ഒരു ചിറകും പ്രാര്ത്ഥനയും: മാല്തി ബോജ്വാനിയുടെ കഥ

0


മാലതി ബോജ്വാനി ഒരു ജീവതത്ത്വശാസ്ത്ര പരിശീലകയും ജീവിത പാടവ അദ്ധ്യാപകയുമായത് ചുറ്റിലുമുള്ളവര്ക്ക് ജീവിതത്തിന്റെ നിറങ്ങള് പകര്ന്ന് നല്കാന് വേണ്ടി ആയിരുന്നു. സ്വയം കഷ്ടപ്പാടുകളോട് പൊരുതുകയും മറ്റുള്ളവര്ക്ക് ജീവിതത്തില് തണലാവുകയും ചെയ്യുന്ന ഇവര് ഏവര്ക്കും ഉള്‌കൊള്ളാനാകുന്ന ഒരുദാഹരണമാണ്. അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചും ദുഃഖങ്ങളെക്കുറിച്ചും വിജയപരാജയങ്ങളെ കുറിച്ചും ഇവിടെ വായിക്കൂ.

സ്വകാര്യ പ്രതിസന്ധികളോടുള്ള യുദ്ധം

ഇന്തോനേഷ്വയില് ഒരു ഇംഗ്ലീഷ് അദ്ധ്യാപകയായിട്ടാണ് മാല്തി ജീവിതം ആരംഭിച്ചത്. തുടര്ന്നവര് രത്‌നങ്ങളെക്കുറിച്ചും ഫാഷന് ഡിസൈനിങ്ങും പഠിച്ചു. പിന്നീട് ആസ്‌ട്രേലിയയിലേയ്ക്ക് കുടുംബ ബിസിനസ്സില് പങ്കാളിയാകാന് വന്നെങ്കില് നേരത്തെ കല്ല്യാണം കഴിച്ച് വിട്ടതിനാല് സമാധാനപ്പൂര്ണ്ണമായൊരു കുടുംബ ജീവിതം ആയിരുന്നു മാല്തിയുടെ മനസ്സില്. അധികനാളുകള് കഴിയുന്നതിന് മുന്പ് ആ ബന്ധം അവസാനിക്കുകയും മകളുടെ ഉത്തരവാദിത്തം ഏറ്റെടുത്തതോടെയുമാണ് മാല്തിയുടെ ജീവിതം മാറിത്തുടങ്ങിയത്.

''ഹൂമന് പൊട്ടെന്ഷ്യല് മൂവ്‌മെന്റിന്റെ ഭാഗമായി നടന്ന കോഴ്‌സും, ടോണി റോബിന്‌സിന്റെ സെമിനാറുമാണ് എന്നെ വ്യക്തിത്വ വികസനത്തിന്റെ പാതയിലേയ്ക്ക് നയിച്ചത്. അവിടെ കോച്ചിംഗ് നല്കിയതിലൂടെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്ത് ഞാന് നേടാന് പഠിച്ചു.'', മാല്തി തന്റെ തുടക്കത്തെ കുറിച്ച് സംസാരിച്ചപ്പോള് ഇങ്ങനെ പറഞ്ഞു .

അന്താരാഷ്ട്ര കോച്ച് ഫെടറേഷനില് ലൈഫ് കോച്ചായി മാല്തി അംഗത്ത്വം നേടി. ഒരു സംരംഭം തുടങ്ങാനായിരുന്നു ആഗ്രഹമെങ്കിലും മാര്ക്കറ്റിനെ കുറിച്ച് അധികം അറിയാത്തതിനാല് താല്കാലികമായി അനിനെ മാറ്റി വെച്ചു. തുടക്കങ്ങളില്, 2000ല് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മാല്തി കടന്ന് പോയത്. '' നിരവധി ആളുകള് എന്നോട് ഒരു ജോലി തേടാന് ഉപദേശിച്ചു. എന്നാല് അന്ന് ഞാന് അനുഭവിച്ച കഷ്ടപ്പാടിന്റെ പ്രതിഫലം എനിക്ക് ഇന്ന് ലഭിക്കുന്നുണ്ട് ''. തളരാത്ത പരിശ്രമങ്ങളും ദൈവത്തിലുള്ള വിശ്വാസവുമായിരുന്നു മാല്തിയെ പിടിച്ചുനില്ക്കാന് സഹായിച്ചത്. തന്റെ അനുഭവങ്ങളെ അവര് 'ബ്രേക്ക് അപ്പില് നിന്നും പുനര്ജ്ജനിക്കാനുള്ള 7 വഴികള്' എന്ന ലേഖനത്തില് ഏഴുതിയിട്ടുണ്ട്.

ജീവിതത്തിന്റെ കയ്പ്പുകളെ മധുരമാക്കി മാറ്റാന് പഠിപ്പിക്കുന്ന മാല്തി പലര്ക്കും പ്രചോദനമാണ്. ''തുടക്കങ്ങളില് ഞാന് ഭയങ്കരമായി തടിച്ച ശരീരപ്രകൃതക്കാരി ആയിരുന്നു . ഇന്ന് ഒരു ഔണ്‌സ് തൂക്കം പോലു അമിതമായി എന്നിലില്ല''.''എന്റെ സന്തോഷം എന്റെ പ്രവര്ത്തികളിലാണെന്ന് ഞാന് തിരിച്ചറിഞ്ഞു. എന്നോട് തന്നെയാണെനിക്ക് പ്രണയം തോന്നേണ്ടത്. അപ്പോള് മാത്രമേ നാം ചെയ്യുന്നതില് നമുക്ക് സ്വയം സന്തോഷം കണ്ടെത്താന് കഴിയുകയുള്ളൂ.''

സംരംഭകയിലേയ്ക്കുള്ള യാത്ര

500ലധികം ആളുകള്ക്ക് ജീവിതത്തിനെ നല്ല വശങ്ങളില് നിന്നും നോക്കിക്കാണാന് മാല്തി പരിശീലനം നല്കി കഴിഞ്ഞു. ഓരോ വ്യക്തിക്കും തിരിച്ചുവരവിന്റെ പാത ഒരുക്കാന് മാസങ്ങളോളം മാല്തി ചിലവഴിക്കാറുണ്ട്. വ്യക്തിഗതമായും കോര്പ്പറേറ്റുകള്ക്കും സെമിനാറുകളും ക്ലാസ്സുകളും മാല്തിയുടെ സംരംഭമായ 'മള്ട്ടി കോച്ചിംഗ് ഇന്റര്‌നാഷ്ണല്' നല്കി വരുന്നു. ''ചെയ്തതില് ഏറ്റവും ഊഷ്മളമായത് മൈക്രോസോഫ്റ്റ് കമ്പനിയുടെ തലവന്മാര്ക്കായ് നടത്തിയതാണ്.

കോര്പ്പറേറ്റ് രംഗത്ത് പ്രവര്ത്തിച്ചിട്ടിലെങ്കിലും അവരില് നിലനില്ക്കുന്ന മാറ്റങ്ങള് കൊണ്ട് വരാന് എനിക്ക് കഴിഞ്ഞു.'', മാല്തി പറയുന്നു.

മാല്തിയുടെ 'ടോണ്ട് തിങ്ക് ഓഫ് ദി ബ്ലു ബാള്' എന്ന പുസ്തകം ബഹാസാ ഇന്തോനേഷ്യ ഭാഷയിലോട്ട് മൊഴി മാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അവരുടെ മറ്റൊരു പുസ്തകം, 'താങ്ക്ഫുള്‌നസ്സ് അപ്രസിയേഷന് ഗ്രാറ്റിട്ടൂഡ് ' രണ്ടാമത് അച്ഛടിച്ചു കൊണ്ടിരിക്കുന്നു. ഇനിയും വരും വര്ഷങ്ങളില് പുസ്തകങ്ങള് എഴുതാനുള്ള പുറപ്പാടിലാണ് മാല്തി .

നേരിട്ട് മാത്രമല്ല, സോഷ്യല് മീഡിയയിലൂടെയും യൂടുബ് ചാനലിലൂടെയും മാല്തി ആളുകള്ക്ക് പ്രചോദനമാകാറുണ്ട്. ''ജീവിതത്തിന്റെ നാനാതുറകളില് പെട്ട ആളുകളുമായ് ഞാന് ബന്ധപ്പെടാറുണ്ട്. ജീവതത്ത്വശാസ്ത്രമെന്നത് നാം എന്തില് നിന്നും എന്താകണം എന്നുള്ള പഠനമാണ്. ആന്തരികമായ് നാം എല്ലാവരും ഒരു പോലെ തന്നെയാണ് . എന്നാല് മാനസികമായ് നമുക്ക് എങ്ങനെ നാം ആയി മാറാം എന്നതാണ് ഞങ്ങള് പഠിപ്പിക്കുന്നത്.''

ലോകത്തിലെ എല്ലാ ജനങ്ങള്ക്കും, മുഖ്യമായി സ്ത്രീകള്ക്ക്, അവരാഗ്രഹിക്കുന്ന ജീവിതം ജീവിക്കാനുള്ള അവസരം ഉണ്ടാക്കുക എന്നതാണ് മാല്തിയുടെ സ്വപ്നം . ബാംഗ്ലുര്, ഇന്ദിര നഗറില് അടുത്ത് തന്നെ മാല്തിയുടെ മറ്റൊരു വ്യക്തിത്വ വികസന ശാല ബ്രയിന് സ്പ ആരംഭിക്കാനിരിക്കുന്നു. ഒപ്ര വിന്‌ഫ്രെ യെ തന്റെ മാതൃകയായി കണകാക്കുന്ന മാല്തി ഇന്ത്യന് ജനതയില് ഇന്നും നിലനില്ക്കുന്ന ജീവതത്ത്വശാസ്ത്രത്തെ പറ്റിയുള്ള കെട്ട് കഥകളെ പൊളിച്ചെഴുതേണ്ട ആവശ്യമുണ്ടെന്ന് പറയുന്നു.

ഒരു ലൈഫ് കോച്ചിനെയൊ, തെറാപിസ്റ്റിനെയൊ കാണുന്നത് ഇന്നും ഇന്ത്യയില് അപവാദമാണ്. അവിടെയാണ് മാല്തി ഇന്റര്‌നെറ്റന്റെ സഹായം സ്വീകരിക്കുന്നത്. ''ഓണ്‌ലൈനിലാകുബോള് സ്വകാര്യത നിലനിര്ത്തി കൊണ്ട് തന്നെ ആളുകള്ക്ക് സേവനങ്ങള് ലഭ്യമാക്കാന് സാധിക്കും''.

ഇനിയും പല പ്രദേശങ്ങളിലേയ്ക്കും തന്റെ ബിസിനസ്സ് വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് മാല്തി. ഈ വിജയത്തിന് എന്നും ഒപ്പം നിന്നത് ആസ്‌ട്രേലിയയില് പ്രസാധകയായി ജോലി നോക്കുന്ന 22കാരി മകളാണ്.

കടുത്ത പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മൂന്നു വഴികള് മാല്തിയുടെ വാക്കുകളിലൂടെ

1. കഴിഞ്ഞു പോയതിനെ കുറിച്ച് വിലപിച്ചിട്ട് ഒരു കാര്യവുമില്ല. ആ സമയത്ത് നമുക്ക് ശരി എന്ന് തോന്നിയതാണ് നാം ചെയ്തത്. പിന്നീട് അത് തെറ്റായി പോയി എന്ന് തിരിച്ചറിഞ്ഞാലും ഒന്നീം സംഭവിക്കാനില്ല.

2. എല്ലാ കാര്യങ്ങള്ക്കും പരിശ്രമം ആവശ്യമാണ്. ഒരിക്കലും കാരണങ്ങള് പറഞ്ഞ് സ്വയം ന്യായീകരിക്കാനുള്ള ഇട ഉണ്ടാക്കാതിരിക്കുക.

3.കഠിനം എന്ന് തോന്നുന്ന കാര്യങ്ങള് ചെയ്ത് പരിശീലിക്കുക. ഒരിക്കലും ഞാനിതിന് പ്രാപ്തയല്ല എന്ന് ചിന്തയില് കുടുങ്ങി പോകരുത്.