അമ്മയാകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് വിവിധതരം വസ്ത്രങ്ങളുമായി മോംസ്‌ജോയ്

0


ദിവ്യ ഗുപ്തയും ക്രിതി ബവേജയും ചെറുപ്പം മുതല്‍ക്കു തന്നെ കളിക്കൂട്ടുകാരായിരുന്നു. ഒരിക്കല്‍ അവരുടെ ഒരു സുഹൃത്തിനെ ഒരു പാര്‍ട്ടിയില്‍ വച്ചു കാണുകയുണ്ടായി. അവര്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ആ അവസ്ഥയില്‍ ആഘോഷവേളകളില്‍ ധരിക്കാനായി നല്ല വസ്ത്രങ്ങള്‍ ലഭ്യമല്ലെന്ന നിരാശ അവര്‍ പ്രകടിപ്പിച്ചു. ഇതാണ് ഇവരെ മോംസ്‌ജോയ്‌യിലേക്ക് എത്തിച്ചത്.

'ആ സംഭവത്തിനു ശേഷം അതിനെക്കുറിച്ച് ഞങ്ങള്‍ ഒരുപാട് ചിന്തിച്ചു,' ക്രിതി പറയുന്നു. അങ്ങനെയാണ് ദിവ്യയുമായി ചേര്‍ന്ന് മോംസ്‌ജോയ് ആരംഭിച്ചത്. പുതുതായി അമ്മയായവര്‍ക്കും അമ്മയാകാന്‍ പോകുന്നവര്‍ക്കും അവരുടെ താത്പ്പര്യത്തിന് അനുസരിച്ചുള്ള വസ്ത്രങ്ങള്‍ ലഭ്യമാക്കുന്നു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് ഇത് ആരംഭിച്ചത്.

സ്റ്റാര്‍ട്ട് അപ്പിനെക്കുറിച്ച്

26 വയസ്സുള്ള ദിവ്യയും ക്രിതിയും കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനിയര്‍മാരാണ്. ഇങ്ങനെയുള്ള വസ്ത്രങ്ങളുടെ ആവശ്യകത മനസ്സിലാക്കാനായി അമ്മയൈകാന്‍ തയ്യാറെടുക്കുന്ന 100 പേരുടേയും ഡോക്ടര്‍മാരുടേയും അഭിപ്രായങ്ങള്‍ തേടി. ഇതിനു ശേഷം അവരുടെ നല്ല ജോലി ഉപേക്ഷിച്ച് ഇതിലേക്ക് വന്നു. അങ്ങനെ മോംസ്‌ജോയ് ഡോട്ട് കോം തുടങ്ങി.

വെല്ലുവിളികള്‍

കൈയ്യിലുള്ള നല്ല ജോലി ഉപേക്ഷിച്ച് ഇങ്ങനെയൊരു സംരംഭം തുടങ്ങുന്നതിനോട് ക്രിതിയുടെ കുടുംബത്തിന് താത്പ്പര്യമില്ലായിരുന്നു. പിന്നീട് അവരുടെ ആശയങ്ങള്‍ നന്നായി മനസ്സിലാക്കിയ ശേഷമാണ് അവര്‍ ഇതിന് സമ്മതം മൂളിയത്. ദിവ്യയുടെ കാര്യം ഇതില്‍ നിന്നും വ്യത്യസ്തമായിരുന്നു. വിവാഹം കഴിഞ്ഞതിനു ശേഷം സ്റ്റാര്‍ട്ട് അപ്പും കുടുംബവും ഒരുപോലെ നോക്കണമായിരുന്നു. എന്നാല്‍ കുടുംബത്തിന്റെ പിന്തുണയോടെ രണ്ടും നന്നായി കൊണ്ടുപോകാന്‍ ദിവ്യയ്ക്ക് കഴിഞ്ഞു.

'ഞങ്ങള്‍ രണ്ടുപേരും ഒരു വെല്ലുവിളിയേയും ചെറുതായി കണ്ടില്ല. ഏതൊരു വ്യവസായത്തിലും ഇതൊക്കെ പതിവാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. മാത്രമല്ല ഇത് വിജയത്തിലേക്കുള്ള ചവിട്ടുപടിയാണ്,' ക്രിതി പറയുന്നു.

മേക്ക് ഇന്‍ ഇന്ത്യ

ഇവരുടെ വസ്ത്രങ്ങള്‍ എല്ലാം തന്നെ ഇന്ത്യയില്‍ നിര്‍മ്മിച്ചതാണെന്ന സംതൃപ്തി അവര്‍ക്കുണ്ട്. ഈ വസ്ത്രങ്ങള്‍ ഗര്‍ഭാവസ്ഥ കഴിഞ്ഞും ധരിക്കാന്‍ കഴിയുന്ന രീതിയലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് ഇത് ഉപയോഗിക്കാവുന്നതാണ്. മറ്റ് ഇകൊമേഴ്‌സ് കമ്പനികളെപ്പോലെ തന്നെ ഡോര്‍സ്റ്റെപ്പ് ഡെലിവറി, ക്യാഷ് ഓണ്‍ ഡെലിവറി, ഫ്രീ ഷിപ്പിങ്ങ് എന്നീ സേവനങ്ങളും ഇവര്‍ നല്‍കുന്നുണ്ട്. കൂടാതെ ഫസ്റ്റ് ക്രൈ, മൈ ബേബി കാര്‍ട്ട്, ആമസോണ്‍, ഫഌപ്പ് കാര്‍ട്ട്, എന്നിവയിലും വില്‍പ്പന നടത്താറുണ്ട്.

വിപണി

ഇത്തരത്തിലുള്ള ഉത്പ്പന്നങ്ങള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ ആവശ്യക്കാര്‍ വര്‍ദ്ധിക്കുകയാണ്. ആര്‍.എന്‍.സി.ഒ.എസിന്റെ റിപ്പോര്‍ട്ട് പ്രകാരം 2017 വരെ 17 ശതമാനം വളര്‍ച്ചയാണ് ഈ മേഖലയില്‍ കണക്കാക്കുന്നത്. മോംസ്‌ജോയ്‌യുടെ പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് 200ല്‍ അധികം ഓര്‍ഡറുകള്‍ ലഭിച്ചിരുന്നു. മോം ആന്‍ മീ പോലുള്ള മറ്റു കമ്പനികളില്‍ നിന്ന് ശക്തമായ മത്‌സരമാണ് ഇവര്‍ നേരിടുന്നത്. നിലവില്‍ സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുനനത്. വരും മാസങ്ങളില്‍ പുറമേ നിന്ന് ഫണ്ട് നേടാനുള്ള ശ്രമം അവര്‍ തുടങ്ങും.