'വഴികാട്ടി' ലഹരിവിരുദ്ധ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

'വഴികാട്ടി' ലഹരിവിരുദ്ധ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

Friday January 27, 2017,

1 min Read

ലഹരി ഉപയോഗം പരിപൂര്‍ണ്ണമായി അവസാനിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ചലച്ചിത്ര നടന്‍ മമ്മൂട്ടി ചെയര്‍മാനായ കെയര്‍ & ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൌണ്ടേഷന്‍, ശാന്തിഗിരി ആശ്രമം, ഡോ.വര്‍ഗീസ് മൂലന്‍ ഫൌണ്ടേഷന്‍ എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വഴികാട്ടി ലഹരി വിരുദ്ധ പദ്ധതിയുടെ ഒന്നാംഘട്ടത്തിന് തുടക്കമായി. സംസ്ഥാന ആഭ്യന്തരവകുപ്പിന്റേയും വിദ്യാഭ്യാസവകുപ്പിന്റേയും സമ്പൂര്‍ണ്ണ സഹകരണത്തോടെ നടക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ ലഹരി വിരുദ്ധ സന്ദേശം പ്രമേയമായ വഴികാട്ടി എന്ന ഹൃസ്വ ചിത്രത്തിന്റെ ആദ്യപ്രദര്‍ശനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

image


മാനവസമൂഹത്തെ പ്രത്യേകിച്ചും കേരളീയ യുവത്വത്തെകാര്‍ന്നു തിന്നു കൊണ്ടിരിക്കുന്ന മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും കരാള ഹസ്തത്തില്‍ നിന്നും കേരളത്തിലെ സ്കൂള്‍ കോളേജ് കാമ്പസുകളെ എന്നന്നേക്കുമായി മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിലെ മുഴുവന്‍ ഹൈസ്കൂള്‍- ഹയര്‍സെക്കന്ററി സ്കൂളുകളില്‍ റിപ്പബ്ലിക് ദിനമായ ജനുവരി 26 ന് വഴികാട്ടി പ്രദര്‍ശിപ്പിക്കും. ഇന്ന് ഉച്ചയ്ക്ക് 12.30 ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന വഴികാട്ടി ലഹരിവിരുദ്ധപദ്ധതി ഉദ്ഘാടനത്തിന് ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഫാ.തോമസ് മരോട്ടിപ്പുഴ, ഡോ.വര്‍ഗീസ് മൂലന്‍, ഹൃസ്വ ചിത്ര സംവിധായകന്‍ ബൈജു 2D എന്നിവര്‍ പങ്കെടുക്കും.