ്ക് വലുതാണ്. സുഗമവും സത്വരവും സ്വതന്തവുമായും കുറഞ്ഞ ചെലവിലും സൈനികരെ സഹായിക്കുന്നതിന് ട്രിബൂണലിന് സാധിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. ആശയവിനിമയങ്ങള്‍ വ്യക്തിപരമെന്നതിനെക്കാള്‍ കൂടുതല്‍ സാങ്കേതികമായ ഇക്കാലത്ത് സേനാംഗങ്ങള്‍ പൊതു സമൂഹവുമായി സംവദിക്കുന്നതിന്റെ പരിധി സംബന്ധിച്ച് പരിശോധന വേണ്ടതുണ്ട്. ലോകം ഒരു കൈപ്പിടിയിലൊതുങ്ങുന്ന ഇന്ന് സമൂഹമാധ്യമങ്ങളുടെ അലക്ഷ്യമായ ഉപയോഗം ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയായേക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. യോഗത്തില്‍ സായുധ സൈനിക ട്രിബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റിസ് വീരേന്ദര്‍ സിംഗ്, ലീഗല്‍ സര്‍വീസസ് സൊസൈറ്റി ചെയര്‍മാന്‍ കെ. ഹരിപാല്‍, സൈനികക്ഷേമവകുപ്പ് ഡയറക്ടര്‍ കെ.കെ ഗോവിന്ദന്‍ നായര്‍, വൈസ് അഡ്മിറല്‍ എം.പി മുരളീധരന്‍, ലെഫ്റ്റനന്റ് ജനറല്‍ കെ. സുരേന്ദ്രനാഥ്, ജസ്റ്റിസ് എസ്.എസ് സതീഷ്ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

Related Stories

Stories by TEAM YS MALAYALAM