ബാങ്കിടപാടുകള്‍ അനായാസമാക്കാന്‍ എക്കോ

ബാങ്കിടപാടുകള്‍ അനായാസമാക്കാന്‍ എക്കോ

Friday November 13, 2015,

2 min Read

നിങ്ങള്‍ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരാണോ? ആണെങ്കില്‍ ഇല്ലെങ്കില്‍ അക്കൗണ്ട് എടുക്കാന്‍ ഇനി ബാങ്കില്‍ പോയി ക്യൂ നില്‍ക്കണ്ട. അടുത്തുള്ള റീട്ടെയില്‍ ഷോപ്പിലേക്ക് പോയാല്‍ മതിയാകും-അക്കൗണ്ട് റെഡി. തമാശയല്ല, തികച്ചും സത്യം. എക്കോ ബാങ്കിംഗ് എന്ന സംവിധാനമാണ് ബാങ്കിംഗ് സംവിധാനത്തിന് തന്നെ മുതല്‍ക്കൂട്ടാകുന്ന ഈ ആശയത്തിന് പിന്നില്‍. സാധാരണ ബാങ്കുകളില്‍ നമ്മള്‍ ചെയ്യാറുള്ളതുപോലെ പണം നിക്ഷേപിക്കലും പിന്‍വലിക്കലുമെല്ലാം എക്കോ ബാങ്കിംഗിലൂടെ സാധിക്കും. അക്കൗണ്ട് നമ്പരിന് പകരം ഉപയോഗിക്കുന്നവരുടെ മൊബൈല്‍ നമ്പരാണ് നല്‍കേണ്ടത് എന്നുമാത്രം. നമ്മുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മറ്റാരെങ്കിലും ഇടപാട് നടത്തുമോയെന്ന പേടിയും വേണ്ട. ഇതിനായി ഒണ്‍ ടൈം പാസ്‌വേര്‍ഡ് വഴിയാണ് പണം കൈമാറ്റങ്ങള്‍ സാധ്യമാകുന്നത്.

image


ബാങ്കുകളുടെ പ്രവര്‍ത്തന പരിധിയില്‍ ഉള്‍പ്പെടാനോ ബാങ്കില്‍ പോകാനോ സാധ്യമാകാത്ത ഗ്രാമീണ ജനങ്ങള്‍ക്ക് വേണ്ടിയാണ് എക്കോ ബാങ്കിന്റെ പ്രവര്‍ത്തനം. മറ്റ് ബാങ്കുകളുടെ അതേ രീതിയിലുള്ള സൗകര്യങ്ങളാണ് എക്കോ ബാങ്കിംഗിലും ലഭ്യമാകുന്നത്.

എക്കോ ബാങ്കിംഗിലൂടെ ഏതൊരാള്‍ക്കും ഒരു റീട്ടെയില്‍ ഔട്ട്‌ലെറ്റില്‍ ചെന്ന് ഒരു റെക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ടോ, ഫിക്‌സഡ് ഡെപ്പോസിറ്റോ, സേവിംഗ്‌സ് ഡെപ്പോസിറ്റോ തുടങ്ങാം. രാജ്യത്തിന്റെ എവിടെന്ന് വേണമെങ്കിലും പണം സ്വീകരിക്കാനും എവിടേക്ക് വേണമെങ്കിലും പണം അയക്കാനുമാകും. മള്‍ട്ടി മോഡല്‍ അപ്രോച്ചാണ് എക്കോ സ്വീകരിച്ചിട്ടുള്ളത്. പണം കൈമാറ്റം പൂര്‍ത്തിയായോ എന്നറിയാനുള്ള സംവിധാനങ്ങളും എക്കോ ഉറപ്പുവരുത്തിയിട്ടുണ്ട്.

image


അക്കങ്ങള്‍ അറിവുള്ളവര്‍ക്ക് മാത്രമേ തങ്ങളുടെ സേവനം പ്രയോജനപ്പെടുത്താനാകൂവെന്ന് എക്കോയുടെ സഹസ്ഥാപകന്‍ കൂടിയായ അഭിനവ് സിന്‍ഹ പറയുന്നു. വിവര സാങ്കേതിക വിദ്യയാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അടിസ്ഥാനം. ബാങ്കിംഗ്, മണി ട്രാന്‍സ്ഫര്‍, പേയ്‌മെന്റ്‌സ്, കാഷ് മാനേജ്‌മെന്റ് എന്നിവയെല്ലാം എക്കോയുടെ സേവനങ്ങളാണ്. ഇന്ത്യയില്‍ 2000 റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി രണ്ട് മില്യന്‍ ജനങ്ങള്‍ക്ക് എക്കോയുടെ സേവനങ്ങള്‍ ലഭിക്കുന്നുണ്ട്.

ഡല്‍ഹി, മുംബൈ, ഹൈദ്രാബാദ്, യു പി, പഞ്ചാബ്, ബീഹാര്‍ എന്നിവിടങ്ങളിലെ ചെറിയ ഗ്രാമങ്ങളിലാണ് എക്കോ പ്രവര്‍ത്തിക്കുന്നത്. ഇവിടങ്ങളില്‍ എക്കോയുടെ ബാങ്ക് അക്കൗണ്ടില്ലാത്തവര്‍ ചുരുക്കമാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യെസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് എന്നിവയുമായി എക്കോ ബാങ്ക് പാര്‍ട്‌നര്‍ഷിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഇതിന് കാരണവും അഭിനവ് പറയുന്നുണ്ട്. എന്ന് എസ് ബി ഐയാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്ക്. സ്വാകര്യ മേഖലയിലെ ബാങ്കുകളെ നയിക്കുന്നത് എച്ച് ഡി എഫ് സി ആണ്. യെസ് ബാങ്ക് എറ്റവും പ്രായം കുറഞ്ഞതും വളരെ വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നതുമായ ബാങ്ക് ആണ്. വളരെ അത്യാധുനികമായ സാങ്കേതിക വിദ്യകളുമാണ് ഇവര്‍ ഉപയോഗിക്കുന്നത്. അതിനാലാണ് ഈ മൂന്ന് ബാങ്കുകളെ തിരഞ്ഞെടുത്തിരിക്കുന്നത്.

image


എത് എക്കോയുടെ നെറ്റ് വര്‍ക്ക് വ്യാപിപ്പിക്കുന്നതിനും കൂടുതല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനും സഹായിക്കുന്നുയ പേയ്‌മെന്റുകള്‍ക്കും ക്യാഷ് കളക്ഷനുമായി മ്‌റ് സ്ഥാപനങ്ങളുമായും എക്കോ പാര്‍ട്‌നര്‍ഷിപ്പ് ഉണ്ടാക്കിയിട്ടുണ്ട്.

എക്കോയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 2013ല്‍ എന്‍ എസ് ഐ എച്ച് അവാര്‍ഡ് ലഭിച്ചിരുന്നു. ഫോണ്‍ മുഖേനെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയതും ചെലവ് കുറഞ്ഞതുമായ ബാങ്കിംഗ് ശ്യംഖലയാണ് ഇന്ന് എക്കോ. രണ്ടാം ഘട്ടത്തിലും മൂന്നാം ഘട്ടത്തിലുമായി കൂടുതല്‍ ഗ്രാമങ്ങളിലേക്കും ഒപ്പം നഗരപ്രദേശങ്ങളിലും എക്കോയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

image


സാമ്പത്തിക കൈമാറ്റം ഇന്ത്യയില്‍ ഇപ്പോഴും പ്രധാന പ്രശ്‌നമാണ്. എന്നാല്‍ എക്കോ പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഇതില്‍ വലിയ മാറ്റം ഉണ്ടാക്കാനായിട്ടുണ്ട്. സാമ്പത്തിക സേവനങ്ങളില്‍ കസ്റ്റമേഴ്‌സിന്റെ വിശ്വാസം നേടിയെടുക്കുകയാണ് പ്രധാന കാര്യങ്ങളില്‍ ഒന്ന്. എക്കോയ്ക്ക് അത് സാധിക്കുന്നുണ്ട്. ബാങ്കിംഗ് മേഖലയില്‍ സേവനങ്ങള്‍ കൂടിവരുന്നുണ്ടെങ്കിലും ജനങ്ങള്‍ക്ക് ഇക്കാര്യത്തിലുള്ള ബോധവല്‍കരണം കുറവാണ്. ഇതാണ് എക്കോ ചെയ്തുവരുന്നത്. എക്കോ ഒരു ബാങ്ക് അല്ലെങ്കിലും ഉപഭോക്താക്കളുടെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നുണ്ട്.

വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ എക്കോയുടെ സേവനങ്ങള്‍ ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. എക്കോയിലൂടെ ഇതിനകം 65 മില്യന്‍ ട്രാന്‍സാക്ഷനുകളാണ് ഇതുവരെ നടന്നിട്ടുള്ളത്. മൊബൈല്‍ വഴി ഏറ്റവും കൂടുതല്‍ ട്രാന്‍സാക്ഷന്‍ നടത്തിയിട്ടുള്ള സ്ഥാപനമെന്ന നേട്ടവും എക്കോയ്ക്ക് തന്നെ.