English
 • English
 • हिन्दी
 • বাংলা
 • తెలుగు
 • தமிழ்
 • ಕನ್ನಡ
 • मराठी
 • മലയാളം
 • ଓଡିଆ
 • ગુજરાતી
 • ਪੰਜਾਬੀ
 • অসমীয়া
 • اردو

എമിറേറ്റ്‌സിന് പത്താം വാര്‍ഷികത്തിന്റെ മാധുര്യം

ആകാശ വിസ്മയത്തിന്റെ പത്താം വാര്‍ഷികത്തില്‍ എമിറേറ്റ്‌സ്. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരമാണ് എമിറേറ്റിസിന്റെ വാര്‍ഷികാഘോഷത്തിന് വേദിയായത്. പതിറ്റാണ്ടിലേറെയായി, എയര്‍ലൈനുവേണ്ടിയുള്ള പ്രദേശത്തിലെ യാത്രക്കാരുടെയും ചരക്കുകളുടെയും പ്രധാനപ്പെട്ട ഉദ്ദിഷ്ടസ്ഥാനമായി തിരുവനന്തപുരം ആവിര്‍ഭവിച്ചു കഴിഞ്ഞു. പ്രവര്‍ത്തനത്തിന്റെ ആരംഭം മുതല്‍, തിരുവനന്തപുരത്തേക്കും അവിടുന്നു പുറത്തേക്കുമായി രണ്ടു ദശലക്ഷത്തോളം യാത്രക്കാരെയും 105,000 ടണ്‍ കാര്‍ഗോയുമാണ് എമിറേറ്റ്‌സ് വഹിച്ചിട്ടുള്ളത്.

'ദക്ഷിണേന്ത്യ എമിറേറ്റ്‌സിന് എപ്പോഴും ഒരു പ്രധാനപ്പെട്ട മാര്‍ക്കറ്റ് ആയിരുന്നു കൂടാതെ തിരുവനന്തപുരത്തേക്ക് വിജയകരമായി 10 വര്‍ഷം പൂര്‍ത്തീകരിച്ചതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു. 2006 ല്‍ ഞങ്ങള്‍ സേവനം ആരംഭിച്ചത് മുതല്‍ റൂട്ടുകളില്‍ ഞങ്ങള്‍ക്ക് ആരോഗ്യകരമായ സീറ്റ് ലോഡ് ഘടകങ്ങള്‍ ഉണ്ടായിരുന്നു, ഇത് എമിറേറ്റ്‌സിന്റെ അതുല്യമായ ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും കൂടാതെ മാര്‍ക്കറ്റിനോട് ഞങ്ങള്‍ക്കുള്ള ആത്മസമര്‍പ്പണത്തിനും വേണ്ടിയുള്ള യാത്രക്കാരുടെ ആവശ്യകതകള്‍ വിശദീകരിക്കുന്നു', ഇന്ത്യ ആന്റ് നേപ്പാള്‍, എമിറേറ്റ്‌സ് എയര്‍ലൈന്‍സ് വൈസ് പ്രസിഡന്റ് എസ്സാ സുലൈമാന്‍ അഹ്മദ്, പറഞ്ഞു.

'വിനോദത്തിനോ, ബിസിനസ്സിനോ അല്ലെങ്കില്‍ വിനോദസഞ്ചാരത്തിനോ വേണ്ടിയാകട്ടെ, വര്‍ഷം മുഴുവന്‍ ലോകത്താകമാനമുള്ള സഞ്ചാരികളെ ആകര്‍ഷിച്ചുകൊണ്ട്, കേരളം ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ലക്ഷ്യസ്ഥാനങ്ങളില്‍ ഒന്നായി നിലകൊള്ളുന്നു. ആഴ്ച്ചതോറുമുള്ള 12 ഫ്‌ലൈറ്റുകളോടും ഇന്ത്യയിലേക്കുള്ള യാത്രാ സൗകര്യം എമിറേറ്റ്‌സ് തുടര്‍ന്ന് കൊണ്ടിരിക്കുന്നു, വ്യാവസായിക ബന്ധങ്ങള്‍ ശാക്തീകരിക്കുകയും ഞങ്ങളുടെ വികസിത ആഗോള നെറ്റ്‌വര്‍ക്കിലേക്ക് തിരുവനന്തപുരത്തെ യാത്രക്കാരെ ബന്ധിപ്പിക്കുകയും ചെയ്യുന്നു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അറേബ്യന്‍ കടലില്‍ നിന്നും കുറച്ച് മൈലുകള്‍ അകലെ സ്ഥിതി ചെയ്യുന്ന, തിരുവനന്തപുരം ഇന്ത്യയുടെ പരമ്പരാഗത ആയുര്‍വ്വേദ ചികിത്സകള്‍ക്കും തെക്കന്‍ കടല്‍ തീരങ്ങളിലെ പനനിരകള്‍ നിറഞ്ഞ ബീച്ചുകള്‍ക്കും മാതൃകാപരമായ പ്രവേശനമാര്‍ഗ്ഗമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പുറകിലേക്ക് പോകുന്ന വ്യാവസായിക ചരിത്രത്തോടെ, തിരുവനന്തപുരം സാംസ്‌കാരികതയുടെ ദ്രവണാങ്കമായി മാറുന്നു, തെളിഞ്ഞനിറങ്ങളുള്ള പള്ളികളും കുന്നിന്‍മുകളിലുള്ള കൊട്ടാരങ്ങളും അധിനിവേശ രാജ്യങ്ങളുടെ മ്യൂസിയങ്ങളും രമണീയങ്ങളായ പാചകശാലകളുമായി രേഖപ്പെടുത്തിയിരിക്കുന്നു.

കേരളത്തിന്റെ കൊയ്ത്തുല്‍സവമായ ഓണം കൂടാതെ മലയാളത്തിന്റെ പുതുവര്‍ഷ ആഘോഷമായ, വിഷു എന്നിവ പോലെയുള്ള പ്രാദേശിക ഉത്സവ കാലങ്ങളില്‍ ഉണ്ടാകുന്ന മാര്‍ക്കറ്റ് ആവശ്യകത നേരിടുന്നതിനായി തിരുവനന്തപുരത്തു നിന്നും തിരുവനന്തപുരത്തേക്കും ചാര്‍ട്ടഡ് ഫ്രൈറ്റുകളും എമിറേറ്റ്‌സ് പ്രവര്‍ത്തിപ്പിക്കുന്നു. എമിറേറ്റ്‌സിന്റെ ബോയിങ്ങ് 777 ഫ്രൈറ്റര്‍ എയര്‍ക്രാഫ്റ്റ് 103 ടണ്‍ കാര്‍ഗോ വഹിക്കുവാന്‍ പ്രാപ്തമാണ്, ഏതൊരു എയര്‍ക്രാഫ്റ്റിനേക്കാളും വീതിയേറിയതായ അതിന്റെ മെയിന്‍ ഡെക്ക്, അസാമാന്യ വലിപ്പമുള്ള കാര്‍ഗോയും വലിയ ചരക്കുകളും ഉയര്‍ത്തുവാന്‍ അതിനെ പ്രാപ്തമാക്കുന്നു.

2015ല്‍ എമിറേറ്റ്‌സ് ഇന്ത്യയില്‍ 30 വര്‍ഷം പൂര്‍ത്തീകരിച്ചു, അന്ന് മുതല്‍ രാജ്യത്തിലെ 10 ലക്ഷ്യസ്ഥാനങ്ങളില്‍* സേവനത്തിനായി അതിന്റെ പ്രവര്‍ത്തനം വളര്‍ത്തി. മാര്‍ക്കറ്റിലെ അന്തര്‍ദേശീയ 10.4% പ്രവര്‍ത്തനം ചെയ്തുകൊണ്ട്, ഇന്ത്യയില്‍ സേവനം നടത്തുന്ന മൂന്നാമത്തെ ഏറ്റവും വലിയ അന്തര്‍ദേശീയ കാരിയര്‍ ആണ് ഇത്. നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്പ്‌ളൈഡ് ഇക്കൊണോമിക് റിസര്‍ച്ച് നടത്തിയ സമീപകാല പഠനമനുസരിച്ച്, 86,000 ത്തിലേറെ ഇന്ത്യന്‍ ജോലികള്‍ക്ക് പിന്തുണ നല്‍കുകയും കൂടാതെ 1.7 ബില്ല്യണ്‍ ഡോളര്‍ വിദേശ വിനിമയ ആദായം ഉണ്ടാക്കുകയും ചെയ്തുകൊണ്ട് എമിറേറ്റ്‌സിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ വര്‍ഷംതോറും രാജ്യത്തിന്റെ ഏഉജയിലേക്ക് 848 ദശലക്ഷം ഡോളര്‍ സംഭാവന ചെയ്യുന്നു.

അനുബന്ധ സ്‌റ്റോറികള്‍

1. വിമാനത്തിലും കപ്പലിലും യാത്ര പോകാം..വെറും 3750 രൂപയ്ക്ക്..

2. യാത്രകളെ ജീവിതത്തിന്റെ ഭാഗമായി കണ്ട് ആകാശ്

3. നിങ്ങള്‍ ലോകം ചുറ്റാന്‍ ആഗ്രഹിക്കുന്നോ? എന്നാല്‍ ഈ ദമ്പതികള്‍ നിങ്ങളെ സഹായിക്കും

4. നിശാഗന്ധിക്ക് പിന്തുണയുമായി വിമാനക്കമ്പനികള്‍

5. ഡല്‍ഹിയിലേയ്ക്കും ചെന്നൈയിലേക്കും നോണ്‍ സ്റ്റോപ് സര്‍വീസുകളുമായി ഇന്‍ഡിഗോ

This is a YourStory community post, written by one of our readers.The images and content in this post belong to their respective owners. If you feel that any content posted here is a violation of your copyright, please write to us at mystory@yourstory.com and we will take it down. There has been no commercial exchange by YourStory for the publication of this article.

Related Stories

Stories by Team YS Malayalam