യുവാക്കള്‍ക്ക് മാതൃകയായി ബീറ്റ് മൈ സാലറി

യുവാക്കള്‍ക്ക് മാതൃകയായി ബീറ്റ് മൈ സാലറി

Wednesday February 10, 2016,

3 min Read


കാര്‍ത്തിക് പ്രസാദ് ജനിച്ചത് മൈസൂറിലാണെങ്കിലും വളര്‍ന്നത് മധ്യ കര്‍ണാടകത്തിലെ ഒരു ചെറിയ ഗ്രാമമായ ഹരിഹറിലാണ്. ചെറിയ പ്രായത്തില്‍ തന്നെ സംരംഭക മേഖലയിലെ വലിയ താരമായി മാറാന്‍ കാര്‍ത്തിക്കിന് സാധിച്ചു. തന്റെ 15 വയസ്സില്‍ സ്വന്തമായി യന്ത്രസാമഗ്രികള്‍ കൂട്ടിയോജിപ്പിച്ച് ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ തന്റെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും എത്തിക്കാന്‍ സാധിച്ചു. ഇത് 2000ലായിരുന്നു ആരംഭിച്ചത്. 2003 ഓടുകൂടെ തന്റെ വീടിനു പരിസരത്തെ ഒരു കിലോ മീറ്റര്‍ ചുറ്റളവിലുള്ള പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കമ്പ്യൂട്ടര്‍ എത്തിക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചു. ഇതിനാവശ്യമായ ഭൂഗര്‍ഭ കേബിള്‍ കണക്ഷനുകളും ഗെയിമിംഗ് സ്റ്റേഷനുകളും കാര്‍ത്തിക്കും കൂട്ടുകാരും ചേര്‍ന്ന് തയ്യാറാക്കി.

ഗ്രാമത്തിലെ സംരംഭകരുടെ ഇടയിലെ പ്രധാനിയായി കാര്‍ത്തിക് മാറി. തുടര്‍ന്ന് 200405 ല്‍ blogsavvy.com എന്ന ഒരു സോഷ്യല്‍ സൈറ്റിന് കാര്‍ത്തിക് രൂപം നല്‍കി. എന്നാല്‍ പരിപാലനത്തിലെ അപര്യാപ്തതമൂലം അത് പെട്ടെന്ന് തന്നെ നിന്നുപോയി. അക്കാലത്ത് ഇന്റര്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്ന കഫേകളില്‍ മാത്രമായിരുന്നു. അതും ഒരു മണിക്കൂറിന് 80 രൂപ എന്നത് പലര്‍ക്കും താങ്ങാന്‍ കഴിയാത്ത നിരക്കായിരുന്നു.

image


പിന്നീട് കാര്‍ത്തിക് ദേശീയ തലത്തിലുള്ള ചില പത്രങ്ങളില്‍ ആര്‍ട്ടിക്കിളുകള്‍ എഴുതി. 2006ല്‍ ദേവന്‍ഗെരെ ജി എം ഐ ടിയില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗില്‍ ബിരുദം നേടിയ കാര്‍ത്തിക് 2009ല്‍ കഗ്‌നസന്റ് ബിസിനസ് കണ്‍സല്‍ട്ടിംഗില്‍ ജോലിക്ക് പ്രവേശിച്ചു. 2010ല്‍ യു കെയിലേക്ക് പോയി. അവിടെ സ്വന്തമായി സംരംഭം ആരംഭിച്ച കാര്‍ത്തിക്കിന് വര്‍ഷംതോറും മികച്ച ലാഭത്തിലേക്ക് എത്തിച്ചേരാന്‍ കഴിഞ്ഞു. തന്റെ ജോലിയിലൂടെ ബിസിനസ്സ് പ്രൊഫഷണല്‍സിന്റെ ാെരു മികച്ച നെറ്റ് വര്‍ക്ക് തന്നെ ഉണ്ടാക്കാന്‍ സാധിച്ചു.

2014ന്റെ അവസാനം ലണ്ടനില്‍ ജനിച്ചു വളര്‍ന്ന സ്വാഷിനെ പരിചപ്പെട്ടത് വഴിത്തിരിവായി. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗില്‍ 20 വര്‍ഷത്തെ പരിചയമുള്ള ഒരു ഇന്‍വെസ്‌ററ്‌മെന്റ് ബാങ്കറും ചാര്‍ട്ടേര്‍ഡ് അക്കാണ്ടന്റുമായിരുന്നു സ്വാഷ്. ബീറ്റ് മൈ സാലറി എന്ന തന്റെ ആശയം സ്വാഷുമായി കാര്‍ത്തിക് പങ്കുവെച്ചു. ഈ ആശയത്തില്‍ സ്വാഷിനും താത്പര്യം തോന്നുകയും സംരംഭം ആരംഭിക്കുന്നതിനുള്ള മൂലധനം സ്വാഷില്‍ നിന്നും ലഭിക്കുകയും ചെയ്തു. 50,000 ഡോളര്‍ മുലധനമായി നിക്ഷേപിച്ചാണ് സംരംഭം ആരംഭിച്ചത്.

2015ല്‍ ബാംഗ്ലൂരിലാണ് ബീറ്റ് മൈ സാലറി ആരംഭിച്ചത്. ആദ്യ മാസത്തില്‍ തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ ലാഭം കൊയ്യാന്‍ സംരംഭത്തിന് സാധിച്ചു. 500 കാന്‍ഡിഡേറ്റ്‌സും അഞ്ച് റിക്രൂട്ടേഴ്‌സുമായി ആരംഭിച്ച സംരംഭം പിന്നീട് 1500 കാന്‍ഡിഡേറ്റ്‌സും 75 റിക്രൂട്ടേഴ്‌സും ആയി ഉയര്‍ന്നു.

ഇന്ത്യയില്‍ തന്നെ സംരംഭം തുടങ്ങാന്‍ രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഒന്നു ഇന്ത്യയുടെ സ്പന്ദനം തിരിച്ചറിഞ്ഞതുകൊണ്ടും തന്റെ നെറ്റ് വര്‍ക്കിന്റെ ആഴവും തങ്ങളുടെ കുറഞ്ഞ മൂലധനത്തില്‍ കുറഞ്ഞ വിലയില്‍ ഉത്പന്നങ്ങള്‍ നല്‍കാനാകുമെന്നതുമായിരുന്നു. ലോഗോ ഡിസൈനേഴ്‌സും കണ്ടന്റ് റൈറ്റേഴ്‌സും അടങ്ങിയ ഒരു ചെറിയ ടീമിനെ തത്കാലത്തേക്ക് ജോലിക്കെടുത്താണ് ആദ്യഘട്ടം ആരംഭിച്ചത്. സ്റ്റാര്‍ട്ട് അപ്പ് രജിസ്റ്റര്‍ ചെയ്തത് ലണ്ടനിലായിരുന്നെങ്കിലും പ്രവര്‍ത്തനം ഇന്ത്യയിലായിരുന്നു. 2015 സെപ്റ്റംബറോടെ ഇത് ലണ്ടനിലും ലഭ്യമായി തുടങ്ങി. യു കെയിലെ ഡേറ്റാ റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിക്കാന്‍ വൈകിയതാണ് അവിടെ സേവനം ലഭ്യമാക്കാന്‍ വൈകിയത്.

image


12,000 സോഷ്യല്‍ മീഡിയ എന്‍ഗേജുമെന്റുകളാണ് നിലവില്‍ കമ്പനിക്കുള്ളത്. മാനേസിംഗ് മേഖലയില്‍ 75 ശതമാനം പേരും സീനിയര്‍ ലെവലില്‍ 70 ശതമാനം പേരും ഉണ്ട്. ഇവരെല്ലാം തന്നെ ഐ ഐ ടി, ഐ ഐ എംല്‍ പഠനം പൂര്‍ത്തിയാക്കിയവരാണ്. റിട്ടെയില്‍, ഫിനാന്‍സ്, ഐ ടി, ഓട്ടോമൊബൈല്‍, ലോജിസ്റ്റിക്‌സ്, എഫ് എം സി ജി, നിര്‍മാണ, വിപണന, സംരംഭ മേഖലകളില്‍ നിന്നും എത്തിയവരാണ് കാന്‍ഡിഡേറ്റുകള്‍.

റിക്രൂട്ടേഴ്‌സിനും സീനിയര്‍ കാന്‍ഡിഡേറ്റ്‌സിനും ഒരു മാര്‍ക്കറ്റ് പ്ലേസ് ആയിരുന്നു ബീറ്റ് മൈ സാലറി. ആദ്യഘട്ടത്തില്‍ കാന്‍ഡിഡേറ്റ്‌സ് ബി എം എസില്‍ രജിസ്റ്റര്‍ ചെയ്യണം. കഴിവും ലൊക്കേഷനും പ്രതീക്ഷിക്കുന്ന ശമ്പളവും പരിചയ സമ്പന്നതും നോക്കി റിക്രൂട്ടേഴ്‌സ് കാന്‍ഡിഡേറ്റ്‌സിനെ ആവശ്യപ്പെടും. കാന്‍ഡിഡേറ്റ്‌സിന്റെ വിവരങ്ങള്‍ രേഖപ്പെടുത്തിയ ഒരു കാര്‍ഡ് തയ്യാറാക്കും. ഇതിലൂടെ റിക്രൂട്ടേഴ്‌സിന് കാന്‍ഡിഡേറ്റ്‌സിന്റെ വിവരങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. റിക്രൂട്ടേഴ്‌സിന്റെ ആവശ്യങ്ങളനുസരിച്ച് ചേരുന്ന കാന്‍ഡിഡേറ്റിനെ അവര്‍ തിരഞ്ഞെടുക്കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അതുസംബന്ധിച്ച മെയില്‍ അയക്കും. പിന്നീടാണ് അവരുടെ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച നടപടികള്‍ നടക്കുക. റിക്രൂട്ടേഴ്‌സ് പോര്‍ട്ടലിന്റെ ചാര്‍ജായി ഒരു തുക അടക്കണം. ബി എം എസ് വഴി റിക്രൂട്ടേഴ്‌സ് കാന്‍ഡിഡേറ്റുമായി സംസാരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. നിലവില്‍ 130 രജിസ്‌റ്റേര്‍ഡ് റിക്രൂട്ടേഴ്‌സ് ആണുള്ളത്. സ്റ്റാര്‍ട്ട് അപ്പുകള്‍, ഏജന്‍സികള്‍, ബ്ലൂചിപ്പ് കമ്പനികളായ എക്‌സോട്ടല്‍, സൈക്കസ്, ടി എം എല്‍ ജസ്റ്റ് ഡയല്‍, ആമസോണ്‍ ഇന്ത്യ, ടാര്‍ജെറ്റ് കോര്‍പ്പറേഷന്‍, വാല്‍മാര്‍ട്ട്‌ലോവ്‌സ് തുടങ്ങിയവയാണവ.

കാന്‍ഡിഡേറ്റ്‌സിന് സൗജന്യമായി രജ്സ്റ്റര്‍ ചെയ്യാം. റിക്രൂട്ടേഴ്‌സുമായി ബന്ധപ്പെടുന്നതിനുമാത്രമാണ് ചെറിയ തുക ഈടാക്കുന്നത്. റിക്രൂട്ടേഴ്‌സിന്റെ ആധികാരികത നന്നായി പരാശോധിച്ചതിന് ശേഷം മാത്രമേ രജിസ്‌ട്രേഷന്‍ അനുവദിക്കുകയുള്ളൂ.

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ 75,000 സീനിയര്‍ കാന്‍ഡിഡേറ്റ്‌സിനേയും 1000 പെയ്ഡ് റിക്രൂട്ടേഴ്‌സിനേയുമാണ് പ്രതീക്ഷിക്കുന്നത്. 50 കോടിയാണ് വരുമാനം പ്രതീക്ഷിക്കുന്നത്. ഐ ഒ എസും ആന്‍ഡ്രോയിഡും കൊണ്ടുവരുവാനും യു കെയിലും സംരംഭം വളര്‍ത്താനും പദ്ധതിയിടുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെ യു എസ്, ആസ്‌ട്രേലിയ, ജപ്പാന്‍, ഫ്രാന്‍സ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലും സംരംഭം ആരംഭിക്കാനും ഉദ്ദേശിക്കുന്നുണ്ട്.