ഇന്‍ഡി വില്ലേജ്: ഗ്രാമങ്ങളെ വികസനത്തിലേക്ക് നയിക്കാനുള്ള ചുവടുവെയ്പ്പ്

ഇന്‍ഡി വില്ലേജ്: ഗ്രാമങ്ങളെ വികസനത്തിലേക്ക് നയിക്കാനുള്ള ചുവടുവെയ്പ്പ്

Tuesday January 05, 2016,

4 min Read

യാഥാസ്ഥിതികരായ ഒരു വലിയ ജനവിഭാഗമാണ് ആന്ധ്രപ്രദേശിലെ യെമ്മിഗണ്ണൂര്‍ ഗ്രാമത്തിലുള്ളത്. ഇന്ത്യയിലെ മറ്റ് പല ഗ്രാമങ്ങളിലേത് പോലെ ഇവിടെയും ചില അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നിലനിന്നിരുന്നു. ഇതില്‍ ഒന്നാണ് ഗ്രാമത്തിലെ ചില പ്രത്യേക വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്ക് ശൗചാലയങ്ങള്‍ വൃത്തിയാക്കുക മാത്രമായിരുന്നു അവകാശപ്പെട്ട ജോലി എന്നത്. മറ്റ് ജോലികളൊന്നും ചെയ്യാന്‍ ഇവര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. ഇത് ജാതിപരമായി നിലനിന്നിരുന്ന വേര്‍തിരിവ് അല്ലെങ്കില്‍ ഒരുപക്ഷേ രാഷ്ട്രീയ ഇടപെടല്‍ വിഷയത്തിലുണ്ടാകുമായിരുന്നു. യാഥാസ്ഥികരായ മറ്റൊരു വിഭാഗവും ഈ രീതിയെ തടയിടാന്‍ ശ്രമിച്ചില്ല. ഈ ഗ്രാമത്തിലാണ് ഇന്‍ഡി വില്ലേജ് ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് ജോലി നല്‍കി അവരെ സ്വയം പര്യാപ്തതയിലേക്ക് എത്തിച്ചത്.

image


യങ് ബിസിനസ് ലീഡേഴ്‌സ് ഫോറത്തിന്റെ ഗ്രൂപ്പ് ലീഡറായ രവി മച്ചാനി 2009ല്‍ ഡോ. അബ്ദുല്‍ കലാമിനെ ഇന്ത്യന്‍ ആട്ടോ കമ്പൊണന്റ് ഇന്‍ഡസ്ട്രിയുടെ അമ്പതാം വാര്‍ഷികം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കുകയുണ്ടായി. വൈകുന്നേരത്തെ ചര്‍ച്ചകളില്‍ ഡോ. കലാം ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥകളെയും ഗ്രാമങ്ങളെ പുരോഗതിയിലേക്ക് നയിക്കുന്നതിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയുണ്ടായി.

ഇന്ത്യയില്‍ 6 ലക്ഷം ഗ്രാമങ്ങളാണുള്ളത്. ഏതെങ്കിലും ഒരു സംരംഭകന്‍ ഒരു ഗ്രാമത്തെ ഉയര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിച്ചാല്‍ അത് അവിടെ വലിയ മാറ്റങ്ങളുണ്ടാക്കും- കലാം തന്റെ കാഴ്ചപ്പാട് പങ്കുവച്ചു. ബംഗലൂരുവില്‍ ഐ ടി മേഖലയില്‍ വളര്‍ച്ചയുണ്ടാകുന്നതിന് മുമ്പ് ഇന്ത്യ 20-ാം നൂറ്റാണ്ടില്‍ സ്വപ്‌നാടനത്തിലായിരുന്നു. ഐ ടി മേഖല വളരാന്‍ തുടങ്ങിയത് രാജ്യത്തിന്റെ പുരോഗതിയില്‍ വലിയ മാറ്റമുണ്ടാക്കി. ഒരു ചെറിയ മാറ്റം പോലും മറ്റുപല വലിയ മാറ്റങ്ങള്‍ക്കും കാരണമായി. ഇന്ത്യയുടെ ഭൂപ്രകൃതിക്ക് തന്നെ വലിയ മാറ്റമുണ്ടാകുകയും 21-ാം നൂറ്റാണ്ടില്‍ വലിയ പുരോഗതിയിലേക്കുള്ള പരിണാമം ഉണ്ടാകുകയും ചെയ്തു. എന്നിരുന്നാലും ഇന്ത്യയിലെ ഗ്രാമങ്ങളില്‍ ഒരു വലിയ വിഭാഗവും ഇപ്പോഴും അധപതനത്തില്‍ തന്നെയാണ്. അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണ് ഇന്നും ഒരു വലിയ വിഭാഗം.

രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളോടൊപ്പം വളരാന്‍ ഉള്‍നാടുകളിലെ ജനങ്ങള്‍ക്കാകുന്നില്ല. ഇവര്‍ പലപ്പോഴും അവഗണിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയുമാണ്. നഗരങ്ങളിലുണ്ടായ സാമ്പത്തികാഭിവൃദ്ധി ഇന്ത്യയിലെ ആറ് ലക്ഷം ഗ്രാമങ്ങളില്‍ ഏതെങ്കിലും ഒന്നിലെങ്കിലും സാധ്യമായിരുന്നെങ്കില്‍ അത് ഒരു വലിയ വികസനത്തിന് തന്നെ വഴിതുറക്കുമായിരുന്നു. ഗ്രാമങ്ങളിലേക്കും ഐ ടി സെക്ടര്‍ വ്യാപിപ്പിക്കുകയാണ് ഇതിനെല്ലാമുള്ള പരിഹാരമെന്ന് രവി മച്ചാനി ഉറപ്പിച്ചു. ബിസിനസ് പ്രോസസിംഗ് ഔട്‌സോഴ്‌സിംഗ് ഗ്രാമങ്ങളിലെ ജനങ്ങളിലേക്കും എത്തിക്കാന്‍ തീരുമാനിച്ചു.

image


അങ്ങനെ ഇന്‍ഡി വില്ലേജിന്റെ സേവനം യെമ്മിഗണ്ണൂര്‍ ഗ്രാമത്തിലേക്കുമെത്തി. ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് വളരെ കുറച്ച് അവസരങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ത്യയിലെ ആറ് ലക്ഷം ഗ്രാമങ്ങളേയും 21-ാം നൂറ്റാണ്ടിന്റെ വളര്‍ച്ചയിലേക്ക് ഉയര്‍ത്തിക്കൊണ്ട് വരാനുള്ള ശ്രമമായിരുന്നില്ല ഇന്‍ഡി വില്ലേജ്. മറിച്ച് ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നിലനില്‍ക്കുന്ന സാമൂഹിക അരക്ഷിതാവസ്ഥ മാറ്റിയെടുക്കുകയായിരുന്നു ലക്ഷ്യം.

ഇന്‍ഡി വില്ലേജിന്റെ ജീവനക്കാരില്‍ 70 ശതമാനം ബി പി ഒമാരും ഗ്രാമങ്ങളിലെ സ്ത്രീകളാണ്. യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ഇന്‍ഡി വില്ലേജ് ആദ്യം ജീവനക്കാരെ നിയമിച്ചത്. എന്നാല്‍ പിന്നീട് ഇതിന് മാറ്റം വരുത്തി. ഗ്രാമത്തിലെ സ്‌കൂളുകളില്‍നിന്ന് കുട്ടികളുടെ അമ്മമാരെ ജീവനക്കാരായി നിയമിച്ച് തുടങ്ങി.

ജോലി അന്വേഷിച്ച് നടക്കുന്നവരെയാണ് തങ്ങള്‍ കണ്ടെത്തിയത്. ഇവര്‍ക്ക് മികച്ച പ്രതിഫലവും നല്‍കി. യോഗ്യത പിന്നീട് ഒരിക്കലും തങ്ങള്‍ മാനദണ്ഡമാക്കിയില്ല. കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന സമയങ്ങളില്‍ അമ്മമാര്‍ ബി പി ഒക്കായി വരും. ഇവര്‍ക്ക് സാധ്യമായ സമയങ്ങളാണ് തങ്ങള്‍ ജോലിക്കായി നല്‍കിയത്. ഗ്രാമങ്ങളിലെ പുരുഷന്മാര്‍ മിക്കവരും മാസം 3000 മുതല്‍ 4000 രൂപ വരെ ജോലി ചെയ്ത് സമ്പാദിക്കുന്നവരാണ്. എന്നാല്‍ ബി പി ഒ ജോലിയിലൂടെ സ്ത്രീകള്‍ അതിനേക്കാള്‍ വരുമാനം കണ്ടെത്താന്‍ തുടങ്ങി.

യാഥാസ്ഥിതികരായ ഒരു വലിയ വിഭാഗം ജനങ്ങള്‍ ഉള്ള ഗ്രാമത്തില്‍ കുറേ സ്ത്രീകള്‍ ഇത്തരത്തില്‍ ബി പി ഒമാരായി വരുമാനം ഉണ്ടാക്കുന്നത് വലിയ സംഘട്ടനത്തിന് തന്നെ ഇടയാക്കി. കുടില്‍ വ്യാവസായങ്ങള്‍ മിക്കപ്പോഴും സ്ഥിരമായ വരുമാനം നല്‍കി സുസ്ഥിര വികസനത്തിലേക്ക് നയിക്കണമെന്നില്ല. എന്നാല്‍ ബി പി ഒയിലൂടെ സ്ഥിരമായ വരുമാനം ലഭിക്കാന്‍ തുടങ്ങിയതോടെ ക്രമേണ വികസനമുണ്ടായി തുടങ്ങി. കുടുംബ കൂടിക്കാഴ്ചകളിലൂടെയും ചര്‍ച്ചകളിലൂടെയുമെല്ലാം ജോലിക്കാരായ വനിതകളുടെ എണ്ണം ക്രമേണ 30 ശതമാനത്തില്‍നിന്ന് 70 ശതമാനത്തിലേക്കെത്തി. സ്‌കൂള്‍ കുട്ടികളെ കേന്ദ്രീകരിച്ചാണ് ഇന്‍ഡി വില്ലേജിന്റെ പ്രവര്‍ത്തനം. 300 ഓളം കുട്ടികള്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതിലൂടെ ഗ്രാമത്തിലെ അടുത്ത തലമുറയെക്കൂടി വികസനത്തിലേക്കെത്തിക്കുകയാണ് ചെയ്യുന്നത്. ഈ കുട്ടികളുടെ അമ്മമാര്‍ മികച്ച വരുമാനം നേടാന്‍ തുടങ്ങിയതോടെ കുടുംബത്തിന്റെ സ്ഥിതി മെച്ചപ്പെടാന്‍ തുടങ്ങി.

സോഫ്റ്റ് ലാന്‍ഡിംഗ് ടെക്‌നിക് എന്നാണ് ഇന്‍ഡി വില്ലേജ് ഇതിനെ വിശേഷിപ്പിക്കുന്നത്. വളരെ കുറഞ്ഞ മണിക്കൂര്‍ മാത്രം സ്ത്രീകള്‍ക്ക് ജോലി ചെയ്താല്‍ മതിയാകും. നേരത്തെ കൂടുതല്‍ സമയം ജോലിക്ക് നല്‍കിയിരുന്നത് ചില പ്രശ്‌നങ്ങള്‍ക്കിടയാക്കി. അതോടെ ജോലിസമയം ആറ് മണിക്കൂറായി ചുരുക്കി. 2009ല്‍ നടപ്പാക്കിയ ഈ രീതി ഇപ്പോഴും അങ്ങനെതന്നെ തുടരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം തങ്ങള്‍ക്ക് ഏറെ മികച്ചതായിരുന്നു. തങ്ങള്‍ക്ക് കൂടുതല്‍ പണം സമ്പാദിക്കുന്നതിനും ബാധ്യതകള്‍ ഒഴിവാക്കുന്നതിനുമെല്ലാം സാധിച്ചു. തങ്ങള്‍ക്ക് ഉറപ്പായും കൂടുതല്‍ ലാഭത്തിലേക്കെത്താനാകും.

ഇന്‍ഡി വില്ലേജിന്റെ അഞ്ചാം വര്‍ഷത്തില്‍ കൂടുതല്‍ ഫ്രാഞ്ചൈസികള്‍ തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്. അതല്ലെങ്കില്‍ സംരംഭകര്‍ക്ക് അവരുടെ ഗ്രാമത്തില്‍ ബി പി ഒ തുടങ്ങാനുള്ള സഹായം ചെയ്യണം. ഇത്തരത്തില്‍ ഏതെങ്കിലും ഗ്രാമത്തില്‍ ബി പി ഒ തുടങ്ങാനാഗ്രഹിക്കുന്നവര്‍ക്ക് ഇന്‍ഡി വില്ലേജില്‍നിന്ന് മേല്‍നോട്ടം ഉള്‍പ്പെടെയുള്ള സഹായം ലഭിക്കും. ബി പി ഒക്ക് താല്‍പര്യമുള്ള ഒരുകൂട്ടം ആളുകളാണ് തങ്ങള്‍ക്കൊപ്പമുള്ളത്. അതല്ലാതെ ഒരിക്കലും അവരെ ഇത് അടിച്ചേല്‍പിച്ചതല്ല. അഞ്ച് വര്‍ഷത്തിന് ശേഷം മറ്റൊരു സ്ഥാപനം കൂടു തുടങ്ങാനുള്ള തികഞ്ഞ ആത്മവിശ്വാസവും തങ്ങള്‍ക്കുണ്ട്. തങ്ങളുടെ ബിസിനസിനുള്ള അസംസ്‌കൃത വസ്തുക്കള്‍ ആളുകളാണ് എന്നതിനാല്‍ തന്നെ ബിസിനസ് നടത്തിക്കൊണ്ട് പോകുകയെന്നത് ഒരിക്കലും ആയാസകരമാകില്ല.

ഏതൊരു ബിസിനസിനും മികച്ച മാനേജ്‌മെന്റ് ഉണ്ടാക്കിയെടുക്കുക എന്നത് പ്രധാനമാണ്. ഒരു നല്ല മാനേജ്‌മെന്റ് ഉണ്ടെങ്കില്‍ ബാക്കിയെല്ലാം മികച്ച രീതിയില്‍തന്നെ സംഭവിക്കും. അതിനെ ഭാഗ്യം എന്നാണ് ഇന്‍ഡി വില്ലേജ് വിശേഷിപ്പിക്കുന്നത്. ഇത് തന്നെയാണ് ഇന്‍ഡി വില്ലേജിനെ വിജയത്തിലേക്ക് നയിച്ച ഫോര്‍മുലയും. കാര്യങ്ങള്‍ സുഗമമായി കൊണ്ടുപോകുകയാണെങ്കില്‍ അതിന്റെ ഫലം എത്രയും പെട്ടെന്ന് ലഭിക്കും. ഗുണനിലവാരം, ചെലവ്, ഡെലിവറി ഇവയുടെ അടിസ്ഥാനത്തിലാണ് തങ്ങള്‍ ആഗോള നിലവാരത്തിലേക്കെത്തുന്നത്. സാമ്പത്തികമായി ഭദ്രതയുണ്ട് എന്നത് തങ്ങള്‍ക്ക് സംതൃപ്തി നല്‍കുന്നു.

ഡേറ്റാ ഡിജിറ്റൈസേഷന്‍, ഓണ്‍ലൈന്‍ സര്‍ക്കുലര്‍ പ്രോസസിംഗ്, അക്കൗണ്ട്‌സ്, ഡേറ്റ എന്‍ട്രി, ക്ലൗഡ് കമ്പ്യൂട്ടിംഗിനുവേണ്ടിയുള്ള സെര്‍ച്ച് എന്‍ജിന്‍ ഓപ്റ്റിമൈസേഷന്‍ എന്നിവയെല്ലാം ഇന്‍ഡി വില്ലേജ് ബി പി ഒ ചെയ്യുന്നുണ്ട്. ബി പി ഒക്ക് പുറമേ കരകൗശലം, വിദ്യാഭ്യാസം, കാര്‍ഷികം എന്നീ മേഖലകളിലും ഇന്‍ഡി വില്ലേഡ് പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഗ്രാമത്തിലെ ഒട്ടേറെ മേഖലകളില്‍ ഇന്‍ഡി വില്ലേജിന് പ്രവര്‍ത്തിക്കാനാകുന്നു. ഓര്‍ഗാനിക് ഫാമിംഗ് പ്രോജക്ടിനായി ഹൈദരാബാദില്‍നിന്നും കര്‍ണാടകയില്‍നിന്നുമെല്ലാം വിദഗ്ധരെത്തി പരിശീലന പരിപാടികള്‍ നല്‍കാറുണ്ട്.

image


ആറ് ലക്ഷം ഗ്രാമങ്ങളിലും വികസനമെത്തണമെന്നതായിരുന്നു ഡോ അബ്ദുള്‍ കലാം ആവശ്യപ്പെട്ടത്. അതായത് ഗ്രാമങ്ങള്‍ പൂര്‍ണമായും സാമ്പത്തികമായി മെച്ചപ്പെടണം. ഗ്രാമങ്ങളുടെ സംസ്‌കാരം നഷ്ടപ്പെടാത്ത രീതിയില്‍ പുരോഗതി കൈവരിക്കാനാകണം. ഗ്രാമങ്ങള്‍ക്ക് മാതൃകയായി ഒരു സംരംഭം ഉണ്ടാകണം.പലരും ശ്രദ്ധിക്കാറില്ലെങ്കിലും ബി പി ഒ ഏറെ ലാഭകരമായ ബിസിനസ് ആണ്.

ഇന്‍ഡിവില്ലേജിന്റെ പ്രവര്‍ത്തനം കാണാന്‍ നിരവധി പേരാണ് ആറ് മാസം വരെ ഗ്രാമത്തിലെത്തിയത്. ഇപ്പോള്‍ ഇന്ത്യയിലെ 60 ശതമാനം ഇന്റലക്ച്വല്‍ ജോലികളും നടക്കുന്നത് ബംഗലൂരുവിലാണ്. ഗ്രാമത്തിലെ ജനങ്ങള്‍ക്ക് ജോലിയോട് പ്രത്യേക മമതയുണ്ട്. വളരെ കഴിവുള്ളവരും ആത്മാര്‍ത്ഥയുള്ളവരുമാണ് അവര്‍.