തോല്‍വികളില്‍ തളരാതെ പ്രദീപ് ഗോയല്‍

0

ജീവിതത്തില്‍ നാം എടുക്കുന്ന തീരുമാനങ്ങളാണ് ജീവിതഗതിയെ മാറ്റി മാറിക്കുന്നത്. നല്ലതായാലും ചീത്തയായാലും നാം അനുഭവിക്കേണ്ടിവരുമെന്നുള്ളതുകൊണ്ടു തന്നെ തീരുമാനങ്ങള്‍ അതീവ ശ്രദ്ധയോടെ ആകണം. പ്രദീപ് ഗോയല്‍ എല്ലാ കാര്യങ്ങളും വളരെ ആലോചിച്ച് യുക്തിപരമായ തീരുമാനങ്ങള്‍ എടുക്കുന്നയാളാണ്.

മികച്ച വരുമാനം ലഭിക്കുന്നൊരു ജോലി അദ്ദേഹം വേണ്ടെന്നുവെച്ചതും ഇത്തരത്തിലെടുത്ത ഒരു തീരുമാനമായിരുന്നു. ഈ തീരുമാനത്തില്‍ പലരും അദ്ദേഹത്തെ കുറ്റപ്പെടുത്തി. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ ഒപ്പം നിന്നത് അദ്ദേഹത്തിന് ആശ്വാസമായിരുന്നു. സ്വന്തമായെരു സംരംഭം ആരംഭിക്കുയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. സ്‌കൂളുകള്‍ക്കു വേണ്ടിയുള്ള ഒരു പ്രോഡക്ടായിരുന്നു പ്രദീപ് ലക്ഷ്യമിട്ടിരുന്നത്. ബിസിനസ്സില്‍ ഒരു മുന്‍ പരിചയമില്ലാത്ത ആളായിരുന്നു അദ്ദേഹം അതു മാത്രമല്ല പങ്കാളികളായെത്തിയവര്‍ ആരും തന്നെ ഈ മേഖലയില്‍ നിന്നുള്ളവരുമായിരുന്നില്ല. ആതിനാല്‍ തന്റെ ബിസിനസ്സിന്റെ പോരായ്മകള്‍ ചൂണ്ടികാട്ടാനും ആരുംതന്നെ ഇല്ലായിരുന്നു.

എന്നാല്‍ പോലും താന്‍ എടുത്ത തീരുമാനം ശരിയായിരുന്നു എന്ന നിലപാടില്‍ ഉറച്ചു നിന്നു. തന്റെ സംരംഭത്തിലൂടെ ഒരു വര്‍ഷം കൊണ്ട് പതിനഞ്ചു ലക്ഷം രൂപയാണ് പ്രദീപിനു നഷ്ടമായത്. അപ്പോഴും അദ്ദേഹം പിന്‍മാറിയില്ല. തന്റെ കുടുംബത്തിന് ഒന്നര വര്‍ഷം വരെ കഴിയാനുള്ള തുക നേരത്തെ മാറ്റി സൂക്ഷിച്ചിരുന്നതായിരുന്നു ഏറ്റവും വലിയ ആശ്വാസം

സുഹൃത്തുകളും ബന്ധുകളും പ്രദീപിനെ തെറ്റായ തീരുമാനം എടുത്തു എന്നു പറഞ്ഞു കുറ്റപ്പെടുത്തി സംസാരിച്ചു അപ്പോഴും അദ്ദേഹത്തിന്റെ ഭാര്യ കൂടെ നിന്നു. എല്ലാവരും വേറൊരു ജോലി കണ്ടെത്താന്‍ ഉപദേശിച്ചു. ആരുടെ ഉപദേശങ്ങള്‍ക്കും പ്രദീപ് ചെവികൊടുത്തില്ല.

ഒരു സംരംഭത്തില്‍ വിജയിച്ചില്ല എന്നു കരുതി വെറുതെയിരിക്കാന്‍ പ്രദീപ് തയ്യാറല്ലായിരുന്നു. നല്ലൊരു നാളേക്കു വേണ്ടി തന്റെ മനസ്സുപറയുന്ന പേലെ പുതിയൊരു സംരംഭവുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചു. ഈ സമയം ഒരുപാട് നല്ല ജോലികള്‍ക്കുള്ള അവസരങ്ങള്‍ പ്രദീപിനെത്തേടി വന്നു താന്‍ എടുത്ത തീരുമാനമാണ് ശരി എന്നു കരുതി അതെല്ലാം അദ്ദേഹം വേണ്ടെന്നു വച്ചു. മറ്റൊരാളുടെ പുതിയൊരു സംരംഭത്തില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു. അതിലും പ്രദീപിനെ ഭാഗ്യം തുണച്ചില്ല. അതൊരു വന്‍ പരാജയമായിരുന്നു.

ഈ രണ്ടു പരാജയങ്ങളില്‍ നിന്നും പ്രദീപ് നിരവധി കാര്യങ്ങള്‍ മനസ്സിലാക്കുകയും മറ്റു പല ഗുണങ്ങളും അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തു. കഴിവുള്ള പല പുതു സംരംഭകരെയും പരിജയപ്പെടാന്‍ സാധിച്ചു. തന്നിലെ എഴുത്തുകാരനെ തിരിച്ചറിഞ്ഞു. മുടക്കിയ കാശ് തിരിച്ചുപിടിക്കുന്ന ബിസിനസ്സിലെ നൂതന മാര്‍ഗ്ഗങ്ങളെ മനസ്സിലാക്കാനുള്ള അവസരങ്ങള്‍ അങ്ങനെ പലതും. പുതു സംരംഭങ്ങളുടെ മാര്‍ക്കറ്റിംഗില്‍ പ്രദീപ് ഗോയല്‍ ഒരു ഫ്രീലാന്‍സറായി പ്രവര്‍ത്തിച്ചു തുടങ്ങി. തനിക്കാവശ്യമായ വരുമാനം അതില്‍ നിന്നും പ്രദീപ് ഉണ്ടാക്കുന്നു. കൂടാതെ തനിക്ക് താത്പര്യമുള്ള മേഖലയില്‍ കഴിവു തെളിയിക്കുവാനുള്ള അവസരങ്ങളും അതിനുള്ള സമയവും ഇന്ന് പ്രദീപിന് ലഭിക്കുന്നു. ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ താന്‍ എടുത്ത തീരുമാനം എത്ര ശരിയായിരുന്നു എന്ന് പ്രദീപ് അഭിമാനത്തോടെ പറയുന്നു.

സംരംഭത്തിന്റെ കാര്യത്തില്‍ നമ്മുക്ക് ശരി എന്നു തോന്നുന്ന കാര്യങ്ങള്‍ ചെയ്യുക . നമ്മുടെ ശരികള്‍ മറ്റുള്ളവര്‍ക്കു ശരിയാകണമെന്നില്ല. എടുക്കുന്ന തീരുമാനത്തില്‍ ഉറച്ചു നില്‍കുക. മനസില്‍ ദൈവം തോന്നിപ്പിക്കുന്ന തീരുമാനങ്ങള്‍ ശുഭമായി തന്നെ പര്യവസാനിക്കുംമെന്നും പ്രദീപ് പറയുന്നു.