30 ദശലക്ഷം ഡോളറിന്റെ നിക്ഷേപവുമായി ഇ ക്ലിനിക്കല്‍ വര്‍ക്ക്‌സ് ഇന്ത്യന്‍ വിപണിയില്‍

30 ദശലക്ഷം ഡോളറിന്റെ നിക്ഷേപവുമായി 
ഇ ക്ലിനിക്കല്‍ വര്‍ക്ക്‌സ് ഇന്ത്യന്‍ വിപണിയില്‍

Sunday December 13, 2015,

1 min Read


ഡിജിറ്റല്‍ ആരോഗ്യ പരിപാലന രംഗത്തെ മുന്‍നിര അമേരിക്കന്‍ കമ്പനിയായ ഇക്ലിനിക്കല്‍ വര്‍ക്ക്‌സ് ഏഷ്യയിലെ തങ്ങളുടെ സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 30 മില്ല്യണ്‍ ഡോളര്‍ ഇന്ത്യയില്‍ നിക്ഷേപിക്കുന്നു. 

image


ക്ലൗഡ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റലായി ആരോഗ്യ പരിപാലന സേവനങ്ങള്‍ ലഭ്യമാക്കാനാണ് ഈ നിക്ഷേപത്തിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഡിജിറ്റല്‍ ഇന്ത്യ സംരംഭവുമായി ഒത്തുപോകുന്നതാണ് ഇക്ലിനിക്കല്‍ വര്‍ക്ക്‌സിന്റെ ഈ സംരംഭം.

image


ഇക്ലിനിക്കല്‍ വര്‍ക്ക്‌സ് നല്‍കുന്ന ക്ലൗഡ് അധിഷ്ഠിത ആരോഗ്യസേവന പ്ലാറ്റ്‌ഫോമിലൂടെ രോഗികളുടെ ഇലക്ട്രോണിക് മെഡിക്കല്‍ രേഖകള്‍, പോപ്പുലേഷന്‍ ഹെല്‍ത്ത്, പേഷ്യന്റ് എന്‍ഗേജ്‌മെന്റ് ഉപാധികള്‍ എന്നിവ ഡോക്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതോടൊപ്പം ടെലിഹെല്‍ത്ത് സൗകര്യം വഴി രോഗികള്‍ക്ക് ഡോക്ടറുമായി ബന്ധപ്പെടാനും ആരോഗ്യ പ്രശനങ്ങള്‍ക്ക് ഉടനടി പരിഹാരങ്ങള്‍ നേടാനും കഴിയുന്നു.

image


രോഗികളുടെ രജിസ്‌ട്രേഷല്‍ മുതല്‍ ഡിസ്ചാര്‍ജ് വരെയുള്ള നടപടികള്‍, എമര്‍ജന്‍സി റൂം, രോഗികളുടെ റെക്കോര്‍ഡുകള്‍, പരിശോധനകള്‍, ബ്ലഡ് ബാങ്ക് സേവനങ്ങള്‍, ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ എന്നിവ ഈ സംവിധാനത്തിലൂടെ ഏകോകിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാനും കഴിയും.

image


    Share on
    close