സാഹസികതയിലൂടെ ലോകം കീഴടക്കി അര്‍ച്ചന

0

കാശ്മീര്‍ താഴ്‌വരയിലാണ് കുട്ടിക്കാലം ചിലവഴിച്ചതെങ്കിലും സാഹസികത നിറഞ്ഞൊരു ജീവിതം അര്‍ച്ചനക്ക് കിട്ടിയത് വളരെ വൈകിയാണ്. 40 വയസുകാരിയും ഇന്ത്യന്‍ നേവിയിലെ ഉദ്യോഗസ്ഥനായ രാജീവ് സാര്‍ധയുടെ ഭാര്യയുമായ അര്‍ച്ചന സാര്‍ധന രണ്ട് കുട്ടികളുടെ അമ്മയുമാണ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ BASE(Building Aerial Span Earth) ചാട്ടക്കാരിയാണ് അര്‍ച്ചന. ഒരുപക്ഷേ ഈ നേട്ടം കൈവരിച്ച ഏക വനിതയും അര്‍ച്ചനയാണ്. അവര്‍ ഒരു ബേസ് ചാട്ടക്കാരി എന്ന നിലയില്‍ മാത്രം ഒതുങ്ങുന്നതല്ല അര്‍ച്ചനയുടെ ജീവിതം. സ്‌കൈ െ്രെഡവര്‍, സ്‌കൂബ ഇന്‍സ്ട്രക്ടര്‍, പര്‍വ്വത ആരോഹണം എന്നിവയിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. വിവാഹത്തിന് ശേഷം ഈ മേഖലയില്‍ എത്തപ്പെടുന്ന ചുരുക്കം ചില സ്ത്രീകളില്‍ ഒരാളാണിവര്‍.

വീട്ടുകാരുടെ ഇഷ്ടപ്രകാരമായിരുന്നു അര്‍ച്ചനയുടെ വിവാഹം. വിവാഹത്തിന് ശേഷം ഭര്‍ത്താവ് രാജീവാണ് അര്‍ച്ചനയെ സാഹസികതയുടെ ലോകത്തെത്തിച്ചത്. 'എന്റെ ആദ്യ ഇനം വിശാഖപട്ടണത്ത് നടന്ന 42 കിലോമീറ്റര്‍ വാക്കത്തോണ്‍ ആയിരുന്നു. ഈ സമയത്താണ് എനിക്കൊരു മാറ്റം വന്നത്. മനസ്സില്‍ എന്തോ ഒരു ഉണര്‍വ് കൈവന്നതുപോലെ. ഇതിനൊക്കെ മുമ്പ് ഞാന്‍ ഭര്‍ത്താവുമായി ചേര്‍ന്ന് ഹിമാലയത്തില്‍ ഒരു സാഹസിക കോഴ്‌സ് ചെയ്യുന്നുണ്ടായിരുന്നു. ഇത് വളരെയധികം പ്രയാസമേറിയതിനാല്‍ ചില സമയത്ത് തോറ്റ് പോകുന്നതായി തോന്നാം. എന്നാല്‍ എല്ലാത്തിനും അവസാനം കിട്ടുന്നത് ആസ്വദിക്കാനുള്ള കുറേ നല്ല നിമിഷങ്ങളാണ്.' അവര്‍ പറയുന്നു.

പ്രയാസങ്ങള്‍ ഏറെയുണ്ടെങ്കിലും അര്‍ച്ചനക്ക് ഇത് ഒരു ഹരമാണ്. എന്നാല്‍ ബേസ്് ജമ്പിംങ്ങ് വളരെയധികം പ്രയാസവും വ്യത്യസ്തവുമാണ്. സ്‌കൈ ഡൈവിങ്ങില്‍ നിന്നാണ് ബേസ് ചാട്ടം വളര്‍ന്നത്. ഇത് ഭൂമിക്ക് ഏറ്റവും അടുത്തായി ചെയ്യുന്നതിനാല്‍ അപകടവും കൂടുതലാണ്. ചില ശാസ്ത്രീയ പഠനങ്ങള്‍ അനുസരിച്ച് ഇത് വളരെ അപകടം നിറഞ്ഞതിനാല്‍ ചില രാജ്യങ്ങളില്‍ ഇത് നിയമവിരുദ്ധമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബേസ് ജമ്പിലേക്ക് വരുന്നതിന് മുമ്പ് 2007ല്‍ അര്‍ച്ചന സ്‌കൈ ഡൈവിംങ് തുടങ്ങി. ആദ്യത്തെ സ്‌കൈ ജമ്പിങ്ങ് ചെയ്യുന്നതിന് മുമ്പുതന്നെ ഏകദേശം 200 ഓളം വിമാനങ്ങളില്‍ നിന്ന് അവര്‍ ചാടിയിട്ടുണ്ട്.

യാദ്യശ്ചികമായാണ് സ്‌കൈ ഡൈവിങ്ങ് ചെയ്ത് തുടങ്ങിയത്. ആ സമയത്ത് ഇവര്‍ക്ക് വിശാഖപട്ടണത്തായിരുന്നു ജോലി. അവിടുത്തെ നേവി ബെയിസില്‍ ഒരു സംഘം സ്‌കൈ െ്രെഡവര്‍മാര്‍ ഉണ്ടായിരുന്നു. അവിടെ പര്‍വ്വതാരോഹണത്തിന് അവസരമില്ലാത്തതുകൊണ്ട് അവര്‍ സ്‌കൈ ഡൈവിങ്ങിലേക്ക് തിരിഞ്ഞു. സ്‌കൈ ഡൈവിങ്ങ് പഠിക്കാനായി യു എസ്സിലെ പെരിസ് വാലിയിലേക്ക് പോയി. അവിടെ നിരവധി സ്‌കൈ ഡൈവിങ്ങ് കോഴ്‌സുകളില്‍ വിജയിച്ച അര്‍ച്ചനക്ക് നിരവധി സ്‌കൈ ഡൈവിങ്ങും ചെയ്യാന്‍ സാധിച്ചു.

ഇന്തയിലെയും യു എസ്സിലെയും സ്‌കൈ ഡൈവിങ്ങ് തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അര്‍ച്ചനയുടെ മറുപടി ഇതായിരുന്നു. 'യു എസ്സില്‍ സുരക്ഷയെക്കുറിച്ച് വളരെയധികം ശ്രദ്ധിക്കാറുണ്ട്. അവര്‍ ചില നിയമങ്ങള്‍ പാലിച്ചാണ് ഇത് നടത്താറുള്ളത്.' സ്‌കൈ ഡൈവിങ്ങ് പരിശീലനം കഴിഞ്ഞ് അര്‍ച്ചന ബേസ് ജമ്പിങ്ങ് പരിശീലിക്കാന്‍ പോയത് സാള്‍ട്ട് ലേക്ക് സിറ്റിയിലേക്കാണ്. തുടക്കത്തില്‍ ഇത് വളരെ പ്രയാസമുള്ളതായി തോന്നി. മാത്രമല്ല ഭൂമിയില്‍ നിന്നുള്ള ദൂരം കുറവായതിനാല്‍ വളരെയധികം പേടിപ്പെടുത്തുന്നതുമായിരുന്നു. ഈ സാഹചര്യത്തിലും പേടിയെ തോല്‍പ്പിച്ച് മുന്നേറാന്‍ അര്‍ച്ചനക്കായി.

'ചില പരാജയങ്ങളില്‍ നിന്നാണ് വിജയം നേടുന്നത്. അതുപോലെയാണ് അര്‍ച്ചനയുടെ അനുഭവവും. ഒരിക്കല്‍ അരിസോണയിലെ ഒരു സ്‌കൈ ഡൈവിങ്ങ് സമയത്ത് അര്‍ച്ചനയുടെ പാരച്യൂട്ട് തുറന്നില്ല. ജീവന്‍ പോലും നഷ്ടപ്പെടുമെന്ന സാഹചര്യത്തിലെത്തി താഴേക്ക് വീഴാറായപ്പോള്‍ അത് തുറന്നു. എന്തോ ഭാഗ്യത്തിനാണ് അന്ന് രക്ഷപ്പെട്ടത്.' ഈ സാഹചര്യത്തിലും അവര്‍ തളര്‍ന്നില്ല. രണ്ട് ദിവസം കഴിഞ്ഞ് വീണ്ടും പരിശീലനത്തിന് എത്തി.

മറ്റൊരനുഭവം മലേഷ്യയില്‍ നടന്ന ഒരു ബേസ് ജമ്പിനിടെയായിരുന്നു. ' ബേസ് ജമ്പില്‍ പരിക്കേല്‍ക്കുന്നത് സ്വാഭാവികമാണെങ്കിലും ആദ്യ ദിവസം തന്നെ എനിക്ക് പരിക്ക് പറ്റി നടക്കാന്‍ കഴിയില്ലായിരുന്നു. എന്നാല്‍ ഇവിടെയും രണ്ട് ദിവസം കഴിഞ്ഞ് ഞാന്‍ പോയി. ഒരു തോല്‍വി അനുഭവിക്കാന്‍ തയ്യാറല്ലാത്തതു കൊണ്ട്.'

ആകാശം പിടിച്ചടക്കിയശേഷം വെള്ളത്തിനടിയില്‍ ഒരു സ്ഥാനം ഉറപ്പികാകനുള്ള തിരക്കിലായിരുന്നു. അര്‍ച്ചനയുടെ ആദ്യത്തെ സ്‌കീബ ഡൈവിങ്ങ് രസകരമായിരുന്നു. നീന്തലറിയാത്തതിനാല്‍ ആദ്യമൊക്കെ അര്‍ച്ചനക്ക് വെള്ളത്തിലിങ്ങാന്‍ പേടിയായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സ്‌കൂ ഡൈവിങ്ങ് പരിശീലകയാണ് അര്‍ച്ചന. തന്റെ ആദ്യത്തെ സ്‌കൂബ ഡൈവിങ്ങ് അനുഭവം അര്‍ച്ചന വിവരിക്കുന്നു. 'എനിക്ക് വെള്ളം നല്ല പേടിയായിരുന്നു. എനിക്കിന്നും നല്ല ഓര്‍മ്മയുണ്ട് എന്റെ ഭര്‍ത്താവ് ഒരു ഡൈവ് ചെയ്യാന്‍ എന്നെ ഒരുപാട് നിര്‍ബന്ധച്ചു. മാത്രമല്ല അദ്ദേഹം എന്നെ നല്ല രീതിയില്‍ പ്രോത്സാഹിപ്പിച്ചു. അതുകൊണ്ടുതന്നെ എന്റെ എട്ടും പത്തും വയസ്സുള്ള കുട്ടികളെയും കൂട്ടി ഞാന്‍ നീന്തല്‍ പഠിക്കാന്‍ പോയി. പിന്നീട് നീന്തലും ഡൈവിങ്ങും നന്നായി വഴങ്ങി.'

അര്‍ച്ചന പറയുന്നു, വെള്ളത്തിനടിയിലെ ലോകം അതിമനോഹരമാണ്.'നിങ്ങള്‍ക്ക് മുകളിലേക്ക് വരാന്‍ തോന്നുകയേയില്ല. അവിടെ ആരും നിങ്ങളെ ശല്യപ്പെടുത്തില്ല. നിങ്ങള്‍ മാത്രമാണ് അവിടെയുള്ളത്.' മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും മനോഹരവും ആത്മാവിനെ തൊട്ടുണര്‍ത്തുന്നതുമാണ് സ്‌കൂബ ഡൈവിങ്ങ്. 'ഇത് കഴിഞ്ഞ് വരുമ്പോള്‍ ലോകം തന്നെ പിടിച്ചടക്കാം എന്ന തോന്നലാണ് ഉണ്ടാകുന്നത്.' അവിടെ നിങ്ങള്‍ക്ക് അനുഭവപ്പെടുന്ന ശാന്തത ഒരാള്‍ക്കും നശിപ്പിക്കാന്‍ കഴിയില്ല. സാഹസിക പ്രകടനങ്ങള്‍ നിങ്ങളെ ശക്തരായും സ്വാതന്ത്ര്യമുള്ള മനുഷ്യനായും മാറ്റും. നമ്മുടെ മനസും ശരീരവും നന്നാകാനുള്ള ഒരു മന്ത്രമായാണ് അര്‍ച്ചന ഇതിനെ കാണുന്നത്. 'ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളെ തിരിച്ചറിയാന്‍ ഇത് സഹായിക്കും. ഇതിനേക്കാള്‍ വലിയൊരു ലോകം ഇല്ലന്ന് നിങ്ങള്‍ക്ക് തോന്നാം. ഇത് നിങ്ങളെ ശാന്തനും ശക്തനുമാക്കി തീര്‍ക്കും.'

പെണ്‍കുട്ടികളെ വീട്ടുകാര്‍ നല്ല രീതിയില്‍ പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ടെന്നാണ് അര്‍ച്ചനയുടെ അഭിപ്രായം. തന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു ഉപദേശവും അവര്‍ നല്‍കുന്നു. 'നിങ്ങള്‍ ഒരു കാര്യം ചെയ്യാന്‍ തീരുമാനിക്കുന്നുണ്ടെങ്കില്‍ ആരു പറഞ്ഞാലും ആ തീരുമാനം മാറ്റരുത്. നിങ്ങള്‍ എന്താണ് ചെയ്യുന്നത് എന്നതിനെക്കുറിച്ച് ല്ല ധാരണ വേണം. എന്ത് ചെയ്താലും ആത്മവിശ്വാസത്തോടുകൂടി ചെയ്യുക. എല്ലാം നന്നായി വരും.'