ഇന്‍ഡിവുഡ് ഇന്റീരിയര്‍ & ആര്‍ക്കിടെക്ചര്‍ എക്‌സലന്‍സ് അവാര്‍ഡ് നിശ സമാപിച്ചു.

ഇന്‍ഡിവുഡ് ഇന്റീരിയര്‍ & ആര്‍ക്കിടെക്ചര്‍ എക്‌സലന്‍സ് അവാര്‍ഡ് നിശ സമാപിച്ചു.

Thursday January 12, 2017,

2 min Read

ഇന്‍ഡിവുഡിന്റെ ആഭിമുഖ്യ ത്തില്‍ നടക്കുന്ന ആര്‍ക്കിടെക്ചര്‍ രംഗത്തെ പ്രമുഖ അവാര്‍ഡായ ഇന്‍ഡിവുഡ് ഇന്റീരിയര്‍ & ആര്‍ക്കിടെക്ചര്‍ എക്‌സലന്‍സ് അവാര്‍ഡ് നിശയ് ക്ക് കൊച്ചിയില്‍ വിജയകരമായ സമാപനം. കൊച്ചി കാക്കനാടുള്ള ഓഷ്യന്‍ ബ്ലൂ തീയേറ്ററില്‍ ജനുവരി 12 നാണ് അവാര്‍ഡ് നിശ സംഘടിപ്പിച്ചത്.തീയേറ്ററുകള്‍, സ്റ്റുഡിയോകള്‍, ഹോം തീയേറ്ററുകള്‍ തുടങ്ങി സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട വിവിധ പ്രോജക് ടുകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കുക എന്ന ലക്ഷ്യ േത്താടെ സംഘടിപ്പിച്ചു വരുന്ന പ്രമുഖ പരിപാടിയാണ് ഇന്‍ഡിവുഡ് ഇന്റീരിയര്‍ & ആര്‍ക്കിടെക്ചര്‍ എക്‌സലന്‍സ് അവാര്‍ഡ് .

image


ഇന്‍ഡിവുഡ് ഇന്റീരിയര്‍&ആര്‍ക്കിടെക്ചര്‍ എക്‌സലന്‍സ് അവാര്‍ഡിന്റെ ഭാഗമായ പ്രൊഫഷണല്‍ എക്‌സലന്‍സ് അവാര്‍ഡുകള്‍ ജോര്‍ജ് തോമസ് അസോസിയേറ്റ്‌സിലെ ആര്‍കിടെക്റ്റ് ജോര്‍ജ് കെ തോമസ്, സുവര്‍ണ രേഖ ഡിസൈന്‍ കണ്‍സള്‍ട്ടന്‍സി ഉടമ നീന കൊഹ്‌റ, കൊ ച്ചുതൊമ്മന്‍&അസോസിയേറ്റ്‌സിലെ ചീഫ് ആര്‍ക്കിടെക്റ്റ് ശ്രീ. കൊച്ചുതൊമ്മന്‍ മാത്യു, ആവിഷ്‌കാര്‍ ആര്‍ക്കിടെക്റ്റ്‌സിലെ ഇന്റീരിയര്‍ കണ്‍സള്‍ട്ടന്‍സിന്റെ സ്ഥാപക ശ്രീമതി. ആതിര പ്രകാശന്‍, എസ്.എന്‍.എസ് ആന്റ് ഡിസൈന്റെ സ്ഥാപകയും ക്രിയേറ്റീവ് ഹെഡുമായ സ്മിതാ നായ്ക്, എന്നിവര്‍ക്ക് ലഭി ച്ചു.

ഓര്‍ഗനൈസേഷണല്‍ എക്‌സലന്‍സിനുള്ള അവാര്‍ഡുകള്‍ ലഭിച്ചത് തോമസ്സ് അസോസിയേറ്റ്‌സിന്റെ ഡയറക്ടര്‍ ആയ ശ്രീ പ്രദീപ് തോമസ്, വാസ്തു ശില്‍പാലയ കണ്‍സള്‍ട്ടന്‍സിയുടെ മാനേജിംഗ് ഡയറക്ടര്‍ ശ്രീ. കോശി, കെ. അലക്‌സ്, എസ്. കെ. ആര്‍കിടെക്റ്റ്‌സിലെ ചീഫ് ആര്‍കിടെക്റ്റ് ശ്രീ. സുജിത് കുമാര്‍, ഹോം സെന്ററിന്റെ മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ എസ്. ചന്ദ്രന്‍, ഇന്‍ഡിഗോ ആര്‍ക്കിടെക്റ്റ്‌സിലെ ചീഫ് ആര്‍ക്കിടെക്റ്റ് ആയ ശ്രീ. റിയാസ് മുഹ1/2ദ്, അല്‍മ ഇന്റീരിയേഴ്‌സിലെ ശ്രീ. സന്തോഷ് ബാലകൃഷ്ണന്‍, സന്‍സ്‌കൃതി ആര്‍ക്കിടെക്റ്റ്‌സിലെ മുഖ്യ ആര്‍ക്കിടെക്റ്റ് ശ്രീ. സുജിത്.കെ. നടേശ്, ഷിബു അബുസലി, എന്നിവര്‍ക്കാണ്. ഇന്‍ഡിവുഡ് ഇന്റീരിയര്‍ & ആര്‍ക്കിടെക്ചര്‍ എക്‌സലന്‍സ് അവാര്‍ഡ് ശൃംഖലയുടെ ഏറ്റവും വിശേഷപ്പെട്ട അവാര്‍ഡ് ഈ മേഖലയിലെ ആജീവനാന്ത സേവന നേട്ടങ്ങള്‍ക്ക് നല്‍കുന്ന 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ആണ്.

image


ഒരു പ്രത്യേക മേഖല എന്നതിലുപരി ആര്‍ക്കിടെക്ചര്‍ രംഗ െത്ത വിവിധ മേഖലകള്‍ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ വിലയിരുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ അവാര്‍ഡുകള്‍ നല്‍കപ്പെടുന്നത്. ഒരു സമൂഹത്തിനു മുഴുവന്‍ വഴി കാട്ടിയാവുന്ന രീതിയില്‍ പ്രചോദനമുള്‍ക്കൊണ്ടു പ്രവര്‍ത്തിക്കാനുള്ള പ്രേരണ വരും തലമുറയ്ക്ക് സംഭാവന നല്‍കിയ വ്യക്തിത്വങ്ങളെ ആദരിക്കുക എന്ന ലക്ഷ്യമാണ് ഈ അവാര്‍ഡിനു പിന്നില്‍. ഹാബിറ്റാറ്റ് ടെക്‌നോളജീസിന്റെ മുഖ്യ ആര്‍ക്കിടെക്റ്റും പത്മശ്രീ ജേതാവുമായ ഇന്‍ഡ്യയിലെ ആര്‍ക്കിടെക്റ്റ് ശ്രീ. ജി. ശങ്കര്‍, പ്രോമാഗ് പ്രോജക്ട് കണ്‍സള്‍ട്ടന്‍സിയിലെ ശ്രീ. എം. എന്‍. മഹേഷ് അയ്യര്‍ എന്നിവര്‍ക്കാണ് ഇത് ലഭി ച്ചത്.

image


അവാര്‍ഡ് നിശയോടനുബന്ധിച്ച് 'ന്യൂ ജനറേഷന്‍ ഹോം തീയേറ്റേഴ്‌സ് എന്ന വിഷയത്തില്‍ നടത്തിയ സംവാദ ത്തില്‍ നിരവധി പ്രമുഖ ആര്‍ക്കിടെക്റ്റുകള്‍ പങ്കെടുത്തു. 7.1 ഓഡിയോ സിസ്റ്റം അടക്കമുള്ള ഈ രംഗ െത്ത നവീന സാങ്കേതിക മാറ്റങ്ങള്‍, ഹോം തീയേറ്റര്‍ സംരഭത്തിലെ ലാഭ നഷ്ട സാധ്യതകള്‍, സിനിമ, ഗെയിമുകള്‍, ടി.വി പ്രോഗ്രാമുകള്‍ തുടങ്ങിയവയുടെ ആസ്വാദനം, പഠനസഹായികള്‍, കഌസ്സ് റൂമുകള്‍ തുടങ്ങിയ മേഖലകളില്‍ ഹോം തീയേറ്ററുകളുടെ സംഭാവന മുതലായ നിരവധി വിഷയങ്ങളില്‍ പ്രമുഖ ആര്‍ക്കിടെക്റ്റുകള്‍ അവരുടെ ആശയങ്ങള്‍ പങ്കുവെച്ചു.ഇന്‍ഡ്യന്‍ സിനിമാ മേഖലയുടെ സമൂലമാറ്റ ത്തിന് തുടക്കം കുറിച്ചുകൊണ്ട് രണ്ടായിരത്തോളം വരുന്ന പ്രമുഖ സമാന വ്യവസായങ്ങളെ കോര്‍ത്തിണക്കിയ 10 ബില്യണ്‍ യു.എസ് ഡോളര്‍ നിക്ഷേപം ലക്ഷ്യം വച്ചുകൊണ്ട് സമാരംഭിച്ച പ്രോജക്ട് ഇന്‍ഡിവുഡ്ഡിന്റെ ഭാഗം ആയാണ് ഇന്‍ഡിവുഡ് ഇന്റീരിയര്‍ & ആര്‍ക്കിടെക്ചര്‍ അവാര്‍ഡ് സംഘടിപ്പിക്കപ്പെട്ടത്. വരുന്ന നാലു വര്‍ഷത്തിനുള്ളില്‍ മുപ്പത്തി അയ്യായിരം കോടി രൂപയുടെ സംരഭമാണ് മള്‍ട്ടിപ്ലക്‌സ് തീയേറ്റര്‍ മേഖലയില്‍ മാത്രം ഈ പ്രോജക്ടിന്റെ ഭാഗം ആയുള്ള നിക്ഷേപത്തിന് ഉദ്ദേശിക്കുന്നത്. ഇന്‍ഡിവുഡ് ഇന്റീരിയര്‍ & ആര്‍ക്കിടെക്ചര്‍ ദേശീയ അവാര്‍ഡുകള്‍ റാമോജി ഫിലിം സിറ്റിയില്‍ 2017 ഡിസംബര്‍ 1 മുതല്‍ 4 വരെ സംഘടിപ്പിക്ക െപ്പടുന്ന ഇന്‍ഡിവുഡ് ഫിലിം കാര്‍ണിവലിന്റെ ഭാഗമായി നടത്തപ്പെടുമെന്ന് സംഘാടകര്‍ അറിയി ച്ചു.