സ്റ്റേറ്റ് പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

0

കേന്ദ്ര സര്‍ക്കാരിന്റെ പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം നടപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്റ്റേറ്റ് പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം ഫിനാന്‍സ് സെക്രട്ടറി (റിസോഴ്‌സ്) മിന്‍ഹാജ് ആലം നിര്‍വഹിച്ചു. 

കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങള്‍ക്കു നല്‍കുന്ന ഫണ്ടിന്റെ വിനിയോഗം നിരീക്ഷിക്കുന്നതിനുളള ഓണ്‍ലൈന്‍ സംവിധാനമാണ് പബ്ലിക് ഫിനാന്‍ഷ്യല്‍ സിസ്റ്റം. തിരുവനന്തപുരം സ്റ്റാച്യൂ ജംഗഷനിലെ ഉപ്പളം റോഡിലാണ് സ്റ്റേറ്റ് പ്രോജക്ട് മോണിറ്ററിംഗ് യൂണിറ്റിന്റെ ഓഫീസ്. ധനകാര്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സംസ്ഥാന ട്രഷറി വകുപ്പാണ് മോണിറ്ററിംഗ് യൂണിറ്റ് നടപ്പിലാക്കുന്നത്. ഈ സംവിധാനം സംസ്ഥാനത്ത് പൂര്‍ണമായി നടപ്പാക്കുന്നതോടെ കേന്ദ്രവിഷ്‌കൃത പദ്ധതികളുടെ കേന്ദ്രവിഹിതം യഥാമസമയം ലഭിക്കുന്നുണ്ടോയെന്നും അവ സമയ ബന്ധിതമായി വിനിയോഗിക്കുന്നുണ്ടോയെന്നും നിരീക്ഷിക്കാന്‍ കഴിയും.