സ്റ്റാര്‍ട്ട്അപ്പുകള്‍ നേരിടുന്ന വെല്ലിവിളികള്‍ പരിഹരിക്കാന്‍ ബ്ലൂ സിനര്‍ജി

സ്റ്റാര്‍ട്ട്അപ്പുകള്‍ നേരിടുന്ന വെല്ലിവിളികള്‍ പരിഹരിക്കാന്‍ ബ്ലൂ സിനര്‍ജി

Saturday January 09, 2016,

3 min Read


ഇന്ന് നമുക്ക് ചുറ്റും സ്റ്റാര്‍ട്ട് അപ്പുകള്‍ നിരവധിയാണ്. നല്ല വരുമാനം ലഭിക്കുമ്പോഴാണ് സ്റ്റാര്‍ട്ട് അപ്പിന് മുന്നോട്ട് പോകാന്‍ കഴിയുക. അതിന് കൃത്യമായ വരുമാന മാതൃക തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. ഇന്ന് സ്റ്റാര്‍ട്ട്അപ്പുകള്‍ നേരിടുന്ന പ്രധാന പ്രശ്‌നവും ഇതുതന്നെയാണ്. ഇതിന് പരിഹാരമാകുകയാണ് ബ്ലൂ സിനര്‍ജി.

image


ക്ലൗഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു ബില്ലിങ്ങ് ആപ്പാണ് 'ബ്ലൂ സിനര്‍ജി.' സ്റ്റാര്‍ട്ടപ്പുകള്‍ക്കായി പലതരത്തിലുള്ള വരുമാന മാര്‍ഗ്ഗങ്ങള്‍ അവര്‍ മുന്നോട്ടുവയ്ക്കുന്നു. പലപ്പോഴും ഓണ്‍ലൈന്‍ വഴിയുള്ള പണമിടപാടുകള്‍ സുതാര്യമാകാറില്ല. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍വഴിയും ഓഫ്‌ലൈന്‍ വഴിയുമുള്ള പണമിടപാടുകള്‍ സുഗമമാക്കുകയാണ് 'ബ്ലൂ സിനര്‍ജി.'

യു എസില്‍ ജോലിചെയ്തുവരുന്ന സണ്ണി തണ്ടശ്ശേരിയാണ് ഇത്തരത്തിലൊരു ആശയം മുന്നോട്ട് വച്ചത്. അവിടെ ഫിനാന്‍ഷ്യല്‍ ബില്ലിംങ്ങ് സംവിധാനങ്ങളുടെ തലപ്പത്ത് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. പല സ്റ്റാര്‍ട്ട് അപ്പുകളും നിരവധി സേവനങ്ങല്‍ ലഭ്യമാക്കുന്നുണ്ട്. അതിന് അവര്‍ക്ക് ആവശ്യമുള്ള നിക്ഷേപവും ലഭിക്കുന്നു. എന്നാല്‍ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമാണ് അതിന്റെ വരുമാന മാതൃക എങ്ങനെ ആയിരിക്കണം എന്നത്.

പണം സമ്പാദിക്കാനായി ഒരു കമ്പനിക്ക് ഏറ്റവും ആദ്യം വേണ്ടത് ഒരു വരുമാന മാതൃക തന്നെയാണ്. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് വരുമാന മാതൃകയിലും മാറ്റങ്ങല്‍ വരുത്താന്‍ കമ്പനികള്‍ തയ്യാറാകണം. ഏഷ്യന്‍ സമ്പദ് ഘടനയുടെ വളര്‍ച്ചക്കായി ഒരു ബില്ലിങ്ങ് ആന്റ് പേയ്‌മെന്റ് സംവിധാനം തുടങ്ങാന്‍ അദ്ദേഹം തീരുമാനിച്ചു.

അങ്ങനെ സണ്ണി തന്റെ ഉറ്റസുഹൃത്തായ മൃദുല്‍ പ്രകാശിനോട് ആശയങ്ങള്‍ പങ്കുവെച്ചു. മൃദുല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ ജോയി ചെയ്തുവരികയായിരുന്നു. എന്നാല്‍ ഐ ആര്‍ ഡി എയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മുന്നേറാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. അങ്ങനെ അദ്ദേഹം തന്റെ സുഹൃത്തായ സണ്ണിയുടെ കൂടെ ചേര്‍ന്ന് 2014ല്‍ 'ബ്ലൂ സിനര്‍ജി' ഉണ്ടായി.

ബ്ലൂ സിനര്‍ജി വഴി ഇമെയില്‍, എസ് എം എസ്, വോയിസ് കോള്‍ എന്നിവയുടെ സഹായത്തോടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറുന്നതായി മൃദുല്‍ പറയുന്നു. ഇവരുടെ സേവനങ്ങള്‍ക്ക് ക്രഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്ങ് എന്നിവ വഴിയും പണമാമോ ഡി ഡിയോ ചെക്കോ ആയും പണം നല്‍കാവുന്നതാണ്. ഇന്ന് രാജ്യത്തുടനീളം ഈ സൗകര്യം ലഭ്യമാണ്. പണം അടച്ചതിന്റെ രസീതും അപ്പോള്‍ തന്നെ ലഭിക്കും. ബാങ്കിന്റെ ശാഖകളില്‍ 'മേക്കര്‍ ചെക്കര്‍' എന്ന മോഡല്‍ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. 60ല്‍ പരം ബാങ്കുകളില്‍ നിന്ന് ആവശ്യക്കാര്‍ക്ക് പണം കൈമാറാന്‍ കിയും.

ആമസോണ്‍ ക്ലൗഡിലാണ് ഇതിന്റെ തുടക്കം ഗ്രെയിന്‍സ് ഇഈ സംവിധാനം വികസിപ്പിച്ചെടുത്തത്. ഇത് സെയില്‍സ് ഫോര്‍സ് ആപ്പ് എക്‌സ്‌ചേഞ്ചിലും ക്വിക്ക്ബുക്ക്‌സ് ആപ്പ്‌സ് ഡോട്ട് കോമിലും ലഭ്യമാണെന്ന് മൃദുല്‍ പറയുന്നു. ശരിയായ പാട്‌നര്‍മാരെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളി തന്നെയാണ്. ക്ലയിന്റുകള്‍ക്ക് നിരവധി ചോയിസുകള്‍ ആവശ്യമായി വരും. ഇത് മനസ്സിലാക്കി ഒട്ടും എണ്ണം കുറഞ്ഞുപോകാതെ നല്ല പാട്‌നര്‍മാരെയാണ് അവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

തുടക്കത്തില്‍ പേയ്‌മെന്റ് മേഖലയിലുള്ള കുറച്ച് കമ്പനികളുമായി പാട്‌നര്‍ഷിപ്പ് തുടങ്ങി. പിന്നീട് ഇന്ത്യയിലെ മിക്ക പെയ്‌മെന്റ് കമ്പനികളും അവര്‍ ഏറ്റെടുത്തു. 2015 ഒക്‌ടോബറില്‍ 10 കോടി രൂപയുടെ ഇടപാടാണ് ബ്ലൂ സിനര്‍ജി വഴി നടന്നത്. 2014ന്റെ അവസാനം അവര്‍ 20 കോടി രൂപയുടെ ഗ്രോസ്സ് സെയില്‍സ് വാല്യുവില്‍ എത്തിച്ചേര്‍ന്നു. 2015 ഡിസംബറില്‍ ഇത് 60 കോടി രൂപ ആയിരിക്കുമെന്ന് അവര്‍ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.

തുടക്കത്തില്‍ കുറച്ച് വെല്ലുവിളികള്‍ നേരിടേണ്ടി വന്നെങ്കിലും ചില ഘടകങ്ങള്‍ പിന്നീട് അവരെ വളര്‍ച്ചയുടെ പാതയില്‍ എത്തിച്ചു. ഇതിനായി സഹായിക്കുന്ന ചില ഘടകങ്ങളെ കുറിച്ച് മൃദുല്‍:

• സര്‍ക്കാരിന്റെ തീരുമാനങ്ങള്‍

ഇന്ത്യയില്‍ ഇടപാടുകള്‍ നടത്തുന്നത് കുറച്ച് കഠിനമായി വരുകയാണ്. ഇടപാടിന്റെ തെളിവുകള്‍ പലപ്പോഴും ആവശ്യമായി വരുന്നു. ഇലക്‌ട്രോണിക് രീതികള്‍ പുരോഗമിക്കുന്നതോടെ പണത്തിന്റെ ആവശ്യകത കുറയും. ക്രഡിറ്റ്/ഡെബിറ്റ്കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് ടി ഡി ആര്‍ കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നുണ്ട്.

• ഇകൊമേഴ്‌സ്

ഓണ്‍ലൈന്‍ ഇടപാടുകളെ കുറിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി അറിവ് വര്‍ധിച്ചിട്ടുണ്ട്. പത്രങ്ങളുടെ ആദ്യ പേജില്‍ തന്നെ ഓണ്‍ലൈന്‍ വ്യാപാരത്തെക്കുറിച്ച് വരുന്ന പരസ്യങ്ങളാണ് ഇതിന് മുക്യ കാരണം.

• സൗകര്യപ്രദം

കുറച്ച് മൗസ് ക്ലിക്കുകള്‍ കൊണ്ട് ഒരു പണമിടപാട് നടത്തുക എന്നത് എന്തുകൊണ്ടും സൗകര്യപ്രദമാണ്. ഇതാണ് ബ്ലൂ സിനര്‍ജിയുടെ വളര്‍ച്ചക്ക് ആധാരം. ബ്ലൂ സിനര്‍ജിക്ക് അടുത്തിടെ െ്രെപവോ ടെക്ക് കോര്‍പ്പ് െ്രെപവറ്റ് ലിമിറ്റഡില്‍ നിന്ന് 200000 ഡോളറിന്റെ നിക്ഷേപം ലഭിച്ചു. ഇത് അവരുടെ സാങ്കേതിക വിദ്യയുടെ വികസനത്തിന് വളരെയധികം സഹായിച്ചതായി മൃദുല്‍ അവകാശപ്പെടുന്നു.

കൂടുതല്‍ നഗരങ്ങളിലേക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ അവര്‍ പദ്ധതിയിടുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ സേവനം എത്തിക്കാന്‍ അവര്‍ പ്രയത്‌നിക്കുന്നു.

റീട്ടെയില്‍ ഇലക്‌ട്രോണിക്‌സ് ക്ലീനിങ്ങില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ക്യാഷ്‌ലെസ് പേയ്‌മെന്റുകള്‍ നടക്കുന്നതെന്ന് ചില പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015ലെ ആകെ ക്യാഷ്‌ലെസ് ഇടപാടുകളില്‍ 71 ശഥമാനവും സംഭാവന ചെയ്യുന്നത് ഇവിടെ നിന്നാണ്. 21.342 കോടിയുടെ ഇടപാടാണ് പ്രീപെയ്ഡ് ഇന്‍സ്ട്രുമെന്റിന്റെ സംഭാവനയെന്ന് ഡെയിസ് ഇന്‍ഫോ പറയുന്നു.

മൊബൈല്‍ ബാങ്കിങ്ങ് വഴി ഒരു ലക്ഷം കോടി രൂപയുടെ ഇടപാട് നടന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ മൊബൈല്‍ വഴി ഇപ്പോള്‍ 1 മില്ല്യന്‍ ആള്‍ക്കാര്‍ മാത്രമേ ഇടപാടുകള്‍ നടത്തുന്നുള്ളൂ. അടുത്ത 5 വര്‍ഷം കൊണ്ട് ഇത് 100 മില്ല്യന്‍ എത്തുമെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ ബ്ലൂ സിനര്‍ജി പോലുള്ള കമ്പനികള്‍ക്ക് വളറെ വലിയ സാധ്യതകളാണ് മുന്നിലുള്ളത്.