തരംഗ് ശ്രവണ സഹായിയുമായി സിഡാക്

തരംഗ് ശ്രവണ സഹായിയുമായി സിഡാക്

Wednesday December 16, 2015,

2 min Read

ചെലവ് കുറഞ്ഞ രീതിയില്‍ വികസിപ്പിച്ച ശ്രവണ സഹായിയുമായി സിഡാക്. കേന്ദ്ര വാര്‍ത്താവിനിമയ വിവരസാങ്കേതിക വകുപ്പിന്റെ സഹായത്തോടെ വികസിപ്പിച്ച തരംഗ് ഇയറിംഗ് എയ്ഡിന് സംസ്ഥാനത്ത് ആവശ്യക്കാര്‍ ഏറുകയാണ്. വിപണിയില്‍ ബഹുരാഷ്ട്ര കമ്പനികള്‍ ശ്രവണ സഹായികള്‍ക്ക് 13500 രൂപ മുതല്‍ 60000രൂപ വരെയാണ് ഈടാക്കുന്നത്. സ്ഥാനത്ത് ചെവിയുടെ പുറകില്‍ വെക്കുന്ന സിഡാക് നിര്‍മിത ഇയറിംഗ് എയ്ഡിന് 5340 രൂപ മാത്രമാണ് വില. പാക്കറ്റ് ഇയറിംഗ് എയ്ഡിന് 4773 രൂപയും.

image


സിഡാക് നിര്‍മിത ശ്രവണ സഹായി വിപണിയില്‍ വന്നതോടെ മറ്റ് കമ്പനികള്‍ ഇവയ്ക്ക് കുത്തനെ വില കുറച്ച് 4000 രൂപയാക്കി. എന്നാല്‍ ഈ ശ്രവണ സഹായികള്‍ക്ക് ഡിജിറ്റല്‍ പ്രോഗാമിംഗോ മറ്റ് ഫീച്ചേഴ്‌സോയില്ലെന്ന് സിഡാക് ഓഡിയോളജിസ്റ്റ് പറയുന്നു. ഓഡിയോളജിസ്റ്റിന്റെ സഹായത്തോടെ കേള്‍വിക്കുറവുള്ള ആളിനെ ആദ്യം പരിശോധനയ്ക്ക് വിധേയനാക്കിയതിന് ശേഷം ആ വ്യക്തിക്ക് എത്ര ഡെസിബല്‍ കേള്‍വിക്കുറവുണ്ടെന്ന് മനസിലാക്കും.

image


അതിന് ശേഷം ഇയറിംഗ് എയിഡിലും അത് പോലെ ക്രമീകരണം നടത്തുകയാണ് സിഡാക് ചെയ്യുന്നത്. ആദ്യം ശ്രവണ സഹായിക്ക് ആവശ്യമായ ഐസി ചിപ്പ് ഡെവലപ് ചെയ്ത ശേഷം പ്രോഡക്ട് വികസിപ്പിക്കുകയായിരുന്നു. പ്രായവും കേള്‍വിക്കുറവും മനസിലാക്കിയ ശേഷം സിഡാക് വികസിപ്പിച്ച ശ്രുതിയെന്ന സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഇയറിംഗ് എയ്ഡില്‍ കേള്‍വിശക്തി ക്രമീകരിക്കും. ഇപ്പോള്‍ സിഡാകില്‍ തന്നെ നിര്‍മ്മിക്കുന്ന ശ്രവണ സഹായികള്‍ക്ക് സൗജന്യമായി സര്‍വീസും നല്‍കുന്നുണ്ട്. നഗരത്തില്‍ സിഡാകിന് പുറമേ നിഷിലും ഇയറിംഗ് എയ്ഡ് ലഭ്യമാണ്. ഡിഡാക് വികസിപ്പിച്ചെടുത്ത ഇയറിംഗ് എയ്ഡിന്റെ ടെക്‌നോളജി കെല്‍ട്രോണിനും താല്‍പര്യമുള്ള മറ്റ് കമ്പനികള്‍ക്കും നല്‍കാനുള്ള തയാറെടുപ്പിലാണെന്ന് സിഡാക്.

image


സംസ്ഥാനത്ത് സിഡാക്, നിഷ്, കോഴിക്കോട് മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ്, മൈസൂര്‍ അലിയാര്‍ ജംഗ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിയറിംഘ് ഹാന്‍ഡികാപ്ഡ്, മുംബൈ ക്രസ്റ്റ്യന്‍ മെഡിക്കല്‍ കോളജ്, വെല്ലൂര്‍ മദ്രാസ് ഇഎന്റ്‌റി റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവിടങ്ങളിലും തരംഗ് ശ്രവണ സഹായി ലഭിക്കും. ശ്രവണ സഹായി വികസിപ്പിച്ചെടുത്ത സിഡാക് അതിന്റെ വിപണം www.cdac.in എന്ന വെബ്‌സൈറ്റ് വഴി നടത്തുന്നുണ്ട്. തരംഗ് ഇയറിംഗ് എയ്ഡിന് രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.