ഇന്ത്യൻ സിനിമയുടെ സാങ്കേതിക നിലവാരമുയർത്തണം: സോഹൻ റോയ്

ഇന്ത്യൻ സിനിമയുടെ സാങ്കേതിക നിലവാരമുയർത്തണം: സോഹൻ റോയ്

Wednesday April 05, 2017,

3 min Read

ഹോളിവുഡ് സിനിമകളുമായി മത്സരിക്കാൻ ലോകത്തിലെ തന്നെ ഏറ്റവും വലിയ വിപണികളിൽ ഒന്നായ ഇന്ത്യൻ സിനിമ സാങ്കേതിക നിലവാരം ഉയർത്താൻ കൂടുതൽ ശ്രമിക്കണമെന്ന് ഹോളിവുഡ് സംവിധായകന്‍ സോഹൻ റോയ് അഭിപ്രായപ്പെട്ടു. കൂടാതെ സിനിമയുടെ വളർച്ചയ്ക്ക് ഊഷ്‌മളമായ ആവാസ വ്യവസ്ഥ, നിർമ്മാണ ഘട്ടം മുതൽ തീയേറ്ററുകൾ വരെ, സൃഷ്ടിക്കുകയും വളർത്തിയെടുക്കുകയും വേണം അദ്ദേഹം പറഞ്ഞു.

image


അനുഗ്രഹീതരായ അഭിനേതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്‌ദ്ധന്‍മാരെ കൊണ്ട് സമ്പുഷ്‌ടമായ ഇന്ത്യൻ സിനിമ വ്യവസായം നിര്‍ഭാഗ്യവശാല്‍ ഒരേ സിനിമ നിർമ്മാണ പ്രക്രിയയാണ് കാലങ്ങളായി പിന്തുടർന്ന് പോരുന്നത്. പ്രാദേശിക ഭാഷ അടിസ്ഥാനമായ പല സിനിമ വ്യവസായങ്ങളും ദശകങ്ങളായി സാങ്കേതികപരമായും വാണിജ്യപരമായും ബോളിവുഡിന് താഴെയാണ് നിൽക്കുന്നത്. ആഗോളതലത്തിൽ പ്രേക്ഷകരെ ആകർഷിക്കാൻ നൂതനമായ നിർമ്മാണ രീതിയും വിതരണ സമ്പ്രദായവും അവലംബിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ഉദാഹരണത്തിന്, അത്യന്താധുനികമായ ക്യാമറകൾ, സ്റ്റുഡിയോകൾ, പ്രോജെക്ടറുകൾ, ശബ്‌ദ ഉപകരണങ്ങൾ, ആധുനിക സൗകര്യങ്ങളുള്ള തീയേറ്ററുകൾ, അന്താരാഷ്ട്ര വിഷയങ്ങൾ, വിപുലമായ വിതരണ ശൃംഖല എന്നിവ ഉപയോഗിക്കണം. കാലത്തിനു അനുസരിച്ച് സാങ്കേതിക നിലവാരം ഉയർത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്, മാത്രമല്ല ഒരുപാട് സമയവും പണവും ഇത് വഴി ലഭിക്കാനും സാധിക്കും. ഇൻഡിവുഡ് സ്ഥാപക ഡയറക്ടർ ആയ സോഹൻ റോയ് അഭിപ്രായപ്പെട്ടു.

image


പത്രപ്രവർത്തകർക്ക് ആദരം

മുംബൈയിലെ പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമങ്ങളിലെ സിനിമ പത്രപ്രവർത്തകരെയും എഴുത്തുകാരെയും ആദരിക്കാൻ ഇൻഡിവുഡ് മുംബൈ പ്രസ് ക്ലബ്ബിൽ തിങ്കളാഴ്‌ച സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ, മാധ്യമ മേഖലകളുടെ ഉന്നമനത്തിനു വേണ്ടിയുള്ള നിർണായക സംഭാവനകളും അശ്രാന്ത പരിശ്രമങ്ങളും പരിഗണിച്ചാണ് മാധ്യമ പുരസ്‌കാരങ്ങൾ നൽകിയത്.

ആഫ്റ്റർനൂൺ ഡെസ്പാച്ചിലെ ചൈതന്യ പദുക്കോണിന് സിനിമ പത്രപ്രവർത്തന രംഗത്ത് വിലയേറിയ സംഭാവനകൾ നൽകിയതിന് പ്രത്യേക അംഗീകാരം നൽകി. ആജീവനാന്ത പുരസ്‌ക്കാരം അമിത് ഖന്നയ്ക്കും അലി പീറ്റർ ജോണിനും സമ്മാനിച്ചു.

പ്രമുഖ ടിവി സംവിധായകനും നീല ടെലി ഫിലിംസിന്റെ സ്ഥാപകനും ജനപ്രിയ പരമ്പരകളായ താരക് മേത്ത കാ ഊൾട്ടാ ചഷമാ, സബ് ഖേലോ സബ് ജീത്തോ, വാഹ് വാഹ് ക്യാ ബാത് ഹായ്, കൃഷ്ണാബെൻ ഖാഖരവാല, മേരി ബീവി വണ്ടർഫുൾ തുടങ്ങിയവയുടെ നിർമ്മാതാവുമായ അസിത് കുമാർ മോഡിയായിരുന്നു പരിപാടിയുടെ മുഖ്യ അതിഥി. പ്രധാനമന്ത്രി നരേന്ദ്ര മോഡി ശുചിത്വ ഇന്ത്യ പ്രചാരണത്തിന് ആദ്യം തിരഞ്ഞെടുത്ത രാജ്യത്തെ ഒമ്പത് പേരിൽ ഒരാളാണ് അസിത് കുമാർ മോഡി.

ബിജെപി വസായ് മേഖല പ്രസിഡന്റ് ഉത്തം കുമാർ, ഫോർഴ്‌സ് സെക്യൂരിറ്റി സർവീസ്സ് മാനേജിങ് ഡയറക്ടറും, ഗോവ മലയാളി പത്രത്തിന്റെ മാനേജിങ് ഡയറക്ടറുമായ എൽടി കമാൻഡർ അനിൽ കുമാർ നായർ, പ്രമുഖ വിവരവകാശപ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ ശ്രീജിത്ത് രമേശൻ തുടങ്ങിയവർ പങ്കെടുത്തു.

സിനിമയുടെ മാമാങ്കം ഹൈദരാബാദിൽ

ഇന്ത്യൻ സിനിമ വ്യവസായത്തെ ഒരുമിപ്പിക്കാനും ചലച്ചിത്ര മേഖലയുമായി ബന്ധപെട്ടു പ്രവർത്തിക്കുന്ന എല്ലാവരെയെയും ഒരേ കുട കീഴിൽ കൊണ്ടുവരാനുമുള്ള ശ്രമമാണ് ഇൻഡിവുഡ്. ഭാഷ അടിസ്ഥാനത്തിലുള്ള വ്യത്യാസങ്ങൾ കണക്കിലെടുക്കാതെ ഇന്ത്യൻ സിനിമ വ്യവസായം ഒന്നിക്കണം സോഹൻ റോയ് ആവശ്യപ്പെട്ടു.

ഇൻഡിവുഡ് ഫിലിം കാർണിവലിന്റെ മൂന്നാം പതിപ്പ് ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയിൽ ഡിസംബർ ഒന്ന് മുതൽ നാലു വരെ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പ്രതിനിധികൾ ഉൾപ്പടെ ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പ്രമുഖർ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ സംബന്ധമായ ഇൻഡിവുഡ് ഫിലിം കാർണിവലിൽ പങ്കെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള വിഖ്യാത ചലച്ചിത്ര സംവിധായകരുമായുള്ള ചർച്ചകൾ, ബിസിനസ് കൂടിക്കാഴ്ചകൾ , വിനോദ പരിപാടികൾ എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: www.indywood.co.in

മാധ്യമപ്രവർത്തകരുടെ പ്രശംസനീയമായ സേവനത്തെ ആദരിക്കാനും പ്രശംസിക്കാനും രാജ്യത്തെ പ്രധാന നഗരങ്ങളിൽ എല്ലാം ഇൻഡിവുഡ് മാധ്യമ ശ്രേഷ്‌ഠത പുരസ്‌കാരം നൽകാൻ പദ്ധതിയുണ്ട്.

മറ്റ് അവാർഡ് ജേതാക്കൾ:

രാജീവ് മസാൻഡ്‌, കോമള നഹതാ (സീ സിനിമ), അനുപമ ചോപ്രാ (ഹിന്ദുസ്ഥാൻ ടൈംസ്/എൻഡിടിവി), റഫീഖ് ബാഗ്ദാദി (ഇക്കണോമിക് ടൈംസ്), സൗമിൽ ഗാന്ധി, താനുൾ താക്കൂർ, അശോക് റാണെ, ഭൗന മുഞ്ജൽ (സീ ന്യൂസ്), ഗീത പൊതുവാൾ, സിദ്ധാർഥ് ഹുസൈൻ (ആജ് തക്), ബാതുൾ മുക്ത്യാർ, ദിലീപ് താക്കൂർ, രോഷമില്ല ഭട്ടാചാര്യ (മുംബൈ മിറർ), അൽക്ക സാഹ്നി (ഇന്ത്യൻ എക്സ്പ്രസ്സ്), മായങ്ക് ശേഖർ, കരൺ ബാലി, ജ്യോതി വെങ്കിടേഷ്, അനിർബൻ ലാഹിരി, നമ്രത ജോഷി, ബികാസ് മിശ്ര, ദേവദത്ത് ത്രിവേദി, പ്രേംലാൽ (കൈരളി ടി വി), സുകന്യ വർമ, രാജേഷ് കുമാർ സിംഗ്.