ഭാക് സാലാ !!ചിരി പകരുന്ന വേറിട്ട ചിന്തകള്‍

0


രാഹുല് രാജിന്റെ പ്രശസ്തിയിലേക്കുള്ള യാത്ര അത്ര സുഖകരമായിരുന്നില്ല .പട്‌നയില് ജനിച്ച രാഹുലിനെ ചെറുപ്പത്തില് ആരോ തട്ടികൊണ്ട് പോയി എന്ന് പറഞ്ഞാല് അത് വലിയ കാര്യമല്ല. അതിന് ശേഷം നടന്നതാണ് വലിയ സംഭവങ്ങള്. ആ തട്ടികൊണ്ട് പോകലില് നിന്ന് രക്ഷപ്പെട്ട രാഹുല് ഗവര്ണറുടെ 'ധീരതയ്ക്കുള്ള അവാര്ഡിന് ' അര്ഹനായി. ആറാം ക്ലാസ്സില് സൈനിക് സ്‌കൂളിലോട്ട് ചേര്ന്ന രാഹുലിന്, ഒരു സൈനികനാകാനുള്ള അച്ചടക്കം തനിക്കില്ല എന്ന് നാല് വര്ഷത്തില് മനസ്സിലായി . അധികമാരും ചെയ്യാത്ത പ്രവര്ത്തിയാണ് രാഹുല് ഐ.ഐ.റ്റി ബി.എച്ച്.യു വില് ചെയ്തത്. കുത്തിക്കുറിക്കലുകളിലും ശാസ്ത്രത്തിലും വായനയിലും സംഗീതത്തിലും ഭ്രമിച്ച് മൂന്നാം വര്ഷം പഠനം നിര്ത്തി.

മേല് പറഞ്ഞവയെ എല്ലാം ഫെയ്‌സ് ബുക്കില് ' അത്ര വിനീതനല്ലാത്ത' ഭാഗ് സാല യുടെ തുടക്കമായും കണകാക്കാം. ഭാഗ് സാല യുടെ തുടക്കങ്ങളില് കാണുന്നത് പോലെ രാഹുലിന് തന്റെ ചിന്തകളെ വിശദീകരിക്കുവാന് നന്നായി കഷ്ട്ടപ്പെടേണ്ടി വന്നു. ഒക്ടോബര് 3,2013ല് സാന്ത ബന്ത തമാശകളില് തുടങ്ങിയ രാഹുല് , ഒരിക്കല് തന്റെ പേജ് രാജ്യത്തെ ജനങ്ങള്ക്ക് രാഷ്ട്രീയ അവബോധനം നല്കുക എന്ന തന്റെ സ്വപ്നത്തില് മഹത്തരമായ പങ്ക് വഹിക്കുമെന്ന് സ്വപ്നം പോലും കണ്ടില്ല. നമ്മള് ഗണിതശാസ്ത്രജ്ഞന്മാരെ കാളും കാല്കുലേറ്ററുകളെ സ്‌നേഹിക്കണമെന്നതാണ് കോളേജില് രാഹുലിന് ലഭിച്ച ഏറ്റവും വലിയ പാഠം. അവസാന വര്ഷങ്ങളില് ചുറ്റിലുമുള്ള ആളുകളെ കൂടുതല് നിരീക്ഷിക്കാനും കഥാപാത്രങ്ങളാക്കാനും തുടങ്ങി. 'ഗണിതവും സാഹിത്യവും','ആര്ട്ടസും ശാസത്രവും' ഒക്കെ കൂട്ടിച്ചേര്ക്കുന്ന രാഹുലിന്റെ കല്പനകളുടെ ആദ്യത്തെ സൃഷ്ടിയായിരുന്നു കോളേജ് മാഗസിനായ 'പള്‌സ്'.

ഭാഗ് സാല യുടെ വിജയത്തിന്റെ വലിയ പങ്കും നിസ്സ്വാര്ദ്ദമായ് സംഭാവന ചെയ്യുന്ന ഓരോ പ്രഗല്ഭരായ ലേഖകരുടേത് ആണെന്ന് രാഹുല് പറയുന്നു. സത്യസന്ധതയും കഴിവും എഴുത്തിലുള്ള മികവുമാണ് പേജിലെ കോണ്ട്രിബ്യൂട്ടര്മാര്ക്ക് രാഹുല് നിര്‌ദ്ദേഷിക്കുന്ന യോഗ്യതകള്. മാത്രമല്ല വികാരങ്ങളുടെ മേല് നിയന്ത്രണവും വിവേക പൂര്വ്വമായ ചിന്തയും ഓരോ പോസ്റ്റുകളുടെയും നിലവാരമുയര്ത്തുന്നു. 2,00,000ലധികം ലൈക്കുകളുള്ള പേജില് മികവുറ്റ കലാകാരന്മാര്ക്ക് പ്രചാരവും നല്കി വരുന്നുണ്ട്. ഭാരതീയരോടുള്ള രാഹുലിന്റെ സ്‌നേഹം രാഹുലിന്റെ പ്രൊഫൈലിലും ഭാഗ് സാല പേജിലും ഒരുപോലെ കാണാം. അത്‌കൊണ്ട് തന്നെയാണ് ഇന്ത്യന് രാഷ്ട്രീയത്തിലെ സാധാരണക്കാരന്റെയൂം ഉയര്ന്ന ചിന്താഗതികളുടെയും ഇടയ്ക്ക് നിന്ന് കൊണ്ട് എല്ലാം നോക്കി കാണാനും അത് ജനങ്ങളിലെത്തിക്കാനും രാഹുല് ശ്രമിക്കുന്നത്. ഒത്തിരി നുലാമാലകളും ഇരുട്ടും നിറഞ്ഞൊരു മുറിയാണ് ഇന്ത്യന് രാഷ്ട്രീയം എന്ന് രാഹുല് പറയുന്നു . അന്ധകാരം മാറ്റാന് വിളക്ക് കത്തിച്ചാല് മാത്രമേ കഴിയൂ എന്ന് രാഹുലിന് നന്നായറിയാം.

ഭാഗ് സാല യുടെ ഭൂരിഭാഗം പ്രേക്ഷകരും വിദ്യാര്ത്ഥികളാണെന്നുള്ളത് അതിന്റെ കാലിക പ്രസക്തിയേയും വ്യാപ്തിയേയും സൂചിപ്പിക്കുന്നു. നിലവിലെ നവ മാധ്യമ സംമ്പ്രദായത്തെ കുറിച്ച് സംസാരിക്കുബോഴും രാഹുല് മദ്ധ്യനയം തന്നെ സ്വീകരിക്കുന്നു.

പോരായ്മകള്:

1.നാം ഇന്ന് കൂടുതല് മടിയന്മാരായീ മാറി കൊണ്ടിരിക്കുകയാണ്.

2.നവ മാധ്യമങ്ങള് നമ്മെ സായുധരാക്കി എന്ന് നാം കരുതുന്നു. എന്നാല് അതേ സമയം അവ നമ്മളില് കൊണ്ട് വന്ന കോട്ടങ്ങള് കാണാതെ വിടാനാകില്ല.

നേട്ടങ്ങള്:

1. കോളേജിലോ അതിന് ശേഷമോ സാഹിത്യത്തിലെ സ്വന്തം കഴിവ് തിരിച്ചറിഞ്ഞ് പ്രവര്ത്തിക്കുന്ന ഒരു ജനത

2. പുതിയ സംരഭകരും പുത്തന് ആശയങ്ങളും തുറന്ന് കാട്ടാന് വിദ്യാര്ത്ഥികള്ക്ക് ലഭിക്കുന്ന ആത്മ വിശ്വാസം.

രാഹുല് തന്റെ കണക്കിനോടുള്ള ഇഷ്ടം കാരണം എത്തിച്ചേര്ന്നതും അനലിറ്റിക്‌സ് മേഖലയില് തന്നെ. കോളേജില് പഠിക്കുന്ന യുവ തലമുറയ്ക്കായ് രാഹുല് കുറച്ച് ഉപദേശങ്ങളും നല്കീ മടങ്ങി.

1. നിങ്ങളുടെ ഗ്രാജ്യുവേഷന് പൂര്ണ്ണ മനസ്സോടെ ഏതെങ്കിലും നിലവാരമുള്ള കോളേജില് ചെയ്യുക.

2. ഏതൊരു കാര്യത്തില് അഭിപ്രായം പറയുന്നതിന് മുന്പും അതിനെക്കുറിച്ച് നന്നായി പഠിക്കുക.

3. എന്തെങ്കിലുമൊക്കെ പഠിക്കാതെ പഠിക്കുന്ന വിഷയത്തിന്റെ അടിത്തറ ശക്തമാക്കി മനസ്സിലാക്കുക.

4.ആദ്യത്തെ ചുവട് എന്നും ഏറ്റവും സൂക്ഷിക്കേണ്ടത് ആണ്. കാരണം അതിലൂടെയാണ് നിങ്ങളുടെ വികസനവും പാതയും നിര്ണ്ണയിക്കപ്പെടുന്നത്.

5. ഇഞ്ചിനീയറിംഗ് പഠിക്കുന്ന കുട്ടികള് തീര്ച്ചയായും അടിസ്ഥാന പാടവങ്ങളെ നല്ലരീതിയില് മനസ്സിലാക്കുക. പഠനം ഒരിക്കലും ഒരു രാത്രിയില് ഒതുക്കാനുള്ളതല്ല.

ഇനിയും ഈ രാജ്യത്തിലെ ജനങ്ങള്ക്ക് നര്മ്മത്തില് പൊതിഞ്ഞ പാഠങ്ങള് പഠിപ്പിക്കാന് ഭാഗ് സാല യ്ക്ക് എല്ലാ വിധ ഭാവുകങ്ങളും.