സൂര്യന് താഴെ ഇന്‍വിക്ടസ് സൗര്‍ ഊര്‍ജ

0

രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് അഞ്ചംഗ സുഹൃദ് സംഘം. പ്രകൃതിയില്‍ നിന്ന് തന്നെയുള്ള ഊര്‍ജ്ജ സ്രോതസായ സൂര്യപ്രകാശം ഉപയോഗിച്ച് സോളാര്‍ പാനലുകള്‍ വഴി വൈദ്യുതോല്‍പാദനം നടത്തുന്ന ഇന്‍വിക്റ്റസ് സൗര്‍ ഊര്‍ജ എന്ന സ്ഥാപനത്തിന്റെ തലപ്പത്താണ് ഇന്ന് ഈ അഞ്ചംഗ സംഘം. സമൂഹത്തിന് പ്രയോജനപ്പെടുന്ന തരത്തില്‍ സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന ആശയമാണ് തങ്ങളെ ഇതിലേക്ക് എത്തിച്ചതെന്ന് ഇന്‍വിക്റ്റസിന്റെ സഹസ്ഥാപകന്‍ കൂടിയായ അഭിഷേക് പ്രതാപ് സിംഗ് പറയുന്നു.

തങ്ങള്‍ക്കുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് അഞ്ച് പേരും ഇന്‍വിക്റ്റസിന്റെ ഭാഗമായത്. പുനരുല്‍പാദിപ്പിക്കാവുന്ന ഊര്‍ജ്ജ സംരംഭം തുടങ്ങണമെന്ന ചര്‍ച്ചയാണ് സംഘത്തെ സോളാര്‍ എന്ന ആശയത്തിലെത്തിച്ചത്. ഒരു സംരംഭം തുടങ്ങി തങ്ങള്‍ തന്നെ അതിന്റെ തലപ്പത്ത് പ്രവര്‍ത്തിക്കണമെന്ന അഞ്ച് പേരുടെയും സ്വപ്ന സാക്ഷാത്കാരമാണ് ഇന്‍വിക്റ്റസ് സൗര്‍ ഊര്‍ജ എന്ന സ്ഥാപനം. ഇന്ന് കൊല്‍ക്കത്ത നഗരത്തിന്റെ തന്നെ ഊര്‍ജ്ജ പ്രതിസന്ധിക്ക് വലിയൊരു പരിഹാരമാകുകയാണ് ഇന്‍വിക്റ്റസ്.

പാരിസ്ഥിതിക ബോധവല്‍കരണം എന്ന നിലയില്‍ കൂടിയാണ് തങ്ങള്‍ സംരംഭം തുടങ്ങിയത്. പ്രകൃതിദത്ത ഊര്‍ജ്ജം വിനിയോഗിക്കുന്നതില്‍ പശ്ചിമ ബംഗാള്‍ മുമ്പ് ഏറെ പിന്നിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ കെട്ടിടങ്ങളുടെ മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സഹായങ്ങള്‍ നല്‍കുന്നുണ്ട്. തങ്ങളുടെ പ്രോജക്ടിനും സര്‍ക്കാര്‍ പിന്തുണയുണ്ട് അഭിഷേക് പറയുന്നു.

ഇന്‍വിക്റ്റസില്‍ ഇപ്പോള്‍ 22 അംഗങ്ങളാണുള്ളത്. ഇവരില്‍ രണ്ട് പേര്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതില്‍ 40 വര്‍ഷത്തെ പരിചയം ഉള്ളവരാണ്. ഇവരുടെ നേതൃത്വത്തിലാണ് സ്ഥാപനങ്ങളെ സമീപിച്ച് അവയ്ക്ക് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത്. കോര്‍പറേറ്റ് സ്ഥാപനങ്ങളെയും വന്‍കിട വ്യവസായ സ്ഥാപനങ്ങളെയുമാണ് ഇന്‍വിക്റ്റസ് പ്രധാനമായും സമീപിക്കുന്നത്. ഇവര്‍ക്ക് പാരമ്പര്യ ഊര്‍ജ്ജ സ്രോതസ് നിര്‍ബന്ധമായി വേണ്ടി വരും എന്നതിനാലാണിത്.

ആയിരക്കണക്കിന് വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ഡീസല്‍ പ്ലാന്റുകളെയാണ് ആശ്രയിക്കുന്നത്. എന്നാല്‍ ഡീസല്‍ വില അനുദിനം വര്‍ധിക്കുകയാണ്. മാത്രമല്ല ഡീസല്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാരിന് പോലുമാകാത്ത സ്ഥിതിയാണ്. ഈ അവസ്ഥയില്‍ ഡീസല്‍ പ്ലാന്റുകളെ ആശ്രയിക്കുക ഗുണകരമാകില്ല. ഡീസല്‍ പ്ലാന്റുകള്‍ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കും എന്നതും ദൂഷ്യവശമാണ്. സോളാര്‍ പാനലുകളാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് തിരഞ്ഞെടുക്കാനാകുന്ന ഏറ്റവും ഉചിത മാര്‍ദഗം.

സ്ഥാപനങ്ങള്‍ക്ക് മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുക മാത്രമല്ല അവയുടെ പരിപാലനവും പ്രവര്‍ത്തനങ്ങളുമെല്ലാം ഇന്‍വിക്റ്റസ് തന്നെ നിയന്ത്രിക്കും. പാനലുകളുടെ ഉടമസ്ഥതയും ഇന്‍വിക്റ്റസിന് തന്നെയായിരിക്കും. തങ്ങള്‍ ചിലവാക്കുന്ന വൈദ്യുതിക്ക് പണമടയ്ക്കുക മാത്രമാണ് സ്ഥാപനങ്ങള്‍ ചെയ്യേണ്ടത്. സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായി വരുന്ന മൂലധനമാണ് പലരെയും ഇതില്‍നിന്ന് പിന്‍മാറാന്‍ പ്രേരിപ്പിക്കുന്നത്. മറ്റ് നിക്ഷേപങ്ങളുമായി സോളാര്‍ പാനലുകളെ താരത്യമപ്പെടുത്തുകയാണ് ഓരോരുത്തരും ചെയ്യുന്നത്. ഷെയര്‍മാര്‍ക്കറ്റിലും റിയല്‍ എസ്റ്റേറ്റിലും സ്വര്‍ണത്തിനുമൊക്കെ നിക്ഷേപിച്ചാല്‍ പ്രതിഫലം കിട്ടും. എന്നാല്‍ സോളാര്‍ പാനലുകളില്‍ സ്ഥാപിക്കുന്നതിലൂടെ പ്രതിഫലമൊന്നുമുണ്ടാകുന്നില്ല, ഇത്തരത്തിലാണ് ജനങ്ങളുടെ ചിന്ത.

ഇത് മാറ്റിയെടുക്കാന്‍ തങ്ങള്‍ വലിയ സാമൂഹ്യ മാധ്യമങ്ങളിലൂടെയും കൈപ്പുസ്തങ്ങള്‍ വിതരണം ചെയ്തുമെല്ലാം ബോധവല്‍കരണം നടത്തുന്നുണ്ട്. കൊല്‍ക്കത്ത നഗരത്തിന് പുറമെ സാള്‍ട്ട് ലേക്കിലും ന്യൂ ടൗണിലും രാജ്ഹര്‍ഹട്ടിലുമെല്ലാം ബോധവല്‍കരണം നടത്തുക്കുന്നുണ്ട്. സോളാര്‍ പാനലുകള്‍ തങ്ങള്‍ക്ക് എത്ര ഗുണകരമാകുമെന്നതും പാരമ്പര്യ ഊര്‍ജ്ജ സ്രോതസുകള്‍ ഉപയോഗിക്കുന്നതിന്റെ നല്ല വശങ്ങളെക്കുറിച്ചുമെല്ലാം ജനങ്ങളെ മനസിലാക്കിക്കുകയാണ് ചെയ്യുന്നത്.

ആശുപത്രികള്‍, ഐ ടി കമ്പനികള്‍. റസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റുകള്‍ എന്നിവയുമായി ടൈ അപ് ഉണ്ടാക്കിയെടുക്കാനാണ് ഇന്‍വിക്ടസിന്റെ ഇപ്പോഴത്തെ ശ്രമം. ഇവരെ സമീപിച്ച് കെട്ടിടങ്ങള്‍ക്ക് മുകളില്‍ പാനലുകള്‍ സ്ഥാപിക്കണം. ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ ഊര്‍ജ്ജം സോളാര്‍ പോനുലകള്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. ബാക്കിവരുന്ന വൈദ്യുതി സംഭരിച്ച് വെക്കുകയാണ് ചെയ്യുന്നത്. സ്ഥാപനത്തെ കൂടുതല്‍ ഉയര്‍ത്തിക്കൊണ്ട് വരികയും കൂടുതല്‍ നിക്ഷേപം ഉണ്ടാക്കിയെടുക്കുകയുമാണ് അടുത്ത ലക്ഷ്യമെന്ന് അഭിഷേക് പറയുന്നു. രാജ്യത്തുടനീളം തങ്ങളുടെ പ്രോജക്ടിന് വലിയ സാധ്യത കാണുന്നുണ്ട്. ബംഗലൂരുവിലേക്കും ഡല്‍ഹിയിലേക്കും ഇന്‍വിക്റ്റസിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

വൈദ്യുതി പ്രതിസന്ധിക്ക് മികച്ച പരിഹാരമാണ് സൗരോര്‍ജ്ജം. എന്നാല്‍ പലരും അതേക്കുറിച്ച് ബോധവാന്മാരാകുന്നില്ല. സോളാര്‍ പാനലുകള്‍ നിര്‍മിക്കുന്നതിന് സോഡിയം ഹൈഡ്രോക്‌സൈഡ്, ഹൈഡ്രോഫ്‌ളോറിക് ആസിഡ് തുടങ്ങിയ രാസവസ്തുക്കള്‍ ആവശ്യമാണ്. കൂടാതെ വൈദ്യുതി, വെള്ളം എന്നിവയും വേണ്ടിവരും. മാലിന്യവും ഉണ്ടാക്കപ്പെടും. വലിയ മലിനീകരണം ഉണ്ടാകുന്ന പ്രവര്‍ത്തനമാണിത്. ഇത് സോളാര്‍ പാനലുകള്‍ക്ക് തടസം സൃഷ്ടിക്കുന്ന കാര്യമാണ്. എന്നാല്‍ പാരമ്പര്യ ഊര്‍ജ്ജ സ്രോതസുകള്‍ തീര്‍ത്തും പ്രകൃതി സൗഹൃദപരമാണ് എന്നതിനാല്‍ ഇത് ഭാവിയില്‍ അത്യന്താപേക്ഷിതമായി തീരും. സൗരോര്‍ജ്ജത്തെ കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടതായ അവസ്ഥയും ഉണ്ടാകും അഭിഷേക് പറയുന്നു.