സാമ്പത്തിക വളര്‍ച്ചയില്‍ വനിതാ സംരംഭകരുടെ പങ്ക് തേടി ശക്തി- വുമണ്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ

സാമ്പത്തിക വളര്‍ച്ചയില്‍ വനിതാ സംരംഭകരുടെ പങ്ക് തേടി ശക്തി- വുമണ്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ

Friday May 06, 2016,

2 min Read

സ്വകാര്യ പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പങ്ക് വര്‍ധിക്കുകയാണ്. മാത്രമല്ല സ്റ്റാര്‍ട്ട് അപ്പുകളില്‍ ലാഭം കൊയ്യുന്നതിലും മുന്നിലെത്താന്‍ സ്ത്രീകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. സംരംഭങ്ങള്‍ വഴി സാമ്പത്തിക വളര്‍ച്ചയില്‍ സ്ത്രീകള്‍ നല്‍കിയ സംഭാവന എന്നതായിരുന്നു അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നാഷണല്‍ കമ്മീഷന്‍ ഫോര്‍ വുമന്‍ സംഘടിപ്പിച്ച ശക്തി- വുമണ്‍ സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ എന്ന ഇവന്റിലെ പ്രധാന വിഷയം . മാര്‍ച്ച് എട്ടിന് ഡല്‍ഹിയിലാണ് ഇവന്റ് സംഘടിപ്പിച്ചത്.

image


2012ന് മുമ്പ് വരെ സ്റ്റാര്‍ട്ട് അപ്പുകളില്‍ സ്ത്രീകളുടെ പങ്ക് വളരെ നിയന്ത്രിതമായിരുന്നുവെന്ന് എ ഇസഡ് ബി ആന്‍ഡ് പാര്‍ട്ട്‌നേഴ്‌സ് അസോസിയേറ്റ്‌സിനെ പ്രതിനിധീകരിച്ച് ആനി ഫിലിപ്പ് പറഞ്ഞു. എന്നാല്‍ കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി വനിതാ സംരംഭകര്‍ ധാരാളമായി മുന്നോട്ടു വരുന്നുണ്ട്. വളരെ വേഗത്തില്‍ മുന്നോട്ടു പായുന്ന സ്റ്റാര്‍ട്ട് അപ്പ് ലോകത്തെ മത്സരത്തില്‍ പങ്കാളികളാകാന്‍ സ്ത്രീകളും പരിശ്രമിക്കുന്നുണ്ട്. ഇത്തരം പരിശ്രമങ്ങള്‍ക്ക് തയ്യാറാകുകയും വെല്ലുവിളകള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുകയും ചെയ്യുന്നത് ശ്രമകരമായ കാര്യം തന്നെയാണ്. പുരുഷാധിപത്യമുള്ള ഈ മേഖലയില്‍ സ്ത്രീകള്‍ക്ക് പിടിച്ചുനില്‍ക്കാനും ആവശ്യമായ ഫണ്ട് ലഭിക്കാനും വേണ്ട അവബോധമാണ് ആദ്യം ലഭിക്കേണ്ടത്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇതൊരു മാനസിക തടസ്സം മാത്രമാണ്. ഒരു സംരംഭകയാകണമെന്നുള്ള സ്ത്രീകളുടെ മോഹത്തിന് മാനസികമായ തടസ്സങ്ങള്‍ പ്രശ്‌നമല്ല.

മാനസികമായ ഇത്തരം ധൈര്യക്കുറവാണ് ശാരീരിക ബുദ്ധിമുട്ടുകളേക്കാള്‍ പ്രശ്‌നമെന്ന് റിട്ടേര്‍ഡ് ഐ എ എസ് ഓഫീസറും എന്‍ സി ഡബ്‌ള്യു വിലെ ആദ്യ പുരുഷ അംഗവുമായ അലോക് റാവത്ത് പറയുന്നു. പുരുഷന്‍മാരേക്കാളും സ്ത്രീകള്‍ക്ക് സംരംഭങ്ങള്‍ നിയന്ത്രിച്ചുകൊണ്ടുപോകാനുള്ള കഴിവുണ്ടെന്നാണ് താന്‍ മനസിലാക്കുന്നത്. വീട്ടുകാര്യങ്ങളും കുടുംബവും നിയന്ത്രിക്കുന്ന സ്ത്രീകള്‍ക്ക് ഇത്‌നിഷ്പ്രയാസം കഴിയും മാനസികമായ തടസ്സം മാത്രമാണ് ആദ്യം മാറ്റേണ്ടത്.

എല്ലാ മേഖലകളിലും സംരംഭകരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ സംരംഭകര്‍ക്കായി പ്രത്യേക ഫണ്ടുകളും ഇന്‍ക്യുബേറ്ററുകളും അനുവദിക്കുന്നതെന്ന് ഡിപ്പാര്‍ട്ട്‌മെന്‍ഡ് ഓഫ് ഇന്‍സ്ട്രി പോളിസി ആന്‍ഡ് പ്രൊമോഷന്‍ ഡയറക്ടര്‍ രവീന്ദര്‍ പറയുന്നു. സ്ത്രീകളിലെ സംരംഭകത്വം വര്‍ധിപ്പിക്കുക എന്നതാണ് സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍ ഒറ്റ രാത്രികൊണ്ടൊന്നും ഇത് സാധ്യമാകുകയില്ല. സ്ത്രീകള്‍ ഈ മേഖലയില്‍ നേരിടുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കിയുംഅവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയും മാത്രമേ ഇത് സാധ്യമാക്കാനാകൂ.

അറിവില്ലായ്മകൊണ്ടും ബുദ്ധിശൂന്യതകൊണ്ടും പലര്‍ക്കും സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിക്കുമ്പോള്‍ നിയമ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. അത് പിന്നീടവരെ വേട്ടയാടാറുമുണ്ട്. എന്നാല്‍ നിയമത്തെ ഭയപ്പെടേണ്ട കാര്യമില്ല. അത് നമ്മുടെ രക്ഷക്കായുള്ളതാണ്. നിയമപരമായ കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചാല്‍ സംരംഭം യാതൊരു കുഴപ്പവുകൂടാതെ മുന്നോട്ടു കൊണ്ടു പോകാമെന്ന് ലോ ഫേംകാദെന്‍ ബോറിസ്സ് പാര്‍ട്ട്‌നര്‍ ആയ ആദിത്യ ശങ്കര്‍ പറയുന്നു.

പരമ്പരാഗതവും നൂതനവുമായ വനിതാ സംരംഭകര്‍ നേരിടുന്ന വെല്ലുലിളികള്‍ കണ്ടെത്തുകയും അവക്ക് നല്‍കാന്‍ കഴിയുന്ന പരിഹാര മാര്‍ഗങ്ങള്‍ നല്‍കി മികച്ചതാക്കുകയുമായിരുന്നു ശക്തിയുടെ ലക്ഷ്യം.