വിദ്യാഭ്യാസ വകുപ്പിൽ ഗ്രീൻ പ്രോട്ടോകോൾ  

0

കേരള സർക്കാർ സംസ്ഥാനതലത്തിൽ നടപ്പാക്കുന്ന ഹരിതകേരളം പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ വകുപ്പിൽ ഡിസംബർ 8 മുതൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പാക്കുന്നു. അതിന്റെ ഭാഗമായി താഴെപറയുന്ന നിർദ്ദേശങ്ങൾ സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഓഫീസുകൾക്കും നല്കിയിട്ടുണ്ട്.

1. ആവശ്യത്തിനു മാത്രം ആഹാര സാധനങ്ങൾ കൊണ്ടു വരിക. ഒരു വസ്തുവും പാഴാക്കി കളയാതിരിക്കുക

2. ആഹാരം, കുടിവെള്ളം എന്നിവ കൊണ്ടുവരുന്നതിന് സ്റ്റൈൻലെസ് സ്റ്റീൽ പാത്രങ്ങൾ ശീലമാക്കുക, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ഡിസ്പോസിബിൾ സാധനങ്ങൾ കർശനമായി ഒഴിവാക്കുക.

3. മാലിന്യത്തെ ജൈവം/അജൈവം/അപകടകരം എന്നിങ്ങനെ മൂന്നായി തരംതിരിച്ച് നിക്ഷേപിക്കുന്നതിന് അതാത് സ്കൂൾ/കോളേജ്/സർവ്വകലാ-ശാലാ¬ക്യാമ്പസുകളിൽ സംവിധാനം ഒരുക്കുക, ജീവനക്കാരെയും ആയതിനു സജ്ജമാക്കുക.

4. ജൈവമാലിന്യം കമ്പോസ്റ്റാക്കുന്നതിനു വേണ്ടി കമ്പോസ്റ്റ് സംവിധാനം സ്കൂൾ/¬കോളേജ്/സർവ്വകലാശാലാക്യാമ്പസുകളിൽ സ്ഥാപിക്കാവുന്ന¬താണ്. കമ്പോസ്റ്റ് ഉപയോഗിച്ച് ഗ്രോബാഗ്/ചെടിച്ചട്ടി ജൈവപച്ചക്കറി കൃഷിയും നടത്താവുന്നതാണ്.

5. പ്ലാസ്റ്റിക്, പേപ്പർ ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ വൃത്തിയാക്കി തരംതിരിച്ച് ശേഖരിച്ച് പാഴ്വസ്തു വ്യാപാരികളെ ഏല്പിക്കാവുന്നതാണ്.

6. വെയ്സ്റ്റ് പേപ്പറുകൾ (ചുരുട്ടിക്കളയാതെ) ഓരോ ക്ലാസിലും വൃത്തിയായി സൂക്ഷിച്ച് അവ ഓരോ മാസവും സ്കൂൾ/കോളേജ്/സർവ്വകലാശാലാ-ക്യാമ്പസുകളിൽ സ്ഥാപിച്ചിട്ടുള്ള പൊതുസംഭരണ കേന്ദ്രത്തിൽ (എം.ആർ.എഫ്) എത്തിക്കുക.

7. ഡിസ്പോസിബിൾ വസ്തുക്കൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി മഷി പേനകൾ ശീലമാക്കാം.

8. സ്കൂൾ/കോളേജ്/സർവ്വകലാശാലാക്യാമ്പസുകളിൽ നടക്കുന്ന പൊതു-പരിപാടി¬കൾ, സ്റ്റാഫ് മീറ്റിംഗുകൾ തുടങ്ങി ഭക്ഷണം വിതരണം ചെയ്യുന്ന എല്ലാ സത്ക്കാരങ്ങളിലുമടക്കം പേപ്പർ കപ്പുകൾ, പേപ്പർ പ്ലേറ്റുകൾ, വെള്ളം കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ എന്നിവയും ഫ്ലാസ്കുകളും കർശനമായി ഒഴിവാക്കുക. ഭക്ഷണവും വെള്ളവും വീണ്ടും കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളിൽ വിളമ്പുക.

9. അപകടകരമായ മാലിന്യത്തിന്റെ ഇനത്തിൽ വരുന്ന ഇലക്ട്രിക്കൽ/-ഇലക്ട്രോണിക്സ് വേസ്റ്റുകൾ വൃത്തിയായി സൂക്ഷിച്ച് വർഷാന്ത്യം അവ പുന:ചംക്രമണത്തിനായി ബന്ധപ്പെട്ട വ്യാപാരികളെ കണ്ടെത്തി കൈമാറണം.

10. സ്കൂൾ/കോളേജ്/സർവ്വകലാശാലാക്യാമ്പസുകളിലെ പരിപാടികളിൽ വേദികളിൽ പ്ലാസ്റ്റിക് കുപ്പികൾ ഒഴിവാക്കുക, അതിഥികൾക്ക് ഒരു പൂവോ, പുസ്തകമോ മാത്രം നല്കി സ്വീകരിക്കുക. പ്ലാസ്റ്റിക് കവർ ചെയ്ത പൂക്കളും ഫ്ലക്സും പൂർണ്ണമായി ഒഴിവാക്കുക.

11. സ്കൂൾ/കോളേജ്/സർവ്വകലാശാലാക്യാമ്പസുകളിലെ എല്ലാ അദ്ധ്യാപകർക്കും ക്ലാസ് ലീഡർ¬മാർക്കും മാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട ശേഷി വികസന ക്ലാസ് ശുചിത്വമിഷൻ റിസോഴ്സ് പേഴ്സണൽ മുഖേന നല്കുകയും, ഗ്രീൻ പ്രോട്ടോകോൾ മോണിറ്ററിംഗ് ടീമിനെ തെരഞ്ഞെടുത്ത് ഓരോ മാസവും ഗ്രീൻ പ്രോട്ടോകോൾ മോണിറ്ററിംഗ് നടത്തേണ്ടതാണ്.