ഐപിഎല്‍ മാറ്റിവച്ചാല്‍ മാറുമോ മഹാരാഷ്ട്രയിലെ ജലക്ഷാമം

0

ബോംബൈ ഹൈക്കോടതി 2016 ഏപ്രില്‍ 13ന് ബിസിസിഐയോട് ഐ പി എല്‍ ഏപ്രില്‍ 30 വരെ മഹാരാഷ്ട്രയില്‍ നടത്തരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെ 19 മത്സരങ്ങളിലെ 13 മത്സരങ്ങളും മഹാരാഷ്ട്രയ്ക്ക് പുറത്ത് വച്ച് നടത്തേണ്ട സ്ഥിതിയാണ്. ഹൈക്കോടതിയുടെ ഈ വിധിയ്‌ക്കെതിരെ ഐ പി എല്‍ ഫ്രാഞ്ചൈസികള്‍ സുപ്രീം കോടതിയില്‍ സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിക്കാനുള്ള തയാറെടുപ്പിലാണ്.

ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല കോടിവിധിയോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞത് മഹാരാഷ്ട്ര വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ ഐപിഎല്‍ നടത്തുന്നത് ദുഷ്‌ക്കരമാണ് എന്നിരുന്നാലും ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ തങ്ങള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ സഹായിക്കുമെന്നാണ്. ഐ പി എല്ലിനുവേണ്ടി തയാറെടുപ്പുകള്‍ നടത്തുന്നതിനിടയിലാണ് ഈ പ്രശ്‌നം ഉണ്ടായത്. പല പരപാടികളും ജലദൗര്‍ലഭ്യം മൂലം ഒഴിവാക്കേണ്ടിവന്നു. പരിപാടികളുമായി തങ്ങള്‍ ഏറെ മുന്നോട്ടുപോയി. അവസാന നിമിഷം ഐപിഎല്‍ മാറ്റിവയ്ക്കണമെന്നു പറയുന്നത് ബുദ്ധിമുട്ടാണ്. ഐ പി എല്‍ ചെയര്‍മാന്‍ ഇന്ത്യടുഡേയോട് പറഞ്ഞു. ഇനി കളികള്‍ മാറ്റിവച്ചാല്‍ തന്നെ എങ്ങോട്ടു മാറും, എങ്ങനെ മാറും ഐ പി എല്‍ ചെയര്‍മാന്‍ ചോദിച്ചു.

മുംബൈ, പൂനൈ ഫ്രാഞ്ചൈസികള്‍ മുഖ്യമന്ത്രിയുടെ വരള്‍ച്ചാ ദുരിതാശ്വാസനിധിയിലേക്ക് അഞ്ച് കോടി രൂപ നിക്ഷേപിക്കാന്‍ തയാറായിട്ടുണ്ട്. ഇതേ തുക ബിസിഐയും നല്‍കും. കൂടാതെ ലത്തൂരിലേക്ക് 40 ലക്ഷം ലിറ്റര്‍ വെള്ളം നല്‍കാമെന്നും ബി സി സി ഐ വാഗ്ദാനം ചെയ്തു.

മലിന ജലം ഉപയോഗിച്ചും ജലദൗര്‍ലഭ്യം പരിഹരിക്കാമെന്നു ബിസിസിഐ നിര്‍ദ്ദേശിച്ചു. ഒരേ സമയം 15,000 ലിറ്റര്‍ ആവശ്യമായി വരുന്നുണ്ട്. പല ക്രിക്കറ്റ് ബോര്‍ഡുകളും മലിന ജലം ഇതിനോടകം തന്നെ സ്‌റ്റേഡിയങ്ങളിലെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുണ്ട്. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ചിന്ന സ്വാമി സ്‌റ്റേഡിയത്തിലെ ചെടികള്‍ നനയ്ക്കാന്‍ ഇപ്പോള്‍ തന്നെ മലിന ജലം ഉപയോഗിക്കുന്നുണ്ട്.

ക്രിക്കറ്റ് പിച്ച് നനയ്ക്കാനുപയോഗിക്കുന്ന ജലം വരള്‍ച്ച കൂടുതലുള്ള ലത്തൂരില്‍ ഉപയോഗിക്കാനും കോടതി നിര്‍ദ്ദേശിച്ചു. ബി സി സി ഐ കൗണ്‍സല്‍ റഫീക്ക് ദാദ മഹാരാഷ്ട്രയില്‍ വളര്‍ച്ച അനുഭവിക്കുന്ന പ്രദേശങ്ങളില്‍ 60 ലക്ഷം ലിറ്റര്‍ ജലം സൗജന്യമായി എത്തിക്കാമെന്നു കോടതിയെ അറിയിച്ചിട്ടുണ്ട്. റോയല്‍ വെസ്‌റ്റേണ്‍ ഇന്ത്യ ടര്‍ഫ് ക്ലബ്ബ്, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍, മഹരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ തുടങ്ങിയ ജല വിതരണത്തിന് ബിസിഐയെ സഹായിക്കും. 30 കോടിയോളം രൂപ ഓരോ ഫ്രാഞ്ചൈസിയും തങ്ങളുടെ ഹോംടൗണില്‍ നടക്കുന്ന മത്സരത്തിനായി ചിലവഴിക്കുന്നുണ്ടെന്നു ദാദ കൂട്ടിച്ചേര്‍ത്തു. 2020 ലോകകപ്പ് നടന്നപ്പോള്‍ 9 യോഗ്യത മത്സരങ്ങള്‍ നാഗ്പ്പൂരില്‍ വച്ച് നടത്തിയിരുന്നു. പക്ഷേ അന്നാരും വെള്ളം ചിലവാക്കുന്നതിനെപ്പറ്റി പരാതി പറഞ്ഞില്ലെന്നും ദാദ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ ടുഡേ നടത്തിയ ഒരു സ്‌പെഷ്യല്‍ റിപ്പോര്‍ട്ട് പ്രകാരം ഒരു ഐപിഎല്‍ കളിയില്‍ ചിലവാകുന്നത് 0.3 മില്ല്യണ്‍ ലിറ്റര്‍ ജലമാണ്. 6 മില്യണ്‍ ലിറ്റര്‍ ജലമാണ് 20 കളികള്‍ക്കായി വേണ്ടത്. എന്നാല്‍ 0.0000038 ശതമാനം വെള്ളമാണ് കരിമ്പ് കൃഷിയുടെ വളര്‍ച്ചയ്ക്ക് വേണ്ടത്. ഇന്ത്യ ടു ഡേ നടത്തിയ അന്വേഷണത്തില്‍ കരിമ്പ് കൃഷിയ്ക്കായി സര്‍ക്കാര്‍ നടത്തുന്ന അഴിമതിയുടെ വസ്തുത മനസിലായത്. ഒരോ കിലോ പഞ്ചസാരയ്ക്കും 2068 ലിറ്റര്‍ ജലം ആവശ്യമാണ്. അപ്പോള്‍ ഒരു ടണ്‍ പഞ്ചസാരയ്ക്ക് 2 മില്ല്യണ്‍ ലിറ്റര്‍ ജലമാണ് ആവശ്യമായി വരിക. മഹാരാഷ്ട്രയിലെ കരിമ്പ് വ്യവസായം രാഷ്ട്രീയ അതിര്‍വരമ്പുകള്‍ക്കും മേലെയാണ് അവരെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല.