ഷാറൂഖിനായി പ്രമോ ഒരുക്കി ആരാധകര്‍

0

കേരളത്തില്‍ ഒരുപാട് ഫാന്‍സ് അസോസിയേഷനുകള്‍ ഉണ്ടെങ്കിലും അവരുടെ ഇഷ്ടതാരങ്ങളുടെ സിനിമയ്ക്ക് വേണ്ടി ഒരു പ്രാമോഷന്‍ വീഡിയോയും ഇതുവരെ ഇറക്കിയിട്ടില്ല. താരാരാധന മൂത്തപ്പോള്‍ ബോളിവുഡിന്റെ കിംഗ് ഷാരൂഖ് ഖാന് വേണ്ടി ഓള്‍ കേരള ഷാരൂഖ് ഖാന്‍ ഫാന്‍സ് ആന്റ് വെല്‍ഫെയര്‍ അസോസിയേഷന്‍ 'റായീസ്' എന്ന സിനിമയുടെ പ്രാമോഷനു വേണ്ടി ചെറിയ സിനിമ ഒരുക്കി കാത്തിരിക്കുന്നത്. 

 കേരളത്തിലെ എല്ലാ കുടുംബങ്ങളേയും പ്രതിനിധീകരിച്ച് ഒരു വീടിനെ പശ്ചാത്തലമാക്കി തയ്യാറാക്കിയിട്ടുള്ള  വീഡിയോയില്‍ മുത്തച്ഛനാണ് കേന്ദ്ര കഥാപാത്രം. മുത്തച്ഛന്റെ ഭാവമാറ്റങ്ങളിലൂടെയാണ്  'റൈസ് ഫാൻസ്‌ ‍ കേരള' എന്ന  പേരില്‍ ചിത്രീകരിച്ചിട്ടുള്ള പ്രമോഷന്‍ വീഡിയോ  കടന്നു പോകുന്നത്. പ്രേക്ഷകരെ ആകംക്ഷഭരിതരാക്കുന്ന  വീഡിയോക്ക് 1 മിനിറ്റ് 44 സെക്കന്റ് ദൈര്‍ഘ്യമുണ്ട്.  ഉണ്ണി കോട്ടായ്ക്കല്‍, സലിം, കീര്‍ത്തി, മാധവ് കല്ലാറ്റ്, നേഹ, രവിഖാന്‍, രാകേഷ്, ബാഷിന്‍ എന്നിവരാണ് വീഡിയോയില്‍ അഭിനയിച്ചിട്ടു ള്ളത്. യു ട്യൂബില്‍ അടുത്തിടെ റിലീസ് ചെയ്ത 'റായീസി'ന്റെ ട്രെയ്‌ലര്‍ വന്‍ ഹിറ്റായിരിക്കുകയാണ്. 

ട്രെയ്‌ലറിലേയും ട്വീസറിലേയും ദൃശ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് 'റൈസ് ഫാന്‍ കേരള' വീഡിയോ പ്രമോഷന്‍ അണിയറ പ്രവര്‍ത്തകര്‍ തയ്യാറാക്കിയിട്ടുള്ളത്. വീഡിയോയുടെ ആശയം, എഡിറ്റിംഗ്, സംവിധാനം എന്നിവ നിര്‍വ്വഹിച്ചിട്ടുള്ളത് കാമറാമാനും ഷോര്‍ട്ട് ഫിലിം സംവിധായകനും കടുത്ത ഷാരൂഖ് ഖാന്‍ ആരാധകനുമായ ശിബി പോട്ടോർ ആണ്. ജിതിന്‍ ജോസ് ഛായാഗ്രാഹണവും വിജേഷ്‌നാഥ് പശ്ചാത്തല സംഗീതവും നിര്‍വ്വഹിച്ചിരിക്കുന്നു. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഷാരൂഖ് ഖാന്റെ 'ഫാന്‍' എന്ന  ചിത്രത്തിനായി ശിബി പോട്ടോര്‍, പ്രമോഷന്‍ വീഡിയോ സംവിധാനം ചെയ്തിട്ടുണ്ട്. ഈ വീഡിയോയും യു ട്യൂബില്‍ വന്‍ ഹിറ്റായിരുന്നു.  ഈമാസം 25-ന് റിലീസ് ചെയ്യുന്ന  'റൈസി'ന്റെ ട്രെയ്‌ലറും ട്വീസറും പോലെ 'റൈസ് ഫാൻസ്‌  കേരള' എന്ന  പ്രമോഷന്‍ വീഡിയോയും യു ട്യൂബില്‍ വന്‍ ഹിറ്റായതിന്റെ ആഹ്ലാദത്തിലാണ് ഷാരൂഖ് ഖാന്‍ ആരാധകര്‍.