സ്വപ്‌നങ്ങള്‍ എഴുതി വിജയത്തിലേക്ക് നടന്ന ദെബ്‌ലീന

സ്വപ്‌നങ്ങള്‍ എഴുതി വിജയത്തിലേക്ക് നടന്ന ദെബ്‌ലീന

Tuesday November 10, 2015,

4 min Read

കുട്ടിക്കാലത്ത് ഭവിയില്‍ ആരാകണമെന്നുള്ള ചോദ്യത്തിന് ദെബ്‌ലീന ചക്രബര്‍ത്തിക്ക് ഒരുപാട് മറുപടികള്‍ ഉണ്ടായിരുന്നു. ആറാം വയസ്സില്‍ ഡോക്ടര്‍ ആകണെമെന്നും പതിനാലാം വയസ്സില്‍ തന്റെ ചേച്ചിയെപ്പോലെ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിക്കണമെന്നുമായി. എന്നാല്‍ ഇരുപതാമത്തെ വയസ്സില്‍ കോളേജില്‍ ആരോ പറഞ്ഞ് കൊടുത്ത എന്‍വയോണ്‍മെന്റല്‍ മാനേജ്‌മെന്റിലും ഇന്റലിജന്‍സ് ബ്യൂറോയില്‍ ഫോറന്‍സിക് അനലിസ്റ്റും ആകമെന്നായിരുന്നു മോഹം. എന്നാല്‍ അവസാനം പറഞ്ഞ ആഗ്രഹം പെട്ടെന്ന് തന്നെ ഉപേക്ഷിച്ചു. ഇതെല്ലാം കഴിഞ്ഞ് അവശേഷിച്ചത് എഴുതാനുള്ള ആഗ്രഹമായിരുന്നു. 2002ല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കോണമിക്‌സില്‍ നിന്ന് പൊളിറ്റിക്കല്‍ എക്കണോമിക്‌സില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടി. ഇതിന് ശേഷം കിട്ടുന്ന നല്ല നല്ല അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനെയും എഴുത്തുമായി മുന്നോട്ട് പോയി. കല, സംസ്‌കാരം,സാഹിത്യം, ഫാഷന്‍, പോപ്പ് സംസ്‌കാരം എന്നിവയെ കുറിച്ച് നിരവധി ലേഖനങ്ങള്‍ എഴുതി. ഇതെല്ലാം തന്നെ ദേശീയ പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ 'മാന്‍സ് വേള്‍ഡിന്' വേണ്ടി ഫലിത രൂപത്തിലുള്ള ഒരു ലേഖനം തയ്യാറാക്കി വരുന്നു. ഇതില്‍ ഇന്ത്യയില്‍ ഇന്നത്തെ സ്ത്രീകളും പുരുഷന്‍മാരും അനുഭവിക്കുന്ന ബന്ധങ്ങളിലെ വിള്ളലിനെ കുറിച്ച് നന്നായി ചിത്രീകിരിക്കുന്നു.

image


ഇപ്പോള്‍ ദെബ്‌ലീന ലണ്ടനിലെ എം.ജി.എം വേള്‍#് വൈഡ് ടെലിവിഷന്‍ ഗ്രൂപ്പിന്റെ കണ്ടന്റ് ലൈസന്‍സിങ്ങ് ഡയറക്ടര്‍ ആണ്. 'ഞാനിപ്പോള്‍ എന്റര്‍ടെയിന്‍മെന്റ് ഡിസ്ട്രിബ്യൂഷനിലാണ് ജോലി ചെയ്യുന്നത്. പല സീരിയലുകളുടെയും ചിത്രങ്ങളുടെയും ലൈസന്‍സിങ്ങും വിതരണവുമാണ് ഇവിടെ ചെയ്യുന്നത്. ചുരുക്കി പറഞ്ഞാല്‍ ഇപ്പോള്‍ നിങ്ങള്‍ സ്റ്റാര്‍വേള്‍ഡില്‍ 'ട്രാന്‍സ്‌ഫോമേഴ്‌സ്' കാണമെന്നിരിക്കട്ടെ ആ ചാനല്‍ അതിന്റെ നിര്‍മ്മാതാക്കളില്‍ നിന്ന് സംപ്രേക്ഷണം ചെയ്യാനുള്ള അനുമതി തീര്‍ച്ചയായും വാങ്ങണം' തന്റെ ജോലിയെക്കുറിച്ച് അവര്‍ പറയുന്നു.

ഇത്രയും വിജയകരമായ കരിയര്‍ എങ്ങനെ രൂപപ്പെടുത്തി എന്ന ചോദ്യത്തിന് അവര്‍ ഇങ്ങനെ മറുപടി നല്‍കി. 'യാദൃശ്ചികമായി എന്തെങ്കിലും നല്ലത് സംഭവിക്കുന്നുണ്ടോ?' എങ്ങനെ എന്നതല്ല ഇവിടെ പ്രസക്തം. അവര്‍ പറയുന്നു. 'എല്‍.എസ്.ഇയില്‍ നിന്ന് പൊളിറ്റിക്കല്‍ എക്കോണമിയില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി നേടിയതിന് ശേഷം ഞാന്‍ ഒരു പത്രപ്രവര്‍ത്തകയാകാന്‍ ആഗ്രഹിച്ചു. അങ്ങനെ ടൈംസ് ഓഫ് ഇന്ത്യയില്‍ ജോബ് ഇന്റര്‍വ്യൂവിനായി ചെന്നു. ആ സമയത്ത് എനിക്ക് മറ്റൊരു അവസരവും കിട്ടിയിരുന്നു. ഇന്ത്യന്‍ എക്‌സ്പ്രസില്‍ അസി. എഡിറ്ററുടെ ഒഴിവില്‍. ഈ ഇന്റര്‍വ്യൂ സമയത്ത് ബെന്നറ്റ് കോള്‍മാന്‍ കമ്പനി ലിമിറ്റഡിന്റെ എന്ന പ്രസിഡന്റ് എന്ന സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ്ങ് ഡിവിഷനിലേക്ക് നിയമിച്ചു. എന്നാല്‍ എഡിറ്റോറിയലില്‍ കൂടുതല്‍ പണിയും ശമ്പളം തീരെ രുറവുമായിരുന്നു. അത് എന്റെ ഭാവിയുടെ ഗതി തന്നെ മാറ്റി. ഉള്ളടക്കം തയ്യാരാക്കുന്നതില്‍ നിന്ന് പണമിടപാടിലേക്ക് എത്തി. എന്റെ രണ്ടാമത്തെ ഏറ്റവും വലിയ മാറ്റമുണ്ടായത് പ്രിന്റിങ്ങില്‍ നിന്ന് ടെലിവിഷനിലേക്ക് പോയപ്പോഴാണ്. അവിടെ എത്തി മൂന്ന് മാസത്തിനുള്ളില്‍ ഒരു യാത്രക്ക് പോകേണ്ടിവന്നു. എം.ഐ.പി.ടി.വി എന്ന ആശമിിൗമഹ ഠലഹശ്ശശെീി ാമൃസല േലേക്ക്. ടി.വി ലൈസന്‍സിങ്ങിനെ കുറിച്ച് മനസ്സിലാക്കാനാണ് പോയതെങ്കിലും അവിടെ ചിലര്‍ മുന്‍കോപികളായ വിതരണക്കാരായിരുന്നു. ഇന്ന് അതെല്ലാം ആലോചിക്കുമ്പോള്‍ എനിക്ക് വളരെ അഭിമാനം തോന്നുന്നു.

ഇന്ന് അവരുടെ ഒരു ദിവസം എന്ന് പറയുന്നത് ക്ലയിന്റുകളുടെ ഇമെയിലുകള്‍, ഫോണ്‍കോള്‍ എന്നിവയിലൂടെയുള്ള സഞ്ചാരമാണ്. കൂടാതെ കരാറില്‍ ഏര്‍പ്പെടുന്നതിന്റെ വിവിധ ഘട്ടങ്ങളുമുണ്ട്. ഒരു കരാര്‍ ഉണ്ടാക്കുക, അത് നടപ്പിലാക്കുക, പൂര്‍ത്തീകരിക്കുക, ബജറ്റ് ഉണ്ടാക്കുക, സെയില്‍സ് സ്റ്റാറ്റസിന്റെ റിപ്പോര്‍ട്ട് നല്‍കുക ഇതൊക്കെ ചെയ്യേണ്ടി വരുന്നു. അവര്‍ കണ്ടന്റ് ഡിസ്ട്രീബ്യൂഷനില്‍ ആയത് കൊണ്ട് ലണ്ടനിലെ എം.ജി.എം ഓഫീസുമായി ബന്ധപ്പെട്ട ഇ.എം.ഇ.എ പ്രദേശങ്ങലിലേക്ക് പോകേണ്ടി വരും. അതിനാല്‍ യാത്രകളെ കുറിച്ച് മുന്‍കൂട്ടി നിശ്ചയിക്കേണ്ടി വരും. അവരുടെ ജീവിതത്തില്‍ നിരവധി യാത്രകള്‍ ഉണ്ട്. കാന്‍, എം.ഐ.പി.ടി.വി, എം.ഐ.പി.സി.ഒ.എം എന്നീ വേദികളില്‍ കഴിഞ്ഞ 10 വര്‍ഷമായി സ്ഥിരമായി പങ്കെടുക്കാറുണ്ട്.

ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യേണ്ടി വരുന്ന അവര്‍ക്ക് ചില രസകരമായ ഇഷ്ടങ്ങളുണ്ട്. ഈ ലോകത്തുള്ള എല്ലാ ഭക്ഷണങ്ങളും കഴിച്ച് നോക്കാറുണ്ട്. അവരും തന്റെ സുഹൃത്തായ മറിയം മാമാജി എന്ന ഫോട്ടോഗ്രാഫറുമായി ചേര്‍ന്ന് ഒരു ഫുഡ് ബ്ലോഡ് തുടങ്ങി. 'മെയ്ഡ് ഇന്‍ ഉമാമി' ചില ഭക്ഷണത്തെ കുറുച്ചുള്ള അഭിപ്രായങ്ങളാണ് അതിലുള്ളത്. ഈ വര്‍ഷം ദെബ്‌ലീനക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാനുണ്ട്. 'ഞാന്‍ യൂറോപ്പിലെ ചില പ്രദേശങ്ങള്‍ നോക്കി വച്ചിട്ടുണ്ട്. അവിടെ കൂടുതല്‍ മനസിലാക്കിയ ശേഷം ഒരു ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്നു. എനിക്ക് തോന്നുന്നത് ദക്ഷിണാഫ്രിക്ക, ഗ്രീസ്, ദുബായ്, അയര്‍ലണ്ട് എന്നിവിടങ്ങളിലെ ആള്‍ക്കാരുമായി ബന്ധം സ്ഥാപിക്കാന്‍ ഒരു അവസരം ലഭിച്ചാല്‍ അത് വളരെ അമൂല്യമായ പാഠം പഠിക്കാന്‍ സഹായിക്കും. എല്ലാവര്‍ക്കും അവരുടെ വിജയത്തില്‍ അത്ഭുതമാണ്. എന്നാല്‍ അവര്‍ക്ക് നല്‍കുന്ന വിജയങ്ങളുടെകണക്ക് ദെബ്‌ലീന ശ്രദ്ധിക്കാറേ ഇല്ല.

വെല്ലുവിളികളെ കുറിച്ച് ദെബ്‌ലീന ഇങ്ങനെ പറയുന്നു. 'വെല്ലുവിളികള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇത് എന്റെ ഭാവിയുടെ മദ്ധ്യ ഘട്ടത്തേക്ക് കടക്കുകയാണ്. എന്റെ തന്നെ ക്ഷമയില്ലായ്മയും യുക്തിയില്ലായ്മയും എന്റെ ഭാവിയില്‍ വെല്ലുവിളിയായി വന്നിട്ടുണ്ട്. പിന്നെയുള്ളത് സ്ത്രീ എന്ന നിലക്ക് സമൂഹത്തിനുള്ള ധാരണണകളാണ്.' ജീവിതത്തിലെ ഏറ്റവും വലിയ വീഴ്ചയെക്കുറിച്ച് ഇങ്ങനെ പറയുന്നു. 'ജീവിതം ഒരിക്കലും റോസാ പൂകള്‍ നിറഞ്ഞ മെത്ത ആയിരിക്കണമെന്നില്ല. എന്നാല്‍ തിരിഞ്ഞ് നോക്കുമ്പോള്‍ അങ്ങനെ ഒരു വീഴ്ച ഇതുവരെ ഉണ്ടായിട്ടില്ല. എല്ലാ പ്രശ്‌നങ്ങള്‍ക്കും അതിന്റെതായ കാരണങ്ങളുണ്ട്. അതുകൊണ്ട് തിരിഞ്ഞു നേക്കുമ്പോള്‍ വിഷമം തോന്നാറില്ല.'

image


ഫാഷന്‍ എന്ന് പറയുന്നത് ഈ ലോകത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനുള്ള ഒരു തുറുപ്പുചീട്ടാണ്. എന്റെ വ്യക്തിത്വ വികസനത്തിന് ഏറെ സ്വാധീനിച്ചതും ഫാഷന്‍ തന്നെ. ഫാഷന്‍ പുറംലോകത്തിനെതിരെയുള്ള ഒരു ആയുധമാണ്. ഞാന്‍ എന്നെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതിന്റെ തെളിവാണ്. ഓരോ ദിവസവും എനിക്ക് പറയാനുള്ള കഥകള്‍ എന്റെ വസ്ത്രങ്ങളിലൂടെയാണ് ഞാന്‍അറിയിക്കുന്നത്. ദെബ്‌ലീനക്ക് ഇഷ്ടപ്പെട്ട ആഭരണങ്ങളെ കുറിച്ച് പറയുകയാണങ്കില്‍ ഏറ്റവും പ്രിയം എമറാള്‍ഡ് ആണ്. 'ഒരു എമറാള്‍ഡിന്റെ ആ പച്ച നിറം കാണുമ്പോള്‍ ഒരു പച്ചപ്പ് നിറഞ്ഞ കാട് ഓര്‍മ്മ വരും. കുട്ടിക്കാലത്ത് കഥകളില്‍ കേള്‍ക്കാറുള്ള തെളിഞ്ഞതും ശാന്തവും മാന്തികവുമായ ആ പ്രദേശം അതിമനോഹരമായി തോന്നാറുണ്ട്.

2011 ഡിസംബറിലായിരുന്നു ദേബ്‌ലീനയുടെ വിവാഹം. കോളേജില്‍ പഠിക്കുമ്പോള്‍ ഉണ്ടായ ചില അനുഭവങ്ങള്‍ ചേര്‍ത്താണ് മാന്‍സ് വേള്‍ഡ് മാസികയില്‍ ലേഖനം എഴുതുന്നത്. കല്ല്യാണത്തിന് മുമ്പുള്ള ജീവിതം വളരെ രസകരമായിരുന്നു. ഞങ്ങള്‍ കാണുന്നതിന് മുമ്പ് ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. എന്റെ കല്ല്യാണത്തിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ ഞാന്‍ ഒരു തമാശ പറഞ്ഞു. 'നമ്മള്‍ രണ്ട് പേര്‍ക്കും രണ്ട് മുറികളുണ്ട്. ഈ രണ്ട് മുറിയെയും തമ്മില്‍ ബന്ധിപ്പിക്കാന്‍ വേറൊരു വാതില്‍ ഉണ്ട്. ഇങ്ങനെയാണ് ഞാന്‍ വിചാരിച്ചിരുന്നത്.' പാവം ഇതുകേട്ട് അദ്ദേഹം ചിരിച്ചു. എന്നാലിപ്പോള്‍ ഞങ്ങള്‍ക്ക് ഒരു ദിവസം പോലും പിരിഞ്ഞിരിക്കാന്‍ കഴിയില്ല.

'വിവാഹ ജീവിതം വളരെ വൈകാരികമാണ്. മറ്റുള്ളവരുടെ വിവാഹ ജീവിതം പുറത്ത് നിന്ന് കാണുന്നത് പോലെയല്ല. അത് ഒരു സൂപ്പര്‍ സൂം ലെന്‍സ് പോലെയാണ്. ഒരു ക്ലോസ് അപ്പ് വ്യൂ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരിക്കലും വിവാഹം ചെയ്യരുത്.' അവര്‍ പറഞ്ഞു. അവസാനമായി രണ്ട് ചോദ്യങ്ങള്‍ക്ക് കൂടി അവര്‍ ഉത്തരം പറഞ്ഞു. ഒന്നാമത്തേത് അവരുടെ സന്തോഷത്തിന്റെ രഹസ്യം എന്തായിരുന്നു എന്നതിന് മറുപടി ഇതായിരുന്നു. 'സത്യസന്ധമായ സ്‌നേഹവും മനസ്സും പിന്നെ പണവും നല്ല ആരോഗ്യവവും. രണ്ടാമത്തേത് വരും തലമുറക്കുള്ള ഉപദേശമായിരുന്നു. 'ഞാന്‍ മൂന്ന് ഉപദേശം കൊടുക്കാന്‍ ആഗ്രഹിക്കുന്നു. 1. നിങ്ങള്‍ ചിന്തിക്കുന്നതിലും അപ്പുറത്താണ് നിങ്ങളുടെ ശക്തി. 2. സ്വയം മോശമായി കാണരുത്. 3. നിങ്ങളുടെ ആഹാര രീതി നന്നായി ശ്രദ്ധിക്കുക.