യാത്രകളെ ജീവിതത്തിന്റെ ഭാഗമായി കണ്ട് ആകാശ്

0

ഒരു 'ട്രാവല്‍പ്രണര്‍' എന്ന് ഈ യുവാവിനെ വിശേഷിപ്പിക്കുന്നതാകും നല്ലത്. കാരണം ഓരോ നിമിഷവും ഏതെങ്കിലും പുതിയ സംസ്ഥാനങ്ങളിലോ ചിലപ്പോള്‍ പുതിയ രാജ്യങ്ങളിലോ നമുക്ക് ഇയാളെ കാണാന്‍ സാധിക്കും.

ആകാശ് റാണിസണ്‍(ആകാശ് മിശ്ര) എന്ന ഈ ചെറുപ്പക്കാരന്‍ ഇതുവരെ 18000 കിലോ മീറ്റര്‍ സൈക്കിളില്‍ യാത്ര ചെയ്തിട്ടുണ്ട്. 48000 കിലോ മീറ്റര്‍ ഉല്ലാസ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയിലും ഭൂട്ടാനിലുമായി 80 നഗരങ്ങള്‍ സന്ദര്‍ശിച്ചു. 2013 മുതലാണ് ആകാശിന് യാത്രകളോട് പ്രണയം തോന്നിയത്. 'ദി ഗോള്‍ഡന്‍ ബേര്‍ഡ് ഫൗണ്ടേഷന്‍' എന്ന എന്‍ ജി ഒയുടെ സ്ഥാപകനും സി ഇ ഒയുമാണ് ആകാശ്. നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്ന ഒരു സംഘടനയാണിത്. മാത്രമല്ല അദ്ദേഹത്തിന്റെ യാത്രകളില്‍ നിന്ന് ലഭിച്ചിട്ടുള്ള പഠനങ്ങള്‍ പങ്കുവെയ്ക്കാനായി പല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും ക്ഷണം ലഭിക്കാറുണ്ട്. ഗ്രാഫിക് ഡിസൈന്‍, റെഡ് ഹാറ്റ് അംഗീകാരം ലഭിച്ച എഞ്ചിനീയര്‍, എത്തിക്കല്‍ ഹാക്കര്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നു. കൂടാതെ രാജസ്ഥാന്‍ സര്‍ക്കാരിന് കീഴില്‍ സൈബര്‍ വകുപ്പിലും ജോലി ചെയ്തിട്ടുണ്ട്.

ആകാശിന് 15 വയസ്സുള്ളപ്പോഴാണ് എന്‍ ജി ഒ സ്ഥാപിച്ചത്. ഇന്ന് ആകാശിന് 21 വയസ്സുണ്ട്. ഈ ഇന്‍ഡോര്‍കാരന്റെ കഥ ഇങ്ങനെ;

പേര് മാറ്റാന്‍ പ്രേരിപ്പിച്ച ഒരു യാത്ര

ആകാശ് ചെന്നൈയില്‍ നിന്ന് ബാംഗ്ലൂര്‍ വരെ ഒറ്റയ്ക്ക് സൈക്കിളില്‍ യാത്ര ചെയ്തിരുന്നു. ഈ യാത്രയുടെ അവസാനം തന്റെ പേര് അദ്ദേഹം മാറ്റി. ഇതുവരെ അച്ഛന്റെ കുടുംബത്തോട് വലിയ അടുപ്പം തോന്നിയിട്ടില്ല. അതുകൊണ്ടുതന്നെ നിലവിലെ പേര് മാറ്റി പുതിയ പേര് സ്വീകരിക്കാന്‍ തീരുമാനിച്ചു. അമ്മയുമായുള്ള ആഴത്തിലുള്ള ആത്മബന്ധം അവരുടെ പേര് കൂടെച്ചേര്‍ക്കാന്‍ പ്രേരിപ്പിച്ചു. 'റാണി' എന്നായിരുന്നു അമ്മയുടെ പേര്. ഇംഗ്ലീഷില്‍ മകന്‍ എന്നുകൂടി അര്‍ഥം വരുന്ന 'സണ്‍' കൂടെ ചേര്‍ത്ത് 'റാണിസണ്‍' എന്നായി. അങ്ങനെ ആകാശ് മിശ്ര ആകാശ് റാണി സെന്‍ ആയി മാറി.

ഭാവിയിലേക്ക് വഴിതെളിയിച്ച യാഥാര്‍ഥ്യം

നാണംകുണുങ്ങിയായ കൗമാരക്കാരനില്‍ നിന്ന് ഒരു സഞ്ചാരിയും സോഷ്യല്‍ എന്‍ട്രപ്രണറും ആയ കഥ. ആകാശിന് 14 വയസ്സുള്ളപ്പോള്‍ കമ്പ്യൂട്ടര്‍ അവനെ വളരെയധികം സ്വാധീനിച്ചു. കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് പോകാന്‍ അവന്‍ ആഗ്രഹിച്ചു. എന്നാല്‍ അവന്റെ അമ്മയ്ക് അതിനുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അന്ന് ആകാശിന് മനസ്സിലായി എല്ലാവരും തുല്ല്യരല്ല. തുല്ലയ അവസരങ്ങളും അല്ല ലഭിക്കുന്നത്. ഒരാള്‍ എവിടെ എത്തണം എന്ന തീരുമാനിക്കുന്നത് അവര്‍ വളറ്ന്ന് വരുന്ന സാഹചര്യമാണ്.

ഒരാള്‍ നിരാശനാകാന്‍ ഇതുതന്നെ ധാരാളമാണ്. എന്നാല്‍ ആകാശിന് ശക്തി നല്‍കിയത് വിവേകാനന്ദന്റെ ദര്‍ശനങ്ങളാണ്. നിര്‍ധനരായവര്‍ക്ക് താങ്ങും തണലുമാകാന്‍ അവന്‍ തീരുമാനിച്ചു. സാമൂഹ്യസാമ്പത്തിക അതിരുകള്‍ ഭേദിച്ച് ഇവരുടെ സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ ആകാശ് തീരുമാനിച്ചു, അങ്ങനെയാണ് 'ദി ഗോള്‍ഡന്‍ ബേര്‍ഡ് ഫൗണ്ടേഷന്‍' എന്ന എന്‍ ജി ഒ രൂപീകരിച്ചത്. ഇന്ത്യയിലെ നിര്‍ധനരായി വിദ്യാര്‍ഥികല്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതായിരുന്നു ലക്ഷ്യം. അന്ന് ആകാശിന് വസ്സ് 15.

കയ്യില്‍ നല്ലൊരു തുകയുടെ നകിഷേപമില്ല, ഒരു സ്ഥിര വരുമാനമില്ല, ഒരു എന്‍ ജി ഒ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിന്റെ നിയമ വശങ്ങള്‍ ഒന്നും പരിചിതമല്ല. ആകാശിന്റെ പ്രവര്‍ത്തനങ്ങളെ ഗൗരവമായി കാണാതിരിക്കാന്‍ ഇത്രയും തന്നെ ധാരാളം. 'ഒരു 15 വയസ്സുകാരന്‍ എന്ന നിലയില്‍ എത്രത്തോളം സമ്പാദിക്കാന്‍ കഴിയുമോ അത്രയും ഞാന്‍ പരിശ്രമിച്ചു. ടികോണ എന്ന ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡറില്‍ ഞാന്‍ ജോലി ചെയ്തു. കൂടാതെ ഒരു സെയില്‍ പേഴ്‌സണായി വീടുകള്‍ തോറും കയറിയിറങ്ങി. ഇതിനിടയില്‍ എന്റെ കയ്യിലുണ്ടായിരുന്ന സമ്പാദ്യം കൊണ്ട് എന്‍ ജി ഒ പ്രവര്‍ത്തിച്ചിരുന്നു.' ആകാശ് ഓര്‍ക്കുന്നു.

2011ല്‍ എന്‍ ജി ഒ രജിസ്റ്റര്‍ ചെയ്യാനായി ഒറ്റയ്ക്ക് ഡല്‍ഹിയിലേക്ക് പോയി. അവിടെ നിന്ന് അങ്ങോട്ട് ആകാശിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അവന്‍ ഒരു സാമൂഹിക സംരംഭകനായി മാറി. കൂടാതെ യാത്രയിലൂടെ മറ്റുള്ളവരെ സഹായിക്കുക എന്നത് തന്റെ ജീവിത ലക്ഷ്യമാണെന്ന് മനസ്സിലാക്കി.

എന്തൊക്കെയാണ് അവനില്‍ ഉള്ളത്?

ആകാശ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബാച്ചിലേഴ്‌സ് നേടിയിട്ടുണ്ട്. 'യാത്ര ചെയ്യുമ്പോള്‍ ഞാന്‍ സ്വയം മറക്കുന്നു. ഇത് എനിക്ക് ജീവിക്കാനുള്ള ഉണര്‍വേകുന്നു. നമ്മുടെ രാജ്യത്തെ ജനങ്ങളുമായി കൂടുതല്‍ അടുക്കുവാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും എനിക്ക് യാത്രകളിലൂടെ സാധിച്ചു. ഇത് നേരിട്ട് ലഭിക്കുന്ന അനുഭവങ്ങളാണ്. അതുകൊണ്ടുതന്നെ ഇതിവന് അത്രയേറെ പ്രാധാന്യം ഉണ്ട്.' അദ്ദേഹം പറയുന്നു. സോഷ്യല്‍ എന്‍ട്രപ്രണര്‍ഷിപ്പില്‍ മാസ്റ്റാഴ്‌സ് എടുക്കാനാണ് ആകാശ് ആഗ്രഹിക്കുന്നത്. ഒരാള്‍ക്ക് എന്ത് ചെയ്യാനും പണം ആവശ്യമാണ്. എന്നാല്‍ പണമൊന്നും കയ്യില്‍ ഇല്ലെങ്കിലും യാത്ര ചെയ്യാനുള്ള ദാഹം അവനെ മുന്നോട്ടുനയിച്ചു. 'മിക്കപ്പോഴഉം കയ്യില്‍ പണമില്ലാത്ത അവസ്ഥ വന്നിട്ടുണ്ട്. ഞാന്‍ ഒരുപാട് ചിലവുകള്‍ വെട്ടിക്കുറച്ചു. ശരിക്കും ഇത് രസകരമായി തോന്നിയിട്ടുണ്ട്.' ഇപ്പോള്‍ നിരവധി യാത്രകളിലൂടെ ആകാശ് എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റി. അതുകൊണ്ടുതന്നെ നിരവധി സ്‌പോണ്‍സര്‍മാരെ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പഠനത്തിന് വലിയ ബുദ്ധിമുട്ടില്ല.

വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ചതിന് നിരവധി പേരില്‍ നിന്ന് പരിഹാസങ്ങല്‍ ഏറ്റുവാങ്ങേണ്ടി വന്നു. എന്നാല്‍ തന്റെ സുഹൃത്തുക്കളഉം അധ്യാപകരും നല്‍കുന്ന പ്രശംസയാണ് ആകാശിന് പ്രചോദനമാകുന്നത്. തുടക്കത്തില്‍ ഊരുചുറ്റലിനോട് ആകാശിന്റെ അമ്മയ്ക്ക് തീരെ താത്പര്യം ഇല്ലായിരുന്നു. പിന്നീട് ഇത് അവന്റെ ഭ്രമമല്ല എന്ന് അവര്‍ക്ക് മനസ്സിലായി. അങ്ങനെ അമ്മയിടെ പ്രോത്സാഹനം അവനെ വളരെയധികം സ്വാധീനിച്ചു.

And miles to go before I Sleep........

അവന്റെ പരിപാടികളെക്കുറിച്ച് ചോദിച്ചാല്‍ പെട്ടെന്ന് വരുന്ന മറുപടി ഇതായിരിക്കും. 'എന്റെ ജീവിതം മുഴുവന്‍ യാത്ര ചെയ്യാനാണ് എനിക്കിഷ്ടം. കൂടാതെ എന്റെ യാത്രകള്‍ നിലനിര്‍ത്താനായി ഒരു ബിസിനസ് തുടങ്ങണം. ഇപ്പോള്‍ ഒരേ സമയം ജോലിയും സ്വപ്നവും ഒരുമിച്ചുകൊണ്ടുപോകുന്നു. മാസ്റ്റേവ്‌സ് എടുത്തതിന് ശേഷം ഫോക്‌സ് ട്രാവലര്‍, ടി എല്‍ സി എന്നീ ട്രാവലര്‍ കമ്പനികളില്‍ കുറച്ചുനാള്‍ ജോലി ചെയ്യണം. അത് കഴിഞ്ഞ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള എന്റെ യാത്രകളിലേക്ക് തിരികെ വരണം. മറ്റുള്ളവര്‍ക്ക് എന്റെ സമയവും അറിവും നല്‍കാനാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. എന്റെ എന്‍ ജി ഒ ഇതിനായി എനിക്ക് വെളിച്ചം പകരുന്നു.'

'അലഞ്ഞുതിരിയുന്ന എല്ലാവരും ജീവിതം നഷ്ടപ്പെട്ടവരല്ല' എന്ന് പണ്ട് ജെ ആര്‍ ആര്‍ ടോള്‍കീന്‍ പറഞ്ഞത് ആകാശിന്റെ കാര്യത്തില്‍ ശരിയാണ്.