ശാസ്ത്രം അര്‍ഥവത്താകുന്നത് ജനങ്ങള്‍ക്കിടയില്‍: : എം.ഡി.സി.ആര്‍.സി സ്ഥാപക ലക്ഷ്മി

0

ജനങ്ങള്‍ക്കിടയിലേക്ക് എത്താനായില്ലെങ്കില്‍ ശാസ്ത്രത്തിന് യാതൊരു അര്‍ത്ഥവുമില്ലെന്നാണ് മോളിക്യൂളാര്‍ ഡയഗ്നോസിസ്, കൗണ്‍സിലിങ് കെയര്‍ ആന്റ് റിസര്‍ച്ച് സെന്ററിന്റെ(എം.ഡി.സി.ആര്‍.സി) ഡയറക്ടറും സ്ഥാപകയുമായ ഡോ.ബി.ആര്‍ ലക്ഷ്മി പറയുന്നത്. മദ്രാസ് ഐ.ഐ.ടിയില്‍ നിന്നും ബയോകെമസ്ട്രിയിലും ജെനിറ്റിക്‌സിലും പി.എച്ച്.ഡി എടുത്തിട്ടുള്ള ലക്ഷ്മി സാമൂഹ്യ സേവനങ്ങളില്‍ ഏറെ തല്‍പരയാണ്.

സിംഗപ്പൂരിലും വേള്‍ഡ് ബാങ്കിന് വേണ്ടി യു.എസിലും ജോലി ചെയ്തതിന് ശേഷം മസ്‌കുലാര്‍ ഡിസ്‌ട്രോഫി (പേശികള്‍ ക്ഷയിച്ച് നടക്കാന്‍ സാധിക്കാത്ത അവസ്ഥ) യെപ്പറ്റി ഒരു പ്രോജക്ട് ചെയ്യുന്നതിനുള്ള ഒരു പ്രൊപോസല്‍ ലക്ഷ്മിയെ തേടി എത്തി. തനിക്ക് ലഭിച്ച ഡച്ച് ഗ്രാന്റിന്റെ സഹായത്തോടെ അവര്‍ പ്രോജക്ട് ആരംഭിച്ചു. അന്ന് തനിക്ക് ഈ അസുഖത്തെപ്പറ്റി യാതൊന്നും അറിയില്ലായിരുന്നെന്നും പിന്നീട് യു.എസിലെ ഒരു ഡോക്ടര്‍ തന്നെ ഇതേപ്പറ്റി പഠിക്കാനായി അദ്ദേഹത്തിന്റെ ലാബിലേക്ക് വിളിക്കുകയായിരുന്നെന്നും അവര്‍ പറഞ്ഞു. നമ്മുടെ രാജ്യത്തെ ഈ പ്രശ്‌നത്തെപ്പറ്റി തനിക്ക് യാതൊന്നും അറിയില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു താന്‍ പരിശോധന നടത്തിയപ്പോള്‍ മനസിലാക്കിയതെന്നും അവര്‍ വ്യക്തമാക്കി.

ആരോഗ്യമേഖലയില്‍ നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലുള്ള അസുഖങ്ങളെപ്പറ്റി കൂടുതല്‍ അറിയുന്നത് അവയുടെ പരിഹാരം കണ്ടെത്തുന്നതില്‍ സഹായകമായിരിക്കുമെന്നാണ് ലക്ഷ്മിയുടെ അഭിപ്രായം. രണ്ട് പ്രധാന കാര്യങ്ങളാണ് തങ്ങള്‍ കണ്ടെത്തിയത്- ഒന്ന്, പരിവര്‍ത്തന(മ്യൂട്ടേഷന്‍)ത്തെപ്പറ്റി അറിയുന്നത് വളരെ പ്രധാനമാണ്. കാരണം അവ നിങ്ങളെ ഉത്തരത്തിലേക്ക് എത്തിക്കും.ഭാവിയില്‍ ഒരു ക്ലിക്കിലൂടെ ഈ തെറാപ്പി ഏത് കുട്ടികള്‍ക്കാണ് ഉപകാരപ്പെടുക എന്നും നമുക്ക് മനസിലാക്കാനാകും. രണ്ട്, ഈ അസുഖം കൂടുതലായും ബാധിക്കുന്നത് ആണ്‍കുട്ടികളെയാണെന്നും പഠനത്തില്‍ കണ്ടെത്തി. നാല് വര്‍ഷത്തിനിടെ അഞ്ഞൂറോളം രോഗികളില്‍ ഈ അസുഖം കണ്ടെത്തിയിരുന്നു.

ഗ്രാന്‍ഡ് അവസാനിച്ചതോടെ ലഭിച്ച മികച്ച പഠനഫലങ്ങള്‍ പൂര്‍ത്തിയാക്കി നല്‍കി. എന്നാല്‍ തന്റെ ജോലി അവസാനിപ്പിക്കാന്‍ ലക്ഷ്മിക്ക് മനസുണ്ടായിരുന്നില്ല. ഇനിയെന്ത് എന്നായിരുന്നു അന്ന് തന്റെ മനസിലെ ചിന്ത. സുന്ദ്ര മെഡിക്കല്‍ ഫൗണ്ടേഷനും ചില വിദഗ്ദ്ധരും ലക്ഷ്മിയും ഈ വിഷയത്തെപ്പറ്റി കൂടുതല്‍ സംസാരിച്ചു. അവസാനം സമൂഹത്തെ സേവിക്കാനായി ഒരു യൂണിവേഴ്‌സിറ്റി സ്ഥാപിക്കുന്നതിനെപ്പറ്റി തന്റെ മനസിലുള്ളൊരു ആശയം ലക്ഷ്മി മുന്നോട്ട് വച്ചു. അവര്‍ അത് അംഗീകരിക്കുകയും ഗ്രാമ മദ്ധ്യത്തില്‍ അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുകയും ചെയ്തു.

മസ്‌കുലാര്‍ ഡിസ്‌ട്രോഫി സാധാരണ കുട്ടികളെയാണ് ബാധിക്കാറുള്ളത്. മൂന്ന് വയസു വരെ കുട്ടി സാധാരണ ഏതൊരു കുട്ടിയേയും പോലെ ആയിരിക്കും. എപ്പോഴും വീഴുന്നതും, വിശപ്പ് കുറയുന്നതുമാണ് അസുഖത്തിന്റെ പ്രാഥമിക ലക്ഷണം. കുട്ടിയെ ഒരു ന്യൂറോളജിസ്റ്റ് പീഡിയാട്രീഷന്റെ അടുത്ത് എത്തിക്കുമ്പോഴേയ്ക്കും അവന് അഞ്ച് വയസായിരിക്കും. ആ സമയത്ത് മോളിക്ക്യൂളാര്‍ ഡയഗ്നോസിസ് നടത്തി കുട്ടിക്ക് ഡിസ്‌ട്രോഫിയാണോ അല്ലയോ എന്ന് മനസിലാക്കാന്‍ സാധിക്കും. കുട്ടിയുടെ മാതാപിതാക്കള്‍ക്കും തങ്ങള്‍ കൗണ്‍സിലിങ് നടത്തുമെന്ന് ലക്ഷ്മി പറഞ്ഞു. ഇതുവരെ 3500 കുട്ടികളെയാണ് ലക്ഷ്മി ചികിത്സിച്ചിട്ടുള്ളത്.

അഡ്വാന്‍സ് റിസര്‍ച്ച് ഓഫ് ന്യൂറോമസ്‌കുലാര്‍ ഡിസോര്‍ഡേഴ്‌സ് സ്ഥാപിക്കാനായി സഹായവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ലക്ഷ്മിയുടെ സ്ഥാപനത്തെ സമീപിച്ചിട്ടുണ്ട്. ഇതോടൊപ്പം തങ്ങള്‍ രാജ്യത്തിനായി ഒരു മോഡല്‍ രജിസ്ട്രിയും സ്ഥാപിക്കാന്‍ ഉദ്യേശിക്കുന്നുണ്ടെന്നും ലക്ഷ്മി പറഞ്ഞു.തനിക്ക് ആരോഗ്യ സംരംക്ഷണത്തിലെ നേട്ടങ്ങള്‍ക്ക് അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞ ലക്ഷ്മി ഇതിനെല്ലാം കാരണം തന്റെ കുടുംബമാണെന്നും അവരുടെ പിന്തുണയില്ലായിരുന്നെങ്കില്‍ യാതൊന്നും സാധ്യമാകില്ലായിരുന്നെന്നും കൂട്ടിച്ചേര്‍ത്തു.