പോലീസ് സേനാംഗങ്ങള്‍ക്കും കുടുംബത്തിനും ക്യാന്‍സര്‍ പരിശോധന  

0

രാജ്യത്ത് ആദ്യമായി സംസ്ഥാന പൊലീസ് സേനയിലെ മുഴുവന്‍ പേര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമായി കാന്‍സര്‍ പരിശോധന നടത്തുന്നു. കേരള പ്പിറവി ദിനത്തില്‍ സംസ്ഥാന തല ഉദ്ഘാടനം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യാ ചേംബറില്‍ നടക്കും.

19 പൊലീസ് ജില്ലകളിലെ മുഴുവന്‍ പൊലിസുകാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ ക്കുമായി ഓറല്‍ ക്യാന്‍സര്‍, സ്തനാര്‍ ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍ എന്നിവയ്ക്കായുള്ള പ്രാഥമിക പരിശോധനയാണ് നടത്തുന്നത്. സ്വസ്തി ഫൗണ്ടേഷന്‍, ശാന്തിഗിരി ,ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ട്രിവാന്‍ഡ്രം ഓങ്കോളജി ക്ലബ്, റീജിയണല്‍ കാന്‍സര്‍ അസോസിയേഷന്‍, തിരുവനന്തപുരം മെഡിക്കല്‍ കോളജ്, ഗവ. ഡന്റല്‍ കോളജ്, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ്, ഗോകുലം മെഡിക്കല്‍ കോളജ്, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് ആറ് മാസത്തിലധികം നീണ്ടു നില്‍ക്കുന്ന സംസ്ഥാന വ്യാപകമായ പരിശോധന നടത്തുന്നത്.

 200 ലധികം കാന്‍സര്‍ വിദഗ്ധരും 500 പാരാ മെഡിക്കല്‍ സ്റ്റാഫുകളുടെയും സഹകരണത്തോ ടെയാണ് വിപുലമായ പരിശോധന ക്യാമ്പുകള്‍ നടത്തുന്നത്. പരിശോധനയില്‍ തുടര്‍ ചികിത്സ വേണ്ടി വരുന്നവര്‍ക്ക് വിവിധ ആശുപത്രികളില്‍ സൗജന്യമായി ചികിത്സ നല്‍കും.

കാസര്‍കോട്, വയനാട്, മലപ്പുറം കണ്ണൂര്‍ എന്നി ജില്ലകളിലെ പൊലീസ് സേനാംഗങ്ങള്‍ക്ക് സ്വസ്തി ഫൗണ്ടേഷനും മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈ റ്റിയും ശാന്തിഗിരിയും ചേര്‍ന്നാണ് പരിശോധന നടത്തുന്നത്.