ഐ ക്യുവര്‍; ബംഗാള്‍ ഗ്രാമങ്ങളിലെ ആരോഗ്യ സംരക്ഷകന്‍

ഐ ക്യുവര്‍; ബംഗാള്‍ ഗ്രാമങ്ങളിലെ ആരോഗ്യ സംരക്ഷകന്‍

Friday October 16, 2015,

2 min Read

ഗ്രാമത്തിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ മെച്ചപ്പെട്ട ആരോഗ്യ സേവനം ലഭ്യമാക്കുന്ന പശ്ചിമ ബംഗാളിലെ സുജയ് സാന്ദ്ര എന്ന ചെറുപ്പക്കാരന്റെ വിജയ കഥയാണ് ഐ ക്യുവര്‍ എന്ന സ്ഥാപനത്തിന് പറയാനുള്ളത്.ജീവിതത്തില്‍ നിരവധി കയ്‌പ്പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഐ ക്യുവറിന്റെ വിജയത്തിലൂടെ അതെല്ലാം പഴങ്കഥയാവുകയാണെന്ന് സുജയ് പറയുന്നു.വയര്‍ലെസ് ഹെല്‍ത്ത് ഇന്‍സിഡന്റ് മോണിറ്ററിംഗ്(വിംസ്) എന്ന തനതായി വികസിപ്പിച്ചെടുത്ത സോഫ്റ്റ് വെയറിലൂടെ ഗ്രാമീണര്‍ക്ക് നഗരത്തിലെ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുകയാണ് ഐക്യുവര്‍ ചെയ്യുന്നത്.

image


രാജ്യം സാമ്പത്തിക വളര്‍ച്ചയില്‍ ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ ഇനിയും ഏറെ മെച്ചപ്പെടേണ്ടതുണ്ടെന്ന തിരിച്ചറിവിലാണ് ഐ ക്യുവര്‍ എന്ന് പ്രസ്ഥാനത്തിന് സുജയ് തുടക്കമിടുന്നത്. ഒരു വലിയ ഗ്രാമീണ ജനത ഇന്നും ആരോഗ്യ സേവനങ്ങള്‍ ലഭിക്കാതെ മാരക രോഗങ്ങള്‍ക്ക് അടിപ്പെട്ട് മരണപ്പെടുന്നുണ്ട്. ഇങ്ങനെയൊരു സമൂഹത്തിലാണ് ഐക്യുവറിന്റെ പ്രസക്തി . ഗ്രാമപ്രദേശങ്ങളില്‍ റൂറല്‍ ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രീകരിച്ച് കൃത്യമായ ഇടവേളകളില്‍ വൈദ്യപരിശോധനകളും വൈദ്യസഹായങ്ങളും ലഭ്യമാക്കുകയാണ് ഐക്യുവര്‍. ഡോക്ടര്‍മാരും നഴ്‌സുമാരും പാരാമെഡിക്കല്‍ അസിസ്റ്റന്റുമാരും അടങ്ങുന്ന ഒരു സംഘം തന്നെ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

സുജയ് സാന്ദ്ര

സുജയ് സാന്ദ്ര


പശ്ചിമ ബംഗാളിലെ ഒരു വലിയ ജനതക്ക് ആരോഗ്യ രംഗത്ത് ഇന്ന് ഏറ്റവും വലിയ സംരക്ഷകനാണ് ഐ ക്യുവര്‍. ഹൃദ്രോഗ ബാധിതനായ തന്റെ പിതാവിന്റെ ചികിത്സക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളാണ് ഐക്‌യുവറിലേക്ക് സുജയിനെ എത്തിച്ചത്. തന്റെ ഗ്രാമത്തിലെ ഒരു ഡോക്ടറുടെ ചികിത്സ ഏറെനാള്‍ തുടര്‍ന്നെങ്കിലും രോഗത്തിന് ഒരു ശമനവുമുണ്ടായില്ല. പിന്നീട് ചികിത്സക്കായി ബംഗലൂരുവില്‍ പോകേണ്ടിവന്നു. എന്നാല്‍ ആദ്യംകണ്ട ഡോക്ടര്‍ തെറ്റായ മരുന്നാണ് നല്‍കിയിരുന്നതെന്നും ഇതാണ് രോഗം കുറയാതിരുന്നതെന്നുമായിരുന്നു ബംഗലൂരുവിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്. ഈ സംഭവം തന്റെ മനസിനെ ഏറെ സ്വാധീനിച്ചെന്നും ഗ്രാമത്തിലെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കണമെന്ന് മനസില്‍ ഉറപ്പിച്ചെന്നും സുജയ് പറയുന്നു.

image


ഐ ക്യുവറിന്റെ കീഴില്‍ ഇന്ന് 28 റൂറല്‍ ഹെല്‍ത്ത് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതിമ്പുറമെ കൂടാതെ ബിര്‍ഫം മിഡ്‌നാപൂര്‍ എന്നീ ജില്ലകളിലും സേവനം ലഭ്യമാകുന്നുണ്ട്. ആശുപത്രികളും ക്ലിനിക്കുകളും കുറവുള്ള സ്ഥലങ്ങളിലാണ് ഐക്യുവറിന്റെ സേവനം ലഭ്യമാക്കുന്നത്. മറ്റിടങ്ങളില്‍നിന്നും നിരവധി പേര്‍ ഐക്യുവറിന്റെ സേവനം ആവശ്യപ്പെട്ടെത്തുന്നുണ്ട്. 2013ലെ കെ പി എം ജി ഹെല്‍ത്ത് റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ ഗ്രാമീണ ജനതയുടെ 30 ശതമാനം പേര്‍ക്ക് മാത്രമാണ് വൈദ്യസഹായം ലഭ്യമാകുന്നത്. സര്‍ക്കാരിന്റെ ചികിത്സാ പദ്ധതികള്‍ പലതും ഗ്രാമീണ ജനതയിലേക്കെത്തുന്നതുമില്ല. ഇതെല്ലാം മനസിലാക്കിയാണ് ഐക്യുവര്‍ വയര്‍ലെസ് ഹെല്‍ത്ത് ഇന്‍സിഡന്റ് മോണിറ്ററിംഗ് (വിംസ്)എന്ന സംവിധാനം രൂപപ്പെടുത്തിയെടുത്തത്.

image


വൈദ്യസഹായം ലഭ്യമാക്കുന്നതിന് പുറമെ ഗ്രാമങ്ങളിലെ ജനങ്ങളില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളും അവയുടെ കാരണങ്ങളുമെല്ലാം ഐക്യുവര്‍ പഠന വിധേയമാക്കുന്നുണ്ട്. റൂറല്‍ ഹെല്‍ത്ത് സെന്ററുകള്‍വഴിയും ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍വഴിയും ലഭിക്കുന്ന തുകയാണ് ഐക്യുവറിന്റെ വരുമാനം. അമ്പതില്‍പരം ജീവനക്കാരാണ് ഇന്ന് ഐക്യുവറിലുള്ളത്. വിവിധ മേഖലകളിലുണ്ടായിരുന്ന ജോലി ഉപേക്ഷിച്ചാണ് പലരും ഈ മേഖലയിലേക്ക് കടന്നുവന്നത്. അടുത്ത വര്‍ഷങ്ങളില്‍ നൂറോളം റൂറല്‍ ഹെല്‍ത്ത് സെന്ററുകള്‍കൂടി തുടങ്ങാനും പദ്ധതിയുണ്ട്. ടെലിമെഡിസിന്‍ പോലുള്ള നൂതന ചികിത്സാ രീതികള്‍ ഉണ്ടെങ്കിലും ഇവയുടെ സേവനങ്ങള്‍ അത്രകണ്ട് ജനങ്ങളിലേക്കെത്താറില്ല. മാത്രമല്ല ടെലിമെഡിസിനുകളുടെ പത്തില്‍ ഒന്ന് ശതമാനം മാത്രമാണ് ഐക്യുവറിന്റെ ചികിത്സാ ചെലവ്. നൂറ് രൂപയില്‍ താഴെ മാത്രമാണ് ചികിത്സാ ചെലവ് വരുന്നത്. ഐക്യുവറിന്റെ വിജയത്തിന് പിന്നില്‍ കടന്നുവന്ന വഴികളില്‍ നേരിട്ട തടസങ്ങളും അതിജീവിക്കേണ്ടിവന്ന പ്രയാസങ്ങളുമാണ് ഇന്ന് സുജയിന്റെ കരുത്ത്.

    Share on
    close