ഭക്ഷണപ്രിയരെ തിരിച്ചറിഞ്ഞ് റോക്കറ്റ് ഷെഫ്

ഭക്ഷണപ്രിയരെ തിരിച്ചറിഞ്ഞ് റോക്കറ്റ് ഷെഫ്

Wednesday January 06, 2016,

3 min Read


ഭക്ഷണപ്രിയരാണോ നിങ്ങള്‍? ചൂടേറിയതും ശുദ്ധമായതുമായ ഭക്ഷണം കഴിക്കാനാണോ നിങ്ങള്‍ക്ക് താല്‍പര്യം? എങ്കിലിതാ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റോക്കറ്റ്‌ഷെഫ് നിങ്ങളുടെ ആഗ്രഹങ്ങളെ നിറവേറ്റും. ഒരു ഫോണ്‍കോള്‍ മതി, നിങ്ങള്‍ക്കിഷ്ടപ്പെട്ട ഭക്ഷണം നിങ്ങളുടെ കണ്‍മുന്നില്‍ വച്ച് തയാറാക്കി നല്‍കും. 2015 ഒക്ടോബറിലാണ് 70 ലക്ഷം രൂപ മുതല്‍മുടക്കോടെ റോക്കറ്റ്‌ഷെഫ് തുങ്ങിയത്.

image


പിസകളും സാന്‍ഡ്‌വിച്ചുകളും വാനിനകത്തു വച്ചു അപ്പോള്‍ തന്നെ തയാറാക്കി നല്‍കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്പിലൂടെയോ ഫോണ്‍കോളിലൂടെയോ ഓര്‍ഡറുകള്‍ നല്‍കാം. ആപ്പിലൂടെ വാന്‍ നിങ്ങളുടെ അടുത്തു എത്താറായോ എന്നു മനസ്സിലാക്കാനും സാധിക്കും.

ചെറിയ കാര്യങ്ങളില്‍ നിന്നുള്ള അനുഭവം വലിയൊരു ഇടത്തേക്ക് ഒരിക്കല്‍ നമ്മെ കൊണ്ടെത്തിക്കുമെന്നു എനിക്കെപ്പോഴും ഓര്‍മയുണ്ടായിരുന്നു. ഭക്ഷത്തോട് എനിക്ക് എന്നും സ്‌നേഹമായിരുന്നു. ഈ സ്‌നേഹം പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കാനും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനും സഹായിച്ചുവെന്ന് റോക്കറ്റ്‌ഷെഫിന്റെ സ്ഥാപകനും സിഇഒയുമായ റാംനിധി വാസന്‍ പറയുന്നു.

ഒബിറോയ് ഹോട്ടല്‍സ്, ദി മനോര്‍, സിട്രസ് ഹോട്ടല്‍സ്, വെസ്റ്റിന്‍ (ഹൈദരാബാദ്), മാരിയറ്റ് (ബംഗലൂരു), എച്ച്‌വിഎസ് ഇന്റര്‍നാഷനല്‍ ആന്‍ഡ് റിലയന്‍സ് പെട്രോളിയം തുടങ്ങിയ വന്‍കിട കമ്പനികളിലായി രണ്ടു ദശാബ്ദക്കാലം പ്രവര്‍ത്തിച്ചതിന്റെ അനുഭവ പരിയം റാമിനുണ്ട്. ന്യൂഡല്‍ഹിയിലെ പുസ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ നിന്നാണ് റാം ബിരുദം നേടിയത്. ഒബിറോയ് സ്‌കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടി.

image


സംരംഭത്തിന്റെ സജ്ജീകരണം

നിലവില്‍ റോക്കറ്റ്‌ഷെഫിന് നാലു പ്രൊഫഷണല്‍ ഷെഫുമാരുണ്ട്. ഗുഡ്ഗാവില്‍ മൂന്നു വാഹനങ്ങളുമുണ്ട്. പ്രത്യേകമായി ഡിസൈന്‍ ചെയ്തവയാണ് ഈ വാഹനങ്ങള്‍. ഭക്ഷണം അപ്പോള്‍ തന്നെ ചൂടാക്കി നല്‍കാനുള്ള സംവിധാനം ഇതിനുള്ളിലുണ്ട്. ഒരു ദിവസം 60 മുതല്‍ 70 പിസകള്‍ വരെയാണ് ഇപ്പോള്‍ എത്തിച്ചുകൊടുക്കുന്നത്. 500 രൂപയാണ് ശരാശരി വില. മാസം 60 ശതമാനം ലാഭം വരെ ഉണ്ടാക്കുന്നു.

പിസ വാനിനുവേണ്ടിയാണ് ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് വേണ്ടിവന്നത്. ഉപകരണങ്ങളും മറ്റുള്ള സാധനസാമഗ്രികളും ഉള്‍പ്പെടെ ആറു ലക്ഷം മുതല്‍ 7 ലക്ഷം രൂപ വരെ ചെലവായി. ഓരോ ദിവസവും ഒരു വാനില്‍ നിന്നും 3500 രൂപയുടെ വരുമാനം ലഭിക്കുന്നുണ്ട്. ഒരു പിസ കിസോക്കും തുടങ്ങി. അതിനു 2 ലക്ഷം രൂപ ചെലവായി. ഇന്നു റോക്കറ്റ്‌ഷെഫില്‍ 16 ജോലിക്കാര്‍ ഉണ്ട്.

40 ശതമാനം വളര്‍ച്ചയാണ് റോക്കറ്റ്‌ഷെഫിന് മാസംതോറും ഉണ്ടാകുന്നത്. അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഗുഡ്ഗാവ്, ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലായി 250 പിസ വാനുകളും കിസോക്കുകളുമാണ് റോക്കറ്റ്‌ഷെഫ് ലക്ഷ്യമിടുന്നത്. 10 മുതല്‍ 12 കോടി രൂപവരെ വരുമാനം ഉണ്ടാക്കാനും ലക്ഷ്യമിടുന്നു.

യുവര്‍ സ്‌റ്റോറി പറയുന്നു

വാഹനങ്ങളില്‍ ഭക്ഷണ പദാര്‍ഥങ്ങള്‍ നിങ്ങളുടെ അടുത്ത് എത്തുന്ന സംരംഭത്തെക്കുറിച്ചു മനസ്സിലാക്കണമെങ്കില്‍ 1800 കാലഘട്ടത്തിലേക്ക് പോകണം. ടെക്‌സസ് ആസ്ഥാനമാക്കി തുടങ്ങിയ ചുക് വാഗണെക്കുറിച്ചു മനസ്സിലാക്കണം. ഭക്ഷണപദാര്‍ഥങ്ങളുടെ കണ്‍മുന്നില്‍ തന്നെ തയാറാക്കി നല്‍കുകയും നിങ്ങള്‍ ആവശ്യപ്പെടുന്ന സ്ഥലത്തെത്തി ഭക്ഷണപദാര്‍ഥങ്ങള്‍ നല്‍കുകയും ചെയ്യുന്ന സംരംഭമായിരുന്നു ഇത്. അമേരിക്കയില്‍ തുടങ്ങിയ ഈ സംരംഭം പിന്നാലെ ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ഫ്രാന്‍സ്, മെക്‌സിക്കോ എന്നിവിടങ്ങളിലും പ്രചാരം നേടി.

ഇന്ത്യയില്‍ ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് വലിയ പ്രചാരം ഇപ്പോഴില്ല. പക്ഷേ ചില വലിയ നഗരങ്ങളില്‍ ഇത്തരം സംരംഭങ്ങള്‍ക്ക് വന്‍ പ്രചാരമുണ്ട്. ബാംഗലൂരുവൂില്‍ ഇതു കൂടുതലായും പ്രചാരണം നേടി. ജിപ്‌സി കിച്ചന്‍, സ്പിറ്റ് ഫയര്‍ ബാര്‍ബിക്യൂ എന്നിവ ഉപഭോക്താക്കള്‍ക്ക് അവരുടെ പക്കല്‍ ഭക്ഷണം എത്തിച്ചുകൊടുക്കുന്നുണ്ട്. ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ചില ഐടി നഗരങ്ങളിലും ഇഈ സംരംഭം ഇഷ്ടപ്പെടുന്ന ആളുകളുടെ എണ്ണം കൂടുന്നുണ്ട്.

ഐബിഇഎഫിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ ഭക്ഷ്യവിപണിക്ക് 1.3 ബില്യന്‍ ഡോളറിന്റെ മൂല്യമുണ്ട്. വര്‍ഷം തോറും ഈ മോഖലയില്‍ 20 ശതമാനം വളര്‍ച്ചയുണ്ടാകുന്നുണ്ട്. ഇന്ത്യയിലെ ഭക്ഷ്യ വിപണിയുടെ മൂല്യം ഏകദേശം 48 ബില്യന്‍ ഡോളറാണ്. അതില്‍ 15 ബില്യന്‍ ഡോളര്‍ ആവസ്യക്കാര്‍ക്ക് ഭക്ഷണം എത്തിച്ചുകൊടുക്കുന്ന തരത്തിലുള്ള ബിസിനസിലാണ്.

ഭക്ഷ്യവിപണി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. 2015 ല്‍ പല നാടകീയതകളും ഈ രംഗത്തുണ്ടായി. നിക്ഷേപങ്ങള്‍ കുറഞ്ഞു, ജോലിക്കാരെ പിരിച്ചുവിട്ടു, ചില സംരംഭങ്ങള്‍ അടച്ചുപൂട്ടി. വന്‍ മുതല്‍മുടക്ക് നടത്താന്‍ തയാറായി ചിലര്‍ വരുന്നുണ്ട്. പക്ഷേ എല്ലാവര്‍ക്കും ഒരുപോലെ ഇതിന്റെ ഗുണം ലഭിക്കുന്നില്ലായെന്നു ഇന്ത്യാക്വാഷ്യന്റിന്റെ സ്ഥാപകന്‍ ആനന്ദ് ലൂണിയ പറഞ്ഞു.

ഫുഡ്‌ടെക് സംരംഭങ്ങളായ ഡാസോ, സ്പൂണ്‍ജോയ് എന്നിവ ഒക്ടോബറില്‍ അടച്ചുപൂട്ടി, ടിനിഓള്‍ നാലു നഗരങ്ങളിലെ ഓഫിസുകള്‍ പൂട്ടി. 300 ജോലിക്കാരെ പിരിച്ചുവിട്ടു. ഫുഡ്പാണ്ട 110 മില്യന്‍ ഡോളര്‍ മാര്‍ച്ചില്‍ റോക്കറ്റ് ഇന്റര്‍നെറ്റ് എജിയില്‍ നിന്നും നിക്ഷേപമായി വാങ്ങി. മാത്രമല്ല 300 ജോലിക്കാരെ അടുത്തിടെ പിരിച്ചുവിട്ടു.

ഇന്ത്യയിലെ തെരുവോര കച്ചവട രീതിയാണ് റോക്കറ്റ്‌ഷെഫിന്റെ പ്രവര്‍ത്തനം. ആളുകള്‍ക്ക് നേരിട്ടു തന്നെ ഭക്ഷണം തയാറാക്കുന്നതും അതില്‍ ഉപോയഗിക്കുന്ന പദാര്‍ഥങ്ങളും കാണാം. ഈ രീതിയില്‍ ആയതിനാല്‍ സംരംഭം വിജയിക്കുമെന്നാണ് പ്രതീക്ഷ

നിങ്ങളുടെ കണ്‍മുന്നില്‍ വച്ച് ഭക്ഷണം തയാറാക്കി നല്‍കുന്ന സംരംഭത്തിനാണ് റോക്കറ്റ്‌ഷെഫ് തുടക്കമിട്ടിരിക്കുന്നത്. ഒരു ബ്രാന്‍ഡ് പേര് ഉണ്ടാക്കാനല്ല ഞങ്ങള്‍ ശ്രമിക്കുന്നത്. പിസ ഉണ്ടാക്കുക, അതു ഇഷ്ടപ്പെട്ടവര്‍ക്ക് എത്തിച്ചുകൊടുക്കുക, അതിലൂടെ അവരുടെ അനുഭവം പങ്കുവയ്ക്കുക ഇവയാണ് ഞങ്ങളുടെ ലക്ഷ്യമെന്നും റാംനിധി പറയുന്നു.