ജനാഗ്രഹ; ശുചിത്വ പരിസരത്തിന്റെ വിളിപ്പേര്

ജനാഗ്രഹ; ശുചിത്വ പരിസരത്തിന്റെ വിളിപ്പേര്

Saturday October 17, 2015,

2 min Read

വീടും മുറ്റവും വൃത്തിയായി സൂക്ഷിച്ചിട്ട് അടുത്ത വളപ്പിലേക്ക് മാലിന്യം വലിച്ചെറിയുന്ന ശുചിത്വവാദികള്‍ക്ക് ജനാഗ്രഹ ഒരു പാഠശാലയാണ്. ശുചിത്വത്തിനായി വാദിക്കുകയും എന്നാല്‍ അതിനായി ഒന്നും പ്രവൃത്തിക്കാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് ശുചിത്വ പരിസരത്തിന്റെ കാഴ്ചയൊരുക്കുകയാണ് ഇവിടെ രണ്ട് ചെറുപ്പക്കാര്‍. രമേശും സ്വാതിരാമനാഥനും സ്വന്തം നാടും നഗരവും വൃത്തിയാക്കാന്‍ വെബ്‌സൈറ്റ് തുടങ്ങിയപ്പോള്‍ പുരികം ചുളിച്ചവര്‍ ഇന്ന് അവര്‍ക്കൊപ്പമാണ്, ശുചിത്വമായ ഇന്ത്യന്‍ തെരുവുകള്‍ക്കായി.

image


ശുചീകരണത്തിനായി എത്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ നഗരങ്ങള്‍ മലിമായി തന്നെ അവശേഷിക്കുകയാണ് പതിവ്. തിരക്കേറിയ നഗരവാസികള്‍ക്ക് പരിസരം വൃത്തിയാക്കാന്‍ നേരമില്ല. എന്നാല്‍ എല്ലാവരും ഇടവേളകളില്‍ ലഭിക്കുന്ന കുറച്ച് സമയം ഒത്തൊരുമിച്ച് പ്രയോഗിച്ചാല്‍ നഗരവും പരിശുദ്ധിയുടെ കേന്ദ്രമാകും. ഈ ആശയത്തില്‍ നിന്ന്ാണ് ഐ ചെയ്്ഞ്ച് മൈ സിറ്റി എന്ന വെബ് സൈറ്റിന് രമേശും സ്വാതി രാമനാഥനും രൂപം നല്‍കിയത്. പതിഫലമിച്ഛിക്കാതെ ഇവര്‍ നടത്തിവന്നിരുന്ന ജനാഗ്രഹ എന്ന സംഘടനയെ മുന്‍ നിര്‍ത്തിയായിരുന്നു വെബ്‌സൈറ്റ് രൂപീകരണം.

തദ്ദേശീയമായ സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജനങ്ങള്‍ക്കതൊരു വേദിയായി മാറി. ഓരോ പ്രദേശങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍, അവിടുത്തെ ജനപ്രതിനിധികള്‍ എന്നിവയെക്കുറിച്ച് സൈറ്റിലൂടെ തന്നെ വിവരങ്ങള്‍ ലഭ്യമാക്കുകയായിരുന്നു ആദ്യപടി. ഓരോ പ്രദേശത്തേയും ഭൂപടം തന്നെ ലഭ്യമാക്കാനും ശ്രമിച്ചിരുന്നു. ഇതില്‍ വാര്‍ഡുകള്‍, ജനപ്രതിനിധികളുടെ മേല്‍വിലാസം, പോളിംഗ് ബൂത്തുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍ വോട്ടര്‍മാരുടെ വിവരങ്ങള്‍ നഗരസൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പ്രവര്‍ത്തിക്കുന്ന തദ്ദേശ സംഘങ്ങള്‍ എന്നിവയുടെ വിവരങ്ങളും ഉള്‍പ്പെടുത്തി.

image


സൈറ്റിന്റെ പ്രധാന പ്രത്യേകതയായിരുന്നു നഗരവാസികള്‍ക്ക് തങ്ങളുടെ നഗരസംബന്ധമായ പരാതികള്‍ അറിയിക്കാം എന്നത്. തങ്ങളുടെ നഗരത്തില്‍ ഉറപ്പാക്കേണ്ട സൗകര്യങ്ങള്‍, ഓരോ പ്രദേശങ്ങളിലും ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ തുടങ്ങി എല്ലാവിധ പരാതികളും വെബ്‌സൈറ്റില്‍ രേഖപ്പെടുത്താം. ഇത് സംബന്ധിച്ച പരിഹാരമാര്‍ഗങ്ങളെക്കുറിച്ച് സൈറ്റില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് അഭിപ്രായം പ്രകടിപ്പിക്കാനുള്ള അവസരവും സൈറ്റില്‍ ഒരുക്കിയിരുന്നു.

വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാം. പരാതികളില്‍ മൂന്ന് ടാഗുകള്‍ വീതം രേഖപ്പെടുത്തിയിരിക്കും. ഇത് പരാതിയുടെമേല്‍ എടുത്തിട്ടുള്ള നടപടികളെയാണ് സൂചിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് പരാതിയെന്താണെന്ന് വ്യക്തമാക്കുന്നതെേിനാടൊപ്പം അതുസംബന്ധിച്ച ചിത്രങ്ങളും എടുത്ത് പോസ്റ്റ് ചെയ്യാം.

image


പരാതികള്‍ സൈറ്റില്‍ എത്തിയാല്‍ ഇവ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് അയക്കുകയും ഇത് സംബന്ധിച്ചെടുത്ത നടപടികള്‍ സൈറ്റില്‍ വിവരിക്കുകയും ചെയ്യും. ഒരു പരാതി സൈറ്റില്‍ പോസ്റ്റ് ചെയ്താല്‍ അതില്‍ മറ്റൊരു സൗകര്യത്തിനുകൂടി അവസരം ഒരുക്കിയിട്ടുണ്ട്. അതേ പരാതിമൂലം ബുദ്ധിമുട്ടുന്ന മറ്റാരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കും ഇതില്‍ പങ്കുചേരാനാകും. ഇത്തരത്തില്‍ കൂടുതല്‍പേര്‍ക്ക് പരാതിയുള്ള വിഷയങ്ങളായിരിക്കും എത്രയും വേഗം പരിഹരിക്കുക.

ബാംഗ്ലൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഐ ചെയ്ഞ്ച് മൈ സിറ്റി പ്രവര്‍ത്തകര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇവിടുത്തെ നഗര വീഥികള്‍ വൃത്തിയാക്കാന്‍ അവര്‍ ഐ ചെയ്ഞ്ച് മൈ സ്ട്രീറ്റ് എന്ന പദ്ധതിക്ക് തുടക്കമിട്ടു. 220 സ്‌കൂളുകളില്‍ നിന്നായി പതിനായിരക്കണക്കിന് സ്‌കൂള്‍ വിദ്യാര്‍ഥികളും അവരുടെ രക്ഷകര്‍ത്താക്കളും ഉദ്യോഗസ്ഥരും അ്യാപകരും ഒമ്പത് എം എല്‍ എമാരും 20 കൗണ്‍സിലര്‍മാരും ഉള്‍പ്പെടുന്ന ജനപ്രതിനിധികളും അവരുടെ വിലയേറിയ സമയത്തിന്റെ ഒരു ഭാഗം ചെലവഴിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇതൊരു പുതിയ പ്രചോദനമായി മാറി. ഭാവി തലമുറകളായ ഇവര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തങ്ങളുടെ കടമയാണെന്നും തുടര്‍ന്നും ഇതില്‍ പങ്കാളികളാകുമെന്നും ഉറപ്പു നല്‍കിയാണ് മടങ്ങിയത്.

image


റോഡ് നിര്‍മാണം. സ്ട്രീറ്റ് ബെഞ്ചുകള്‍ സ്ഥാപിക്കല്‍, പരിസരം ശുചിയാക്കല്‍, നഗരവാസികള്‍ക്ക് ആവശ്യമുള്ളവ അവരുടെ വീട്ടുപടിക്കല്‍ എത്തിക്കല്‍ തുടങ്ങി എല്ലാവിധ സഹായങ്ങളുമായാണ് ഐ ചെയ്ഞ്ച് മൈ സിറ്റി നഗരവാസികള്‍ക്ക് മുന്നിലുണ്ട്. 50,000ത്തോളം പേരാണ് ഇതിനോടകം സൈറ്റില്‍ പ്രവശിച്ചിട്ടുള്ളത്. പൊതുജനങ്ങളില്‍ നിന്നുള്ള മികച്ച പ്രതികരണമാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

നമ്മുടെ കുട്ടികള്‍ ഡോക്ടര്‍മാരും എഞ്ചിനീയറും സയന്റിസ്റ്റുമാക്കാന്‍ ശ്രമിക്കുന്നതിനിടെ അവര്‍ക്ക് പരിസര ശുചീകരണത്തില്‍ കൂടി താത്പര്യം വളര്‍ത്താന്‍ ശ്രമിക്കണം. സസ്വന്തം ശരീരവും വീടും വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്ന നമ്മള്‍ തിരക്കേറിയ ജീവിതത്തിനിടയില്‍ നമ്മുടെ പരിസരത്തേക്കും ഒന്നു കണ്ണോടിക്കണം. അവിടെ നടക്കുന്ന പ്രശ്‌നങ്ങള്‍, കൂടിക്കിടക്കുന്ന മാലിന്യം, നടപ്പാക്കേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം പരിഹരിക്കാനും നമുക്കും ചിലത് ചെയ്യാനാകുമെന്നാണ് ഈ കൂട്ടുകാരുടെ കഥ വ്യക്തമാക്കുന്നത്.