പൂവച്ചൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്രായോഗിക തൊഴിൽ പരിശീലനം  

0

പൂവച്ചൽ സർക്കാർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വി. എച്ച് എസ്. വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർത്ഥികൾക്കുള്ള " ഓൺ ദി ജോബ് " ട്രൈയിനിംഗിന്റെ ഭാഗമായുള്ള പതിനാറ് ദിവസം നീണ്ടു നിന്ന പ്രായോഗിക പരിശീലനം അവസാനിച്ചു.

കംപ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി പഠിയ്ക്കുന്ന വിദ്യാർത്ഥികൾ പേഴുംമൂട് ലൂർദ് മാതാ കോളേജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലായിരുന്നു പരിശീലനം. കംപ്യൂട്ടർ സോഫ്റ്റ് വെയർ ആന്റ ഹാർഡ് വെയറുകളെ കുറിച്ചുള്ള ക്ലാസുകളും പരിശീലനവും നൽകി.

വി. എച്ച്. എസ് ഇ രണ്ടാം വർഷ ലൈവ് സ്റ്റോക്ക് മാനേജ്മെന്റ് കോഴ്സിന് പഠിക്കുന്ന വിദ്യാർത്ഥികളെ കാട്ടാക്കടയിലെയും , പൂവച്ചൽ ആലമുക്കിലെയും മൃഗാശുപത്രികളിൽ ആയിരുന്നു ഈ പരിശീലനം. ഓരോ വിദ്യാർത്ഥികളും മൃഗാശുപത്രിയിലെ ദൈനംദിന പ്രവർത്തനങ്ങളെ കുറിച്ചും ചികിത്സയ്ക്കായി കൊണ്ടുവരുന്ന മൃഗങ്ങളെ കണ്ട് പഠിയ്ക്കുകയും ഡോക്ടടോടൊപ്പം കർഷകരുടെ വീട്ടിൽ പോയി ചിക്ത്സിക്കേണ്ട സാഹചര്യത്തിൽ കൂടെ പോകാറുണ്ട്. 

പതിനാറ് ദിവസത്തെ പരിശീലനം പൂർത്തിയാക്കി ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായി സർക്കാർ ജോലി ലഭിക്കുമ്പോൾ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യം പൂർത്തീകരിച്ചു കൊണ്ടാണ് പരിശീലന പരിപാടി അവസാനിച്ചത്. വി. എച്ച്. എസ്. ഇ പ്രിൻസിപ്പാൾ സീമ സേവ്യർ,ഡോ:ശ്രീജയ അരുൺ, പി.ടി. എ പ്രസിഡന്റ് പൂവച്ചൽ സുധീർ , സമീർ സിദ്ദീഖി. പി, വിനോദ്. എസ്, അശ്വനി, വിനോദ് മുണ്ടേല, ഡോ: അപർണ എസ്, സുമ,ആശ , അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി