കഠിനാധ്വാനത്തിന്റെ പാഠങ്ങള്‍ നല്‍കി മനീഷ റെയ്‌സിങ്കാനി

കഠിനാധ്വാനത്തിന്റെ പാഠങ്ങള്‍ നല്‍കി മനീഷ റെയ്‌സിങ്കാനി

Monday November 09, 2015,

3 min Read

ലോജി നെക്സ്റ്റിന്റെ സ്ഥാപകരില്‍ ഒരാളായ മനീഷ റെയ്‌സിങ്കാനിയുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചത് ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗുമായുള്ള കൂടിക്കാഴ്ചയായിരുന്നു. മാര്‍ക്ക് തന്റെ വനിതാ സഹപ്രവര്‍ത്തകയായ ഷെറില്‍ സാന്‍ഡ്ബര്‍ഗിനെക്കുറിച്ച് മനീഷയോട് സംസാരിച്ചു. ലോകപ്രശസ്ത ടോക് പ്ലാറ്റ്‌ഫോമായ ടെഡ് ടോക്കില്‍ ഷെറിലിന്റെ പ്രഭാഷണം മനീഷയുടെ മനസില്‍ തൊടുന്നതായിരുന്നു. സ്ത്രീയെന്ന നിലയില്‍ പ്രതിബന്ധങ്ങളെ അതിജീവിക്കാന്‍ ഷെറിലിന്റെ വാക്കുകള്‍ മനീഷക്ക് പ്രചോദനമായി. 

image


സ്ത്രീകളോടുള്ള അവഗണന നിറഞ്ഞ ചവിട്ടു പടികള്‍ താണ്ടിയാണ് മനീഷ തന്റെ തന്റെ വിജയത്തിലേക്ക് നടന്നു കയറിയത്. കമ്പനിയുടെ സാങ്കേതിക ഉത്പന്ന വശങ്ങള്‍ നിയന്ത്രിച്ചിരുന്ന മനീഷക്ക് ആ പരിഗണന പലപ്പോഴും ലഭിച്ചിരുന്നില്ല. ബിസിനസ്സ് കൂടിക്കാഴ്ചകളില്‍ പലപ്പോഴും സാങ്കേതിക വിദ്യയുടെ നേതൃസ്ഥാനം മനീഷയുടെ പാര്‍ട്ട്ണര്‍ ആയ ആണ്‍ സുഹൃത്താണ് നിര്‍വഹിക്കുന്നതെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു. യാഥാര്‍ഥത്തില്‍ മറ്റുള്ളവരുടെ ഈ ചിന്തകള്‍ തന്നെ തളര്‍ത്തുകയല്ല, മറിച്ച് കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടതിന്റെ ആവശ്യകതെയെയാണ് ഓര്‍മ്മപ്പെടുത്തിയതെന്ന് മനീഷ ഓര്‍മ്മിച്ചെടുക്കുന്നു. ആ നിലക്ക് ഐ ബി എം, സി ഇ ഒ ആയ ഗിന്നി റോമെട്ടി, ഷ്രെയ്ല്‍ ഷാന്‍ബെര്‍ഗ് എന്നിവരാണ് മനീഷയെ ജീവിതത്തില്‍ സ്വാധീനിച്ച രണ്ട് പ്രധാന വ്യക്തികള്‍. കുടുംബ സംരംഭങ്ങളുടെ ചുക്കാന്‍ വീട്ടിലെ പുത്രനെ എല്‍പ്പിക്കുന്നതുപോലെയായിരുന്നു അന്നത്തെ ബിസിനസ്സുകളും. എന്നാല്‍ മനിഷ കുടുംബങ്ങളുടെ കണക്കുകൂട്ടലിനപ്പുറത്തേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചു.

മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ മനീഷ മാസ്‌ടെക്കില്‍ ഒരു സോഫട് വെയര്‍ എന്‍ജിനിയറായി പ്രവേശിച്ചു. ആറു മാസത്തിനുള്ളില്‍ അവള്‍ മനസിലാക്കി അവള്‍ക്ക് ജീവിതകാലം മുഴുവന്‍ ഇത്തരമൊരു കോര്‍പ്പറേറ്റ് ജോലിയില്‍ സംതൃപ്തി കണ്ടെത്താന്‍ കഴിയില്ലെന്ന്. ഇത് മനസിലാക്കിയെങ്കിലും അവള്‍ ജോലിയില്‍ തുടരുകയായിരുന്നു. എന്നാല്‍ 2009ല്‍ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജോലിയില്‍ നിന്നും പിരിച്ചുവിട്ട നൂറുകണക്കിന് ആളുകളില്‍ അവളും ഉള്‍പ്പെട്ടു.

അവളുടെ കോര്‍പ്പറേറ്റ് ഘട്ടം കഴിഞ്ഞതോടെ പുതിയ ചില കാര്യങ്ങള്‍ പഠിക്കാന്‍ മനീഷ തീരുമാനിച്ചു. കൂടുതല്‍ മികച്ച അവസരങ്ങള്‍ എങ്ങനെ പ്രയോജനപ്രദമാക്കാമെന്ന് അവള്‍ ചിന്തിച്ചു. പിന്നീട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ മാസ്റ്റര്‍ ഡിഗ്രി നേടി. യു എസില്‍ ഐ ബി എമ്മില്‍ ജോലി നോക്കുകയും ചെയ്തു. 2010ല്‍ ന്യൂയോര്‍ക്കിലാണ് തന്റെ സഹപ്രവര്‍ത്തകനായ ദ്രുവിലിനെ മനിഷ കാണുന്നത്. ലോജ്സ്റ്റിക്‌സ് ബിസിനസ്സിലെ സങ്കീര്‍ണതയും പ്രശ്‌നങ്ങളേയും കുറിച്ച് അവര്‍ ചര്‍ച്ച ചെയ്തു. അവിടെവെച്ചാണ് തങ്ങളുടെ ആദ്യ ഉത്പന്നത്തെക്കുറിച്ച് അവര്‍ ചര്‍ച്ച ചെയ്യുന്നത്. തുടര്‍ന്ന് മനീഷ ഇന്ത്യയിലേക്ക് തിരിച്ചെത്തി.

ഈ മേഖലയില്‍ അധികം സ്ത്രീകള്‍ ഇല്ലാതിരുന്നിട്ടും ഈ മേഖലയില്‍ തന്നെ ജോലി നോക്കാന്‍ തനിക്ക് താത്പര്യം ഉണ്ടായി. പല ബിസിനസ്സ് കൂടിക്കാഴ്ചകളിലും ഏക പെണ്‍തരി താന്‍ മാത്രമായിരുന്നു. അത് തനിക്കൊരു വെല്ലുവിളിയായിരുന്നു. എന്നാല്‍ ഈ മേഖലയിലേക്ക് സ്ത്രീകള്‍ കടന്നുവരാത്തതില്‍ നിരാശയുമുണ്ടായിരുന്നു.

മനീഷ സ്‌കൂളില്‍ പഠിക്കുന്നകാലത്ത് പത്താം ക്ലാസ് വരെ പെണ്‍കുട്ടികളുടെ നിരക്ക് ആണ്‍കുട്ടികളേക്കാള്‍ ഒട്ടും കുറവല്ല എന്നാണ് കരുതിയിരുന്നത്. എന്നാല്‍ പ്ലസ്ടുവില്‍ എത്തിയപ്പോള്‍ ഇത് വീണ്ടും കുറഞ്ഞു. സ്‌കൂളില്‍ 40 ശതമാനം ആയിരുന്നത്, കോളജില്‍ 30 ശതമാനവും മാസ്റ്റര്‍ ഡിഗ്രി ചെയ്യുമ്പോള്‍ 20 ശതമാനമായും മാറി. കൃത്യമായ ഉപദേശവും പ്രേരണയും പെണ്‍കുട്ടികള്‍ക്ക് ചെറിയപ്രായം മുതല്‍ ലഭിക്കാത്തതാണ് ഇത്തരം ചിന്താഗതികള്‍ക്ക് പ്രധാന കാരണം. സാമൂഹികമായ പ്രതീക്ഷകളും സ്ത്രീകളെക്കാള്‍ പുരുഷന്‍മാരിലാണ് കൂടുതല്‍ അര്‍പ്പിക്കുന്നത്.

എന്നാല്‍ ലോജിനെക്സ്റ്റില്‍ ഇപ്പോഴത്തെ വനിതാ ടിം ലീഡര്‍മാര്‍ നാളെ പുതിയ സ്റ്റാര്‍ട്ട് അപ്പിന്റെ മേധാവികളായി കാണാനാണ് ആഗ്രഹിച്ചിരുന്നത്. മനീഷ ഒരു ഉത്പന്നത്തിനായി പുതിയ രീതികള്‍ പരീക്ഷിക്കാനും അശ്രാന്ത പരിശ്രമം നടത്താനും ശ്രമിച്ചിരുന്നു. ഓടോ ടീമിനും കിട്ടിയിരുന്ന അവസരങ്ങള്‍ കമ്പനിയുടെ മാത്രമല്ല അവരുടെ വ്യക്തിപരമായ വളര്‍ച്ചക്കും ഉതകുന്നതാകണമെന്ന് അവള്‍ ആഗ്രഹിച്ചിരുന്നു. കഴിവുള്ള വ്യക്തികള്‍ക്ക് പ്രോത്സാഹനം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി വിദേശ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തുന്നവരെ പ്രോത്സാഹിപ്പിക്കാനും ശ്രമിക്കും. അത്തരത്തില്‍ കഴിവുള്ള ധാരാളം പേര്‍ വിദേശത്ത് നിന്നും എത്തിയിരുന്നു. ഇവര്‍ക്ക് അവസരം നല്‍കാന്‍ കമ്പനി തയ്യാറായി. മനീഷയുടെ സംരംഭത്തിന് വീട്ടുകാരില്‍ നിന്നും ലഭിച്ച പിന്തുണ വളരെ വലുതായിരുന്നു. സ്ത്രീകളിലേക്കെത്തുന്ന മേഖലയായി ഇത് വളര്‍ന്നുവരുന്നേയുള്ളൂ എന്ന് മനസിലാക്കിയിട്ടും കുടുംബം മനിഷക്കൊപ്പം നിന്നു.

image


സ്ഥാപക എന്ന നിലയില്‍ നേതൃത്വം കൊടുക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ മനിഷക്ക് നേരിടേണ്ടിവന്ന മറ്റൊരു വെല്ലുവിളി സ്ത്രീകളുടേയും പുരുഷന്‍മാരുടേയും സംഘത്തിലെ എണ്ണം തുലനം ചെയ്യുകയായിരുന്നു. പണ്ട് കാലം മുതല്‍ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പുകളിലെല്ലാം പുരുഷന്‍മാരാണ് നിയന്ത്രിച്ചിരുന്നത്. അവിടെ പുരുഷന്‍മാരുടെ എണ്ണവും കൂടുതലാണ്. സ്ത്രീകളുടെ നിയന്ത്രണത്തിലുള്ള കമ്പനികളുടെ അഭാവമാണ് ഈ രംഗത്ത് സ്ത്രീകളുടെ എണ്ണം കുറയാന്‍ പ്രധാനമായും കാരണമായി കരുതുന്നത്. സ്ത്രീകള്‍ക്ക് പ്രചോദനം നല്‍കാന്‍ മുന്നോട്ടുവരാന്‍ അന്ന് ആരും തയ്യാറായിരുന്നില്ല.

തനിക്ക് കൂടുതല്‍ പ്രചോദനമായത് തന്റെ സഹപ്രവര്‍ത്തകനായ ദ്രുവില്‍ സാംഘ്‌വിയും നിക്ഷേപകനായ സഞ്ചയ് മെഹ്ത ഉപദേശകനായ മാര്‍ക് ദേശാന്തിസ് എന്നിവരാണ്. സംരംഭത്തെ കൂടുതല്‍ മികച്ചതാക്കി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് പറയുമ്പോള്‍ മനിഷയുടെ കണ്ണുകളില്‍ ഇനിയും പാതകള്‍ പിന്നിടാനുള്ള ഊര്‍ജ്ജം അവശേഷിക്കുന്നു.