ക്യാന്‍സര്‍ രോഗിയായി ശ്വേതാമേനോന്‍

0

കാൻസറിനാൽ മുറിവേറ്റ് വേദനിക്കുന്ന വൃദ്ധയായാണ് ശ്വേത വിശ്വാസ പൂർവം മൻസൂറെന്ന ചിത്രത്തിൽ എത്തുന്നത്.പി ടി കുഞ്ഞുമുഹമ്മദ് ഒരുക്കുന്ന ഈ ചിത്രത്തിൽ സ്വാഭിമാനം നഷ്ടപ്പടുകയും അസുഖത്തോട് മല്ലിടുകയും ചെയ്യുന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ശ്വേത അവതരിപ്പിക്കുന്നത്.

പ്രയാഗ മാർട്ടിന്റെ അമ്മയായി സൈറ എന്ന കഥാപാത്രത്തെ അനശ്വരമാക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്വേത .അമ്മ സൈറയും മകൾ മുംതാസും മുoബൈയിലെ കലാപത്തിൽ നിന്ന് രക്ഷപ്പെട്ട് മൻസൂറെന്ന ചെറുപ്പക്കാരന്റെ വീട്ടിൽ അഭയം പ്രാപിക്കുന്നു. സ്വാഭിമാനം നഷടപ്പെടുത്തിയും വീട്ടുവേലക്കാരിയായുമൊക്കെ യാതനകൾ അനുഭവിക്കേണ്ടി വരുന്നു ഇവർക്ക് .കഷ്ടപ്പാടുകൾക്കിടയിലും പ്രതീക്ഷ കൈവെടിയാതെ മകളുടെ വിവാഹത്തോടെ എല്ലാം ശരിയാകുമെന്ന് അവർ വിശ്വസിക്കുന്നു. എന്നാൽ പരീക്ഷണം അവിടെയും അവസാനിക്കുന്നില്ല മകളുടെ വിവാഹത്തിന്നായ് കാത്തിരിക്കുന്നതിനിടയിലാണ് ഞെട്ടിക്കുന്ന സത്യം അവർ തിരിച്ചറിയുന്നത്. കാൻസർ എന്ന മാറാരോഗം പിടിപ്പെട്ടു എന്ന തിരിച്ചറിവ് അവരെ തളർത്തുകയും ജീവിതം ഏറെ കഠിനവുമായിത്തീർന്നു. പച്ചയായ ജീവിതാന്തരീക്ഷത്തെ വരച്ചു കാട്ടുന്ന ഈ ചിത്രം ഫെബ്രുവരിയിൽ ഷുട്ടിങ് ആരംഭിക്കും. ആ നന്ദത്തിലൂടെ സുപരിചിതനായ റോഷൻ മാത്യു ആണ് നായകൻ.

കടപ്പാട്: ജി ആര്‍ കാര്‍ത്തിക