ആഗോള വിദ്യാഭ്യാസത്തെക്കുറിച്ചറിയാന്‍ ഒരു ചുവടുവെയ്പ്പ്

ആഗോള വിദ്യാഭ്യാസത്തെക്കുറിച്ചറിയാന്‍ ഒരു ചുവടുവെയ്പ്പ്

Saturday March 12, 2016,

2 min Read


സിറ്റി സ്പാര്‍ക്‌സിന്റെ സീരീസില്‍ പ്രസിദ്ധീകരിച്ച് ആര്‍ട്ടിക്കിള്‍ ആണിത്.

ദാമിനി മഹാജനും അര്‍ജുന്‍ കൃഷ്ണയും തങ്ങളുടെ വിദ്യാഭ്യാസം പുറത്തുനിന്ന് ചെയ്യണമെന്ന് ആഗ്രഹിച്ചു. എന്നാല്‍ വിദേശത്ത് പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്കുന്ന സ്ഥാപനങ്ങളെക്കുറിച്ചറിയാന്‍ ഇരുവരും ശ്രമിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. വിദേശ പഠനമാഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അതിന് സഹായകമായ രീതിയിലുള്ള സംവിധാനങ്ങളൊന്നും ഇവിടെയില്ലെന്ന് ഇരുവരും തിരിച്ചറിഞ്ഞു. അനുയോജ്യമായ കോഴ്‌സ് തിരഞ്ഞെടുക്കുന്നതിന് ഫീസിനെക്കുറിച്ചും വിദേശത്തെ ജീവിത ചിലവിനെക്കുറിച്ചുമെല്ലാം ഇരുവര്‍ക്കും വിശദമായി അറിയേണ്ടതുണ്ടായിരുന്നു. എന്നാല്‍ തങ്ങളെപ്പോലെ ഇത്തരം കാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്ന നിരവധി പേരുണ്ടെന്നും ഈ പ്രശ്‌നത്തിന് പരിഹാരങ്ങളൊന്നും വേണ്ട രീതിയില്‍ നിലവിലില്ലെന്നും ഇരുവരും തിരിച്ചറിഞ്ഞു.

image


തങ്ങളുടെ മാസ്റ്റേഴ്‌സ് ബിരുദം പൂര്‍ത്തിയാക്കുന്നതിന് ഇരുവരും ഷെഫീല്‍ഡ് യൂനിവേഴ്‌സിറ്റിയിലേക്ക് പോയി. യു കെ സര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പോടെ ഇരുവരും 2012ല്‍ എന്‍ജിനീയറിംഗില്‍ ബിരുദം പൂര്‍ത്തിയാക്കി. അവരുടെ ട്യൂഷന്‍ ഫീസും ജീവിത ചെലവുകള്‍ എല്ലാം കഴിഞ്ഞുപോകാവുന്ന തരത്തില്‍ സ്‌കോളര്‍ഷിപ്പ് ഇവരുവര്‍ക്കും കിട്ടി.

2013ല്‍ ഇരുവരും ചേര്‍ന്ന് ഒരു സംരംഭം തുടങ്ങാന്‍ തീരുമാനിച്ചു. തങ്ങളെപ്പോലെ വിദേശ പഠനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എല്ലാം വിവരങ്ങളും എത്തിച്ചുകൊടുക്കുകയായിരുന്നു ഇരുവരുടെയും ലക്ഷ്യം. ഇതിന്റെ ഫലമായി ഫേസ് ബുക്ക്് വഴി വിദേശ പഠനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരിലും എത്തിക്കാന്‍ ശ്രമിച്ചു. ഇതിനായി അവര്‍ ഉണ്ടാക്കിയ ഗ്രൂപ്പുകളെല്ലാം വളരെ പ്രശസ്തി നേടിക്കഴിഞ്ഞിരുന്നു. 1,50,000 യൂസേഴ്‌സ് ആണ് ഉണ്ടായിരുന്നു.

ഒരു സംരംഭത്തിലേക്കുള്ള മാറ്റം

തങ്ങളുടെ ഓണ്‍ലൈന്‍ കമ്മ്യൂണിറ്റികളെയെല്ലാം ചേര്‍ത്ത് ഒരു എഡ്യൂക്കേഷന്‍ കമ്പനി തുടങ്ങുന്നതിനെക്കുറിച്ചായി ഡാമിനിയുടെയും അര്‍ജുന്റെയും ചിന്ത. ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ളവരെ ഉദ്ദേശിച്ചായിരുന്നു അവരുടെ സംരംഭം. തങ്ങളുടെ വെബ് സൈറ്റിന് ആകര്‍ഷകമായ ഒരു പേരും നല്‍കണമെന്ന് ഇരുവര്‍ക്കും നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് വി മേക്ക് സ്‌കോളേഴ്‌സ് ഡോട്ട് കോം എന്ന പേര് നല്‍കിയത്.

വിദേശ പഠനത്തിനായി ലഭ്യമാകുന്ന സ്‌കോളര്‍ഷിപ്പുകളും ഇന്റന്‍ഷിപ്പ് അവസരങ്ങളുമെല്ലാം ചൂണ്ടിക്കാണിക്കുന്ന ഒരു വലിയ പ്ലാറ്റ് ഫോം ആണ് ഇന്ന് വി മേക്ക് സ്‌കോളേഴ്‌സ് ഡോട്ട് കോം(ഡബ്ലിയു എം എസ്).

ഒരു ലാഭേച്ഛയോടുകൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്നതല്ലാതെ ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള വഴികൂടി തുറന്നുകൊടുക്കുക എന്ന ഉദ്ദേശമാണ് ഇതിനുള്ളത്. ശരിയായ ആളുകളെ കണ്ടെത്തുക, ശരിയായ അവസരങ്ങള്‍ കണ്ടെത്തുക ഇത് രണ്ടുമാണ് ഡബ്ലിയു എം എസ് ജനങ്ങള്‍ക്ക് വാദ്ഗാനം ചെയ്യുന്നത്.

image


ദാമിനിയുടെ വാക്കുകള്‍ ഇങ്ങനെ: ഒരു സോഷ്യല്‍ മീഡിയ കമ്മ്യൂണിറ്റിക്കൊപ്പം പ്രവര്‍ത്തിക്കുക എന്നത് ഏറെ കഠിനമായിരുന്നു. അനുയോജ്യമായ സ്‌കോളര്‍ഷിപ്പുകള്‍ കണ്ടുപിടിക്കാന്‍ നല്‍കിയിരുന്ന ഡേറ്റ ഉപഭോക്തൃ സൗഹൃദപരവുമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് വി മേക്ക് സ്‌കോളേഴ്‌സ് എന്ന വെബ്‌സൈറ്റിലേക്ക് മാറാന്‍ തങ്ങള്‍ തീരുമാനിച്ചത്. ഇത് കാര്യങ്ങള്‍ കൂടുതല്‍ ലളിതമായി മനസിലാക്കിക്കുന്നതിന് ഏറെ സഹായിച്ചു.

image


ഇന്ന് ഇരൂന്നൂറോളം രാജ്യങ്ങളില്‍ വി മേക്ക് സ്‌കോളേഴ്‌സിന്റെ സേവനം ലഭ്യമാകുന്നുണ്ട്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ രണ്ട് മില്യന്‍ പേരാണ് പേജ് സന്ദര്‍ശിച്ചത്. എട്ട് മുഴുവന്‍ സമയ ജീവനക്കാരാണ് ഇപ്പോഴുള്ളത്. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ബ്ലോഗര്‍മാരുടെ പിന്തുണയും തങ്ങള്‍ക്ക് കിട്ടുന്നുണ്ട്. കുട്ടികള്‍ക്ക് വിശദമായ വിവരങ്ങള്‍ നല്‍കുന്നു എന്നതിനാല്‍ തന്നെ ഇതിന് വേണ്ടി തുടങ്ങിയ വി മേക്ക് സ്‌കോളേഴ്‌സ് എന്ന ബ്ലോക്കും ഒരു വലിയ വിജയമാണ്.

ലോകത്തെ മാറ്റാനുള്ള ഏറ്റവും ശക്തമായ ആയുധമാണ് വിദ്യാഭ്യാസം എന്നാണ് നെല്‍സണ്‍ മണ്ടേലയുടെ വാക്കുകള്‍. ഈ സന്ദേശം എല്ലാവരിലും എത്തിക്കുകയാണ് വെബ് സൈറ്റിലൂടെ തങ്ങള്‍ ചെയ്യുന്നത്. യൂനിവേഴ്‌സിറ്റികളും കോളജുകളുമായി സഹകരിച്ച് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും ഇരുവരും പറയുന്നു.