അസ്ഥിരോഗ ചികിത്സാ രംഗത്ത് പുതിയ കാല്‍വെപ്പുമായി അല്‍ ആരിഫ് ഹോസ്പിറ്റല്‍

0


അസ്ഥിരോഗ ചികിത്സാ രംഗത്ത് ചരിത്രം കുറിച്ച് അല്‍ ആരിഫ് ഹോസ്പിറ്റല്‍. അസ്ഥിരോഗ ചികിത്സാ രംഗത്തെ നൂതന സാങ്കേതിക വിദ്യയാണ് ഇവര്‍ പരീക്ഷിക്കുന്നത്. ഈ രംഗത്തെ അത്യന്താധുനിക സജ്ജീകരണങ്ങളുമായി അല്‍ ആരിഫ് നടത്തുന്ന ചുവടുവെപ്പ് മറ്റ് ആശുപത്രികള്‍ക്കും മാതൃകയായിരിക്കുകയാണ്. സന്ധിരോഗ സംബന്ധമായും കായിക സംബന്ധമായുള്ള രോഗങ്ങള്‍ക്കുമായി പ്രത്യേകം സജ്ജമാക്കിയ സാങ്കേതിക വിദ്യ ഇതാദ്യമായാണ് കേരളത്തിലെ സ്വകാര്യ മേഖലയില്‍ അവതരിപ്പിക്കപ്പെടുന്നത്.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് പുതിയ സാങ്കേതിക വിദ്യ നാടിന് സമര്‍പ്പിച്ചത്. പുനര്‍ സജ്ജീകരിച്ച ട്രോമാ കെയര്‍ സെന്ററിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വി എസ് ശിവകുമാറും, എം ആര്‍ ഐ, സി ടി സ്‌കാന്‍ യൂനിറ്റിന്റെ ഉദ്ഘാടനം വി ശിവന്‍കുട്ടി എം എല്‍ എയും നിര്‍വഹിച്ചു.

എം ആര്‍ ഐ സ്‌കാനിംഗ് രംഗത്ത് കേരളത്തില്‍ തന്നെ ഇതാദ്യമായാണ് 1.5 ടെസ്്‌ലയിലുള്ള സൈലന്റ് എം ആര്‍ ഐ സാങ്കേതിക വിദ്യ അവതരിപ്പിക്കപ്പെടുന്നത്. സി ടി സ്‌കാന്‍ രംഗത്തെ ഏറ്റവും നൂതന വിദ്യയായ 16 സ്ലൈസ് സി ടി സ്‌കാന്‍ മെഷീനാണ് അല്‍ ആരിഫ് ഹോസ്പിറ്റലില്‍ പുതുതായി സജ്ജമാക്കുന്നത്.അപകടം നടന്ന ഉടനെത്തന്നെ എത്തുന്ന രോഗികള്‍ക്കുള്ള അതിവേഗ ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലാണ് കാഷ്വാലിറ്റിയിലെ ട്രോമാ കെയര്‍ സെന്റര്‍ ആധുനിക സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ സജ്ജീകരിക്കുന്നതിലൂടെ അല്‍ ആരിഫ് ലക്ഷ്യം വെക്കുന്നത്.

കുട്ടികളില്‍പോലും നാഡികള്‍ക്കും സന്ധികള്‍ക്കും വേദനയും മറ്റും വ്യാപകമാവുകയാണ്. ജീവിതശൈലിയിലെ വ്യതിയാനമാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. കൈകാലുകള്‍, സന്ധികള്‍ തുടങ്ങിയ ശരീരഭാഗങ്ങളില്‍ അസ്വസ്ഥതയില്ലാത്തവര്‍ ചുരുക്കമാണ്. ഭക്ഷണക്രമത്തിലെ മാറ്റവും ജീവിതരീതിയിലെ മാറ്റവുമാണ് ഇതിന് പ്രധാന കാരണം. വ്യായാമത്തിന്റെ അപര്യാപ്തത വലിയ ഘടകമാണ്.5060 വയസ്സുകള്‍ക്കിടയിലുള്ളവരില്‍ മുട്ടുവേദന കൂടിവരുകയാണ്. ഇത് അടുത്തകാലത്തായി വ്യാപകമാവുന്നുണ്ട്. മുട്ടു മാറ്റിവെക്കല്‍ ശസ്ത്രക്രിയ കൂടിവരുകയാണ്. ഈ രംഗത്ത് ആധുനിക ചികിത്സാ സമ്പ്രദായങ്ങള്‍ ധാരാളം നിലവില്‍ വരുന്നുണ്ട്. അതില്‍ ഏറ്റവും മികച്ച സംവിധാനമാണ് അല്‍ ആരിഫ് ഒരുക്കിയിട്ടുള്ളത്.